21 ദിവസം ഭക്ഷണമില്ലാതെ, വെള്ളം മാത്രം കുടിച്ച് എങ്ങനെ ജീവിക്കു? പക്ഷെ എനിക്കിത് ഒരു വെല്ലുവിളിയാണ് എന്ന് രഞ്ജിനി ഹരിദാസ്; വിശപ്പോടെ കാത്തിരിക്കുന്നു!

ജീവിതത്തില്‍ പല തരത്തിലുള്ള വെല്ലുവിളികളും നേരിട്ടിട്ടുള്ള ആളാണ് രഞ്ജിനി ഹരിദാസ്. ഒരു കാലത്ത് സോഷ്യല്‍ മീഡിയ അങ്ങേയറ്റം തേജോവധം ചെയ്തിട്ടും, ഒരു കുലുക്കവും രഞ്ജിനിയ്ക്ക് ഉണ്ടായിരുന്നില്ല. തനിക്ക് നേരെ വരുന്ന വിവാദങ്ങളെ, അര്‍ഹിക്കുന്ന പുച്ഛത്തോടെ ഒഴിവാക്കി വിടുന്ന രഞ്ജിനി ഹരിദാസ് പലര്‍ക്കും ഒരു പ്രചോദനം ആണെന്നാണ് പറയുന്നത്.

പക്ഷെ ഇപ്പോള്‍ രഞ്ജിനി ഒരു പുതിയ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. അത് മാറ്റാരെയും ബാധിയ്ക്കുന്നില്ല. സ്വയം വെല്ലുവിളിച്ചുകൊണ്ട് എടുത്ത ആ പരീക്ഷണം എന്താണെന്നല്ലേ, വാട്ടര്‍ ഫാസ്റ്റിങ് തെറാപ്പി!

ഭക്ഷണം ഒഴിവാക്കി, വെള്ളം മാത്രം കുടിച്ച് ഉപവസിക്കുന്നതാണ് വാട്ടര്‍ ഫാസ്റ്റിങ് തെറാപ്പി. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയോ, ആത്മീയമോ, മതപരമോ ആയ കാരണങ്ങളാലോ, അല്ലെങ്കില്‍ എന്തെങ്കിലും ആരോഗ്യ പ്രശ്‌നം നേരിടുന്നവരോ ഈ തെറാപ്പി സ്വീകരിക്കാറുണ്ട്. ഇതിലേതാണ് രഞ്ജിനിയുടെ ഉദ്ദേശം എന്ന് വ്യക്തമാക്കിയിട്ടില്ല. 21 ദിവസത്തേക്കാണ് രഞ്ജിനി ഈ തെറാപ്പി ചെയ്യുന്നത്. ഇപ്പോള്‍ രണ്ട് ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയത്രെ.

21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പിക്ക് ഏറ്റെടുത്തിരിക്കുന്നു. അതെ, നിങ്ങള്‍ കരുതുന്ന എന്റെ വെണ്ണക്കല്ലുള്‍ എനിക്ക് നഷ്ടമായി. അത് കൊണ്ട് മാത്രമല്ല ഉപവാസം നല്ല ഒരുപാട് ഗുണങ്ങള്‍ തരുന്നു, അതൊന്ന് എനിക്ക് എക്പീരിയന്‍സ് ചെയ്യണം. അതിനൊപ്പം ഒരു വെല്ലുവിളി ഏറ്റെടുത്ത് നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ രഞ്ജിനി ഹരിദാസ് കുറിച്ചത്.

ഒന്നാമത്തെയും രണ്ടാമത്തെയും ദിവസം എളുപ്പമായിരുന്നു. പക്ഷെ, സത്യസന്ധമായി പറഞ്ഞാല്‍, മൂന്നാം ദിവസം മുതല്‍ ഇത് മഹാ തെണ്ടിത്തരമായിപ്പോയി എന്ന് തിരിച്ചറിയുന്നു. എന്നാലും ഞാന്‍ പിന്നോട്ടില്ല. ഇതിലൂടെ എനിക്ക് ശക്തി ലഭിക്കണം. രിക്കല്‍ എന്റെ ശരീരം ഓട്ടോഫാഗി പൂര്‍ത്തിയാക്കിയാല്‍ അത് പ്രത്യക്ഷത്തില്‍ സുഗമമാണ്. വിശപ്പോടെ ഞാന്‍ കാത്തിരിക്കുന്നു- രഞ്ജിനി കുറിച്ചു

ശ്വേത മേനോനും, രഞ്ജിനി ജോസും അടക്കം നിരവധി സെലിബ്രിറ്റികളാണ് രഞ്ജിനിയ്ക്ക് ആശംസകളും, പ്രോത്സാഹനവും നല്‍കി കമന്റ് ബോക്‌സില്‍ എത്തിയിരിക്കുന്നത്. നിന്നെക്കൊണ്ട് സാധിക്കൂ, ധൈര്യമായി മുന്നോട്ട് പോകൂ എന്നാണ് ആരാധകരും പറയുന്നത്. 21 ദിവസം ഭക്ഷണം ഇല്ലാതെ എങ്ങനെ ജീവിയ്ക്കും എന്ന കൗതുകമാണ് ചിലര്‍ക്ക്. ഈ തെറാപ്പി ചെയ്തവരില്‍ ചിലര്‍ അനുഭവം പങ്കുവച്ചെത്തുന്നതും കമന്റ് ബോക്‌സില്‍ കാണാം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *