ഒന്നും മറക്കാനാകില്ല..!! കരഞ്ഞു തളര്‍ന്ന് അപ്‌സരയും ഭര്‍ത്താവും..!! അപ്രതീക്ഷിത വിയോഗം..!
സാന്ത്വനം സീരിയലിലെ ജയന്തി എന്ന വില്ലത്തി വേഷത്തിലൂടെയാണ് അപ്‌സര രത്‌നാകരന്‍ എന്ന നടി ശ്രദ്ധിയ്ക്കപ്പെട്ടത്. അതിന് മുന്‍പും ശേഷവും പല സീരിയലുകളും ചെയ്തിട്ടുണ്ട് എങ്കിലും ജയന്തി അപ്‌സരയ്ക്ക് നേടിക്കൊടുത്ത റീച്ച് വേറെ തന്നെയാണ്. ജയന്തിയായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു അപ്‌സരയുടെ വിവാഹം. ആല്‍ബി ഫ്രാന്‍സിസുമായുള്ള വിവാഹം സോഷ്യല്‍ മീഡിയയില്‍ പല കാരണങ്ങള്‍ കൊണ്ടും വൈറലായി. ഇപ്പോള്‍ നടി തന്റെ വിവാഹത്തെ കുറിച്ച് നടത്തിയ ഒരു തുറന്ന് പറച്ചിലാണ് വൈറലാവുന്നത്
അപ്‌സരയുടെയും ആല്‍ബിയുടെയും മിശ്ര വിവാഹം ആണെന്നതായിരുന്നു വിവാഹം വൈറലാവാനുള്ള ഒരു കാരണം. എന്നാല്‍ പിന്നീട് പുറത്ത് വന്നത്, അപ്‌സരയുടെ രണ്ടാം വിവാഹമാണിത്, ആദ്യ വിവാഹത്തില്‍ ഒരു കുഞ്ഞുണ്ട് എന്നൊക്കെയുള്ള വാര്‍ത്തയാണ്. എന്നാല്‍ ഗോസിപ്പുകളെ എല്ലാം അപ്‌സരയും ആല്‍ബിയും ചിരിച്ചു തള്ളുകയായിരുന്നു.താന്‍ നേരത്തെ വിവാഹിതയായിരുന്നു എന്ന കാര്യം അപ്‌സര എവിടെയും തന്നെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ആദ്യമായി ഏഷ്യനെറ്റ് വിമണ്‍സ് ഡേയുടെ ഭാഗമായി സംഘടിപ്പിച്ച വണ്ടര്‍ വിമണ്‍ എന്ന ഷോയില്‍ തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞു. മറ്റു പെണ്‍കുട്ടികള്‍ക്കും ഒരു പ്രചോദനം ആകട്ടെ എന്ന രീതിയിലാണ് അപ്‌സര തുറന്ന് പറയുന്നത്.ഒരു സ്ത്രീ എന്ന നിലയില്‍ വളരെ അധികം അഭിമാനിക്കുന്ന ആളാണ് ഞാന്‍. അടിസ്ഥാനപരമായി മൂന്ന് കരുത്തുള്ള സ്ത്രീകള്‍ക്ക് ഇടയില്‍ നിന്ന് വളര്‍ന്ന ആളാണ് ഞാന്‍. എന്റെ അച്ഛന്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിച്ചത്. അതിന് ശേഷം അച്ഛനും അമ്മയും എല്ലാം അമ്മ തന്നെയാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് എന്നെ വളര്‍ത്തിയത്.അമ്മ കെപിഎസിയിലെ ഒരുപാട് പ്രശസ്തമായ നാടകങ്ങള്‍ ചെയ്തിട്ടണ്ട്. അമ്മയുടെയും അച്ഛന്റെയും പ്രണയ വിവാഹം ആയിരുന്നു. പക്ഷെ വിവാഹത്തിന് ശേഷം അമ്മ അഭിനയിക്കാന്‍ പോകുന്നതൊന്നും അച്ഛന് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് വിവാഹത്തിന് ശേഷം അമ്മ അഭിനയിക്കുകയൊന്നും ചെയ്തിരുന്നില്ല.
എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും വേദനിച്ച ഒരു അനുഭവം ഇതുവരെ ഞാന്‍ പുറത്ത് പറഞ്ഞിട്ടില്ല, പക്ഷെ അത് കേട്ട് ഒരാളുടെ ജീവിതം എങ്കിലും മാറണം എന്ന ആഗ്രഹം കൊണ്ട് ഇപ്പോള്‍ പറയുന്നു. എന്റെ ഒരു വിവാഹം നേരത്തെ കഴിഞ്ഞതാണ്, അതും പ്രണയ വിവാഹം തന്നെയായിരുന്നു. പക്ഷെ പിന്നീട് എനിക്ക് അദ്ദേഹത്തോട് ഒട്ടും യോജിച്ച് പോകാന്‍ കഴിയാത്ത ഒരു സാഹചര്യം വന്നപ്പോള്‍ അതില്‍ നിന്നും പുറത്ത് വരികയായിരുന്നു.ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് എടുത്ത തീരുമാനം ആയിരുന്നു അത്, അത്രയധികം മെന്റല്‍ സ്ട്രസ്സ് എല്ലാം സഹിച്ചിട്ടാണ് ആ ദാമ്പത്യത്തില്‍ നിന്നും പുറത്ത് വന്നത്. പക്ഷെ ഇപ്പോള്‍ നമുക്ക് ചുറ്റും പല വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ അന്ന് ഞാന്‍ എടുത്ത ആ തീരുമാനം വളരെ ശരിയായിരുന്നു എന്ന് തോന്നുന്നു. ഭര്‍തൃവീട്ടിലെ അവസ്ഥ കാരണം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു എന്ന വാര്‍ത്ത വരാന്‍ കാരണം, അങ്ങിനെയുള്ള പെണ്‍കുട്ടികളെ ഏറ്റെടുക്കാന്‍ അവരുടെ വീട്ടുകാരും നാട്ടുകാരും തയ്യാറാവാത്തതാണ്.ഒരു ദാമ്പത്യം പരാജയപ്പെടുമ്പോള്‍ അതില്‍ നിന്നും പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ വീട്ടുകാരും നാട്ടുകാരും തയ്യാറാണ് എന്നുണ്ടെങ്കില്‍ ഒരിക്കലും ഒരു പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്യില്ല. എന്നെ സംബന്ധിച്ച് വീട്ടുകാരെയും ബന്ധുക്കളെയും എല്ലാം വെറുപ്പിച്ച് വിവാഹം ചെയ്ത ആളാണ് ഞാന്‍. സത്യം പറഞ്ഞാല്‍ ഞാന്‍ തന്നെയാണ് എന്റെ വിവാഹം നടത്തിയത്. ആ വിവാഹം തകരുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ എനിക്കൊരിക്കലും എന്റെ വീട്ടിലേക്ക് പോകാന്‍ കഴിയില്ലായിരുന്നു.ഇരുപത് വയസ്സ് കഴിഞ്ഞപ്പോഴായിരുന്നു എന്റെ ആദ്യത്തെ വിവാഹം. പ്രണയത്തെ കുറിച്ച് ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ തന്നെ എന്റെ അമ്മ ആശുപത്രിയില്‍ ആയി. അങ്ങിനെയൊരു അവസ്ഥയില്‍ വിവാഹ ജീവിതം തകര്‍ന്നു എന്ന് എനിക്ക് എന്റെ വീട്ടില്‍ പറയാന്‍ പറ്റില്ല. ആത്മഹത്യ അല്ലാതെ എനിക്ക് മറ്റ് മാര്‍ഗ്ഗം ഉണ്ടായിരുന്നില്ല. അതിന് ശ്രമിയ്ക്കുകയും ചെയ്തിരുന്നു. അതില്‍ നിന്ന് രക്ഷപ്പെട്ടപ്പോഴാണ്, ഇനി ആത്മഹത്യയെ കുറിച്ച് ഞാന്‍ ചിന്തിയ്ക്കില്ല എന്ന തീരുമാനം എടുത്തത്.ഭര്‍തൃവീട്ടില്‍ പീഡനങ്ങള്‍ അനുഭവിയ്ക്കുന്ന എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളത് ഒരിക്കലും നിങ്ങള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിയ്ക്കുക പോലും ചെയ്യരുത് എന്നാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരോട്, മകള്‍ മരിച്ചുപോയി എന്ന് പറയുന്നതിലും ഭേദമാണ് അവള്‍ ഡൈവോഴ്‌സ് ആയി എന്ന് പറയുന്നത്. അതിലൊരു നാണക്കേടും വിചാരിക്കേണ്ടതില്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ആ പരാജയത്തിന് ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് ഞാന്‍ മറ്റൊരു വിവാഹം ചെയ്തത്- അപ്‌സര പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment