‘പ്രായമാവുമ്പോൾ ആരും തിരിഞ്ഞ് നോക്കില്ല’; കമന്റിന് കലക്കൻ മറുപടിയുമായി ​ഗോപി സുന്ദർ

മലയാളികൾ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട ഒരു സം​ഗീത സംവിധായകനാണ് ​ഗോപി സുന്ദർ. നൂറോളം സിനിമകൾക്ക് ​അ​ദ്ദേഹം ഇതിനോടകം മ്യൂസിക്ക് ചെയ്തിട്ടുണ്ട്. പലതും കോപ്പി അടിച്ച് ഇറക്കിയതാണെന്ന് പറഞ്ഞ് ​ഗോപിയെ കോപ്പി സുന്ദർ എന്നും വിളിക്കാറുണ്ട്. എങ്കിലും സാ​ഗർ ഏലിയാസ് ജാക്കി, അൻവർ, ഉസ്താദ് ഹോട്ടൽ, 1983, ബാം​ഗ്ലൂർ ഡേയ്സ്, പുലിമുരുകൻ തുടങ്ങി നിരവധി സിനിമകളിലൂടെ മികച്ച പാട്ടുകൾ ​ഗോപി മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്

കഴിഞ്ഞ കുറേ നാളുകളായി പാട്ടുകളേക്കാൾ കൂടുതൽ ജനങ്ങൾക്ക് സംസാരിക്കാനുള്ളത് ​ഗോപിയുടെ പ്രണയ ബന്ധങ്ങളെ കുറിച്ചാണ്. ഗോപി സുന്ദർ ആരുടെ കൂടെ ഫോട്ടോ പോസ്റ്റ് ചെയ്താലും അതെല്ലാം വൈറലാവാറുണ്ട്. മാത്രമല്ല അവരോടെല്ലാം പല തരത്തിലുള്ള ബന്ധമുണ്ടെന്ന വാർത്തകളും വരാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ​ഗായിക അദ്വൈത പത്മകുമാറിന്റെ ഒപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഒന്നു പേജ് ആക്ടീവ് ആക്കാം എന്ന് വിചാരിച്ചു എന്ന കുറിപ്പോടെയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്.

ഗോപി സുന്ദറിനെ സംബന്ധിച്ച് സൈബർ ബുള്ളിയിം​ഗ് ഒന്നും ഒരു പ്രശ്നമേയല്ല. സാധാരണയായി മോശം കമന്റുകൾ തന്റെ ചിത്രത്തിനു താഴെ വരുമ്പോൾ സമയം ഉള്ളതനുസരിച്ച് അതിനെല്ലാം നല്ല മറുപടി ​ഗോപി കൊടുക്കാറുണ്ട്. ഒരു കൂട്ടുകാരിയുടെ ഒപ്പം മാത്രമുള്ള ഫോട്ടോ പോസ്റ്റ് ചെയ്താൽ കമന്റ് വരും എന്ന് അറിയാവുന്നതു കൊണ്ട് എല്ലാ കൂട്ടുകാരികൾക്കുമൊപ്പമുള്ള മറ്റൊരു ഫോട്ടോ അപ്ലോഡ് ചെയ്തിരുന്നു. അതിനും കിട്ടി മോശം കമന്റുകൾ.

ഏറെ നാളുകൾക്ക് ശേഷമാണ് ഫേസ്ബുക്കിൽ ​ഗോപി സുന്ദറിന്റെ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അവിടെയും ​ഗോപിക്ക് മോശം കമന്റുകൾ തന്നെയാണ് നേരിടേണ്ടി വന്നത്. എപ്പോഴത്തെയും പോലെ ആദ്യത്തെ ഒരുപാട് പോസ്റ്റുകൾക്ക് ​ഗോപി മറുപടിയും കൊടുത്തിട്ടുണ്ട്. “എങ്ങനെ വേണമെങ്കിലും ജീവിക്കാം, പക്ഷേ കുറേ പ്രായമാവുമ്പോൾ ഒരു വീഴ്ച മതി ആരും തിരിഞ്ഞ് നോക്കില്ല. ഒരു പക്ഷേ ആരും വെള്ളം ഇറ്റിച്ച് തരില്ല.” എന്നായിരുന്നു ഒരാൾ എഴുതിയ കമന്റ്. എന്നാൽ ഇതിന് കലക്കൻ മറുപടിയും ​ഗോപി സുന്ദർ കൊടുത്തിട്ടുണ്ട്.

ഞാൻ ഒരു ദ്വീപിലാണ് താമസം. അവിടെ വെള്ളത്തിന് പഞ്ഞമില്ല. അതും നദീ ജലമാണ്. എന്നായിരുന്നു ​ഗോപിയുടെ മറുപടി. ഇത്തരത്തിൽ നിരവധി ആക്രമണങ്ങൾ ഇത്രയും നാളിനിടെ ​ഗോപി നേരിട്ടിട്ടുണ്ട്.

​2001 ല്‍ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് ആണ്‍ മക്കളും ഈ ബന്ധത്തിലുണ്ട്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ലിവിങ് റിലേഷനും ആരംഭിക്കുകയായിരുന്നു. അതിന് ശേഷമാണ് അമൃത സുരേഷുമായി പ്രണയത്തിലാവുന്നത്. പക്ഷേ നിലവിൽ അമൃതയുമായുള്ള ബന്ധവും തകർന്നു. പിന്നീട് മറ്റൊരാളുമായി പ്രണയ ബന്ധം ഉണ്ടോ എന്നത് വ്യക്തമല്ല. നഹാസ് നാസർ സംവിധാനം ചെയ്യുന്ന അഡിയോസ് അമി​ഗോ എന്ന ചിത്രമാണ് ​ഗോപിയുടെ അടുത്ത പ്രൊജക്ട്. സുരാജ് വെഞ്ഞാറമ്മൂടും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആ​ഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *