ഓടിത്തളര്‍ന്നോ? മുക്ത ഇങ്ങനെയാണ്, ഇതാണ് മുക്തയ്ക്ക് ഇഷ്ടം; തനി വീട്ടമ്മ ലുക്കിലുള്ള നടിയുടെ ചിത്രം വൈറലാവുന്നു, ക്യൂട്ട്!

കുടുംബ ജീവിതവും അതിലെ എല്ലാ ഉത്തരവാദിത്വങ്ങളെയും വളരെ അധികം ആസ്വദിയ്ക്കുന്ന നടിയാണ് മുക്ത. നടിയുടെ സംസാരത്തിലും, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലും വീഡിയോകളിലും എല്ലാം അത് സ്പഷ്ടമാണ്. വിവാഹിതയായി പോകുമ്പോള്‍ തന്നെ മുക്ത വ്യക്തമാക്കിയതാണ്, നല്ല ഒരു ഭാര്യയാണ്, കുടുംബിനിയായി ജീവിക്കാനാണ് തനിക്ക് ഇഷ്ടം എന്ന്.

കല്യാണം കഴിഞ്ഞ് പോകുന്ന നടിമാരോട് പൊതുവെ ചോദിയ്ക്കുന്ന ചോദ്യമാണല്ലോ, വിവാഹ ശേഷം അഭിനയത്തില്‍ തുടരുമോ എന്ന്. അന്നേ മുക്ത പറഞ്ഞിരുന്നു, കുടുംബ ജീവിതത്തിനാണ് പ്രാധാന്യം. അതിനിടയില്‍ നല്ല റോളുകള്‍ വന്നാല്‍ ചെയ്യും എന്ന്. ഇന്നും അത് മുക്ത പാലിക്കുന്നു. കുടുംബത്തിന് തന്നെയാണ് മുക്ത ഇന്നും പ്രാധാന്യം നല്‍കുന്നത്. മകളുടെയും റിങ്കുവിന്റെയും കാര്യങ്ങള്‍ കൃത്യമായി നടക്കുന്നു എന്ന് മുക്ത എപ്പോഴും ഉറപ്പു വരുത്താറുണ്ട്.

പെര്‍ഫക്ട് ഒരു വീട്ടമ്മ എന്ന് പറയുന്നതില്‍ മുക്തയ്ക്ക് അഭിമാനമാണ്. വീട്ടു ജോലികള്‍ ചെയ്യുന്നതിലായാലും, കണ്മമണിയുടെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നതിലുമൊക്കെ ആ അഭിമാനം കാണാം. ഇപ്പോഴിതാ തനി വീട്ടമ്മ ലുക്കിലുള്ള ഒരു ഫോട്ടോ പങ്കുവച്ച് എത്തിയിരിക്കികയാണ് മുക്ത. ക്യൂട്ട് എന്ന് തന്നെയാണ് ആ ഫോട്ടോയ്ക്ക് കൂടുതലും വരുന്ന കമന്റുകള്‍.

‘ദൈനംദിന ജീവിതത്തിലെ എന്റെ മള്‍ട്ടി ടാസ്‌കിങ് ജോലികള്‍. ഒരു ദീര്‍ഘനിശ്വാസം എടുത്ത്, എല്ലാം അതുപോലെ നടക്കട്ടെ’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. മകളെ സ്‌കൂളിലും, ഭര്‍ത്താവിനെ ജോലിയ്ക്കും അയക്കുന്നതിനിടയില്‍ ഒരു വീട്ടമ്മ നേരിടുന്ന എല്ലാ തിരക്കുകളും മുക്തയുടെ പോസ്റ്റില്‍ വ്യക്തമായി കാണാം. എന്നാല്‍ അത് മുക്ത വളരെ അധികം ആസ്വദിക്കുന്നു എന്നതാണ് സത്യം

ഹൗസ് വൈഫ്, ഹൗസ്‌മേക്കര്‍, അമ്മയുടെ ജീവിതം, പെണ്‍കുട്ടിയുടെ അമ്മ എന്നൊക്കെയാണ് പോസ്റ്റിന് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍. ചുവന്ന വട്ടപ്പൊട്ടും, നെറുകില്‍ സിന്ദൂരവുമിട്ട് താടിക്ക് കൈയ്യും കൊടുത്തിരിക്കുന്ന ചിത്രം ആരോടും നോക്കിയിരുന്ന് പോകുന്നതാണ്. ലുക്കിഘ് ഗോര്‍ജ്യസ്, പ്രിറ്റി, ക്യൂട്ട് എന്നിങ്ങനെ പോകുന്നു കമന്റുകള്‍

ഒറ്റനാണയം എന്ന സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയം മുക്തയ്ക്ക് നേടിക്കൊടുത്ത അംഗീകാരം ചെറുതല്ല. തുടര്‍ന്ന് അന്യഭാഷയിലുള്‍പ്പടെ നിരവധി സിനിമകള്‍ ചെയ്ത വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കൂടത്തായി എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. ഇപ്പോള്‍ മുക്തയുടെ മകള്‍ കണ്മണി അഭിനയ ലോകത്ത് സജീവമാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *