അനുമോള്‍ വിവാഹിതയകുന്നു പ്രണയം വെളിപ്പെടുത്തി താരം വരന്‍ പ്രമുഖ സീരിയല്‍ നടന്‍ ആശംസകള്‍ അറിയിച്ചു ആരാധകര്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോള്‍. ടമാര്‍ പഠാറില്‍ പങ്കെടുത്തതോടെയായാണ് അനുവിനെക്കുറിച്ച് പ്രേക്ഷകർ കൂടുതലായി മനസിലാക്കിയത്. സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് ആരാവണമെന്ന് ചോദിച്ചപ്പോഴെല്ലാം അഭിനേത്രി എന്നാണ് പറഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്വപ്‌നം സഫലമായതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് താരം പറഞ്ഞിരുന്നു. അനു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള അനുവിന്റെ തുറന്ന് പറച്ചില്‍ വൈറലായിരുന്നു.ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോഴും അനു വിവാഹ സങ്കല്‍പങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ഉടനെ തന്നെ വിവാഹമില്ലെന്നും അറേഞ്ച്ഡ് മാര്യേജിനോട് താല്‍പര്യമില്ലെന്നും അനു പറയുന്നു. വിവാഹശേഷവും അഭിനയരംഗത്ത് തുടരാനാണ് ആഗ്രഹം.

അച്ഛനും അമ്മയേക്കാളും തിടുക്കം എന്നെ കെട്ടിക്കാന്‍ നാട്ടുകാര്‍ക്കാണ്. അച്ഛനേയും അമ്മയേയും പിരിഞ്ഞ് നില്‍ക്കേണ്ടി വരുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഇപ്പോള്‍ കല്യാണം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. കുറച്ചുകൂടി സമ്പാദിച്ചിട്ട് മതി വിവാഹം എന്നാണ്. അറേഞ്ച്ഡ് മാര്യേജില്‍ എനിക്ക് താല്‍പര്യമേയില്ല. ഭാവി വരനെക്കുറിച്ച് എനിക്ക് ചില സങ്കല്‍പ്പങ്ങളൊക്കെയുണ്ട്. എന്നെ നന്നായി മനസിലാക്കുന്ന വ്യക്തിയായിരിക്കണം. ലൈഫ് ലോംഗ് അഭിനയിക്കണം എന്നുണ്ട്. അഭിനയം ഇഷ്ടപ്പെടുന്നയാളായിരിക്കണം എന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *