അമ്പോ… 3 കോടിയിൽ കൂടുതൽ ചിലവ്.. ആഴമുള്ള സ്വിമ്മിങ് പൂള് വരെ.. ഒപ്പം തന്റെ ആൺസുഹൃത്തും..
ആക്ടിവിറ്റി ഏരിയയും, എന്റർടൈയിൻമെൻറ് ഏരിയയും എല്ലാം വീടിനുള്ളിൽ ഉണ്ടാകണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. മൂന്നുകോടി ചിലവിൽ ഉണ്ടാക്കിയ അനുവിന്റെ ഹോം ടൂർ വീഡിയോ വൈറൽ.
വൈൽഡ് കാറ്റഗറിയാണ് വീട്ടിൽ കൂടുതൽ ഉൾപ്പെടുത്തിരിക്കുന്നതെന്ന് അനു ജോസഫ്. തന്റെ സുഹൃത്തുക്കളും വൈൽഡ് ആയവർ ആണെന്നും അനു തമാശയായി പറയുന്നു. അതേസമയം അനുവിന്റെ കൂടെ എപ്പോഴും ഉള്ള, ബിഗ് ബോസിൽ പോയപ്പോൾ അനുവിനെ കൂടുതൽ പിന്തുണച്ച റോക്കി ആരാണ് എന്നും താരം വെളിപ്പെടുത്തുന്നുണ്ട്. റോക്കി എന്ന അസി തന്റെ അടുത്ത സുഹൃത്തും ബിസിനെസ്സ് പാർട്ണറും ആണെന്നാണ് അനു പറയുന്നത്. അനുവിന്റെ വീട്ടുവിശേഷങ്ങളിലേക്ക്.ഗാർഡൻ, ഹോഴ്സ് റൈഡിങ്, മഡ് റൈസിംഗ് ഒക്കെയും വീടിന്റെ മുൻപിലായി പ്ലാൻ ചെയ്യുന്നുണ്ട്. അടുക്കള സെപ്പറേറ്റ് ആയിരിക്കുമല്ലോ മിക്ക വീടുകളിലും എന്നാൽ അനുവിന്റെ വീട്ടിൽ അങ്ങനെ അല്ല. വീട്ടിൽ ഗസ്റ്റ് വരുമ്പോൾ ആ വീട്ടിലെ മെയിൻ ആള് അടുക്കളയിലേക്ക് പോകാതെ ഇരിക്കാൻ വേണ്ടി അടുക്കള ഓപ്പൺ സ്പെയ്സിലാണ്. കണ്ടൽക്കാടുകളെ വീടിനുള്ളിലായി അനുവും റോക്കിയും സെറ്റ് ചെയ്തിട്ടുണ്ട്. രണ്ടരലക്ഷം രൂപയാണ് അതിനു മാത്രം ചിലവ്.
അനുവിന്റെ വീടിന്റെ റൂഫിൽ ഇട്ടിരിക്കുന്ന ലൈറ്റിനും പ്രത്യേകത ഉണ്ട്. നേരിട്ട് സൺലൈറ്റ് വീടിന്റെ ഉള്ളിലേക്ക് അടിക്കുന്ന രീതിയിൽ ആണ് വീട് സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ ഹാർട്ട് എന്ന് ഈ ലിസ്റ്റിനെ വിശേഷിപ്പിക്കാം. ഡാൻസിംഗ് ലൈറ്റാണ്, ഡിജെ ഒക്കെ നടക്കുമ്പോൾ അതിനായി ഈ ലൈറ്റിനെ സെറ്റ് ചെയ്യാം എന്നും അനുവും റോക്കിയും പറയുന്നു. ഈ ലൈറ്റ് പറഞ്ഞു ചെയ്യിച്ചതാണ്. ഓപ്പൺ ടെന്റും വീടിൻറെ പ്രത്യേകതയാണ്.മഴ പെയ്യുന്ന സ്വിമിങ് പൂളിന് ആഴം ഇത്തിരി കൂടുതൽ ആണ്. ഡൈവ് ചെയ്യാൻ വേണ്ടി 11 അടിയിൽ ആണ് ഈ പൂൾ സെറ്റ് ചെയ്തിരിക്കുന്നത്. സെൻട്രലൈസ്ഡ് എസി ആണ് വീട് മുഴുവനും. ഏകദേശം എട്ടുമാസം കൊണ്ട് രാവും പകലും പണിത വീട് ഇനിയും പണി തീരാൻ ഏകദേശം മൂന്നു വർഷത്തോളം എടുക്കും എന്നാണ് അനുവും സുഹൃത്തും പറയുന്നത്. യൂറോപ്യൻ സ്റ്റൈലിൽ ബ്ലാക്ക് കളറിൽ ആണ് വീട് സെറ്റ് ചെയ്തതും.
@All rights reserved Typical Malayali.
Leave a Comment