രണ്ട് കൂടപ്പിറപ്പുകളെയും എനിക്ക് നഷ്ടപ്പെട്ടു ശബ്ദമിടറി പൊട്ടിക്കരഞ്ഞ് ആശാ ശരത് ആശ്വസിപ്പിക്കുവാന്‍ കഴിയാതെ പ്രിയപ്പെട്ടവര്‍

കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ മലയാള സിനിമയിലേക്കുള്ള വലിയ വാതില്‍ തുറന്ന് വന്ന നര്‍ത്തകിയാണ് ആശ ശരത്ത്. ടെലിഫിലിമുകളിലൂടെയാണ് ആശാ ശരത്ത് അഭിനയ രംഗത്ത് തുടക്കമിട്ടത്. പിന്നീട് സീരിയലുകളിലേക്ക് എത്തുകയായിരുന്നു. പിന്നീട് ലഭിച്ച ഗംഭീര വേഷങ്ങളിലൂടെ ആശാ ശരത്ത് സിനിമയില്‍ സജീവമാകുകയും ചെയ്തു. അപ്പോഴും നടി നൃത്തം എന്ന തൻ്റെ ജീവശ്വാസത്തിൽ മുറുകെ പിടിക്കുകയായിരുന്നു. ഇപ്പോഴിതാ പണമില്ലാത്തതിൻ്റെ പേരിൽ നൃത്തം പോലുള്ള കലകൾ അഭ്യസിക്കാൻ പറ്റാതെ പോകുന്നവർക്കായി വളരെ ചുരുങ്ങിയ ചെലവിൽ നൃത്തവും മറ്റ് കലകളും അഭ്യസിപ്പിക്കാനായി ഒരു ആപ്ലിക്കേഷൻ പ്ലാറ്റ്ഫോമിന് തുടക്കമിട്ടിരിക്കുകയാണ് ആശാ ശരത്ത്.നൃത്തം ഉള്‍പ്പടെയുള്ള കലകള്‍ കുറഞ്ഞ ചെലവില്‍ മൊബൈൽ ആപ്പിലൂടെ പഠിപ്പാക്കാനാകും. നര്‍ത്തകിയും നടിയുമായ ആശ ശരത്തിൻ്റെ ശിക്ഷണത്തിൽ നൃത്തം പഠിക്കാൻ ആഗ്രഹമുള്ള ആര്‍ക്കും പ്രാണ ഇന്‍സൈറ്റ് ആപ്പിലൂടെ എണ്‍പതു രൂപയ്ക്ക് നൃത്തം അഭ്യസിക്കാം. ആശാ ശരത്ത് മാത്രമല്ല പ്രശ്തരായ അധ്യാപകരുടെ ശിഷ്യരാകാനും ആപ്പ് അവസരം ഒരുക്കുന്നുണ്ട്. സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെയാണ് ആശാ ശരത്ത് ആപ്പ് ആരംഭിച്ചത്. പ്രാണ–ആശാ ശരത് കൾചറൽ സെൻ്ററിൻ്റെ നേതൃത്വത്തിലാണ് പ്രാണ ഇൻസൈറ്റ് എന്ന മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്.
മാസം 80 രൂപ ചെലവിൽ ആർക്കും കലാരൂപങ്ങൾ അടിസ്ഥാന പാഠങ്ങൾ മുതൽ അഭ്യസിക്കാൻ ആകുമെന്നതാണ് ആപ്പിൻ്റെ പ്രത്യേകത. നൃത്ത, സംഗീത ഇനങ്ങൾ അടക്കം 21 കലകളുടെ പഠനം ആപ്പിലൂടെ സാധ്യക്കുന്നുണ്ട് ആശാ ശരത്ത്. പ്രാണ ഇൻസൈറ്റ് ആപ്ലിക്കേഷൻ ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്.

എൻ.ആർ.ജയ്മോനാണ് കമ്പനി ചെയർമാൻ. പ്രാണ–ആശ ശരത് കൾചറൽ സെൻ്ററിൻ്റെ ഉദ്ഘാടനം മജീഷ്യൻ ഗോപിനാഥ് മുതുകാടാണ് നിർവ്വഹിച്ചത്. ആശാ ശരത്താണ് എം ക്യൂബ് കോഴ്സിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. മിനിമം താളഭോധം ഉള്ളവർക്കാണ് ഈ ആപ്പ് വളരെ പെട്ടെന്ന് പ്രയോജനപ്പെടുത്താൻ കഴിയുക. മകളെ നൃത്തം പഠിപ്പിക്കാൻ പണമില്ല എന്ന് പറഞ്ഞ ഒറു അവസ്ഥയിലാണ് തനിക്ക് ചെലവ് കുറഞ്ഞ രീതിയിൽ എങ്ങനെ നൃത്തപഠനം സാധ്യമാക്കാമെന്ന് ചിന്തിച്ച് തുടങ്ങിയതായി ആശാ ശരത്ത് വ്യക്തമാക്കുകയും ചെയ്തു.
ഏഴ് – എട്ട് വയസ്സ് പ്രായമുള്ള കുട്ടിയുടെ അമ്മയാണ് അങ്ങനെ പറഞ്ഞതെന്നും അത് തന്നെ ചിന്തിപ്പിക്കുകയായിരുന്നുവെന്നും നടി പറയുന്നു. ചെറിയ തുകയ്ക്ക് ലോകത്തിൻ്റെ ഏത് കോണിലിരുന്നും കലകൾ അഭ്യസിക്കാം. ഒരു വർഷത്തെ കലകൾ അഭ്യസിച്ചാൽ അത് പഠിച്ചുവെന്ന് സ്വയം ബോധ്യമായാൽ സർട്ടിഫിക്കറ്റും നൽകുമെന്നും ആശാ ശരത്ത് വ്യക്തമാക്കിയിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *