അഖിലിന്റെ മൊഴി പുറത്ത്, ഞെട്ടൽ മാറാതെ കേരളക്കര.
അതിരപള്ളിയിലേക്ക് ഒന്നിച്ചുള്ള യാത്രയ്ക്ക് സുഹൃത്തിൻ്റെ ക്ഷണം സ്വീകരിച്ച് എത്തപ്പെട്ടത് മരണത്തിലേക്കാണ്. അങ്കമാലിയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരിയായ ചെങ്ങൽ സ്വദേശി ആതിരയെ സുഹൃത്ത് അടിമാലി പാപ്പിനിശ്ശേരി അഖിൽ കൊലപ്പെടുത്തിയത് ഒപ്പമുള്ള യാത്രയിലാണ്. ഏപ്രിൽ 29- ന് ആതിരയെ കാണാതാവുന്നത്. രാവിലെ വീട്ടിൽ നിന്നും സൂപ്പർ മാർക്കറ്റിലേക്ക് പോയ ആതിരയെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. രാവിലെ പതിവുപോലെ ഭർത്താവ് സനൽ ആണ് ആതിരയെ കാലടി ബസ് സ്റ്റാൻ്റിൽ കൊണ്ടു വിട്ടത്. വൈകിട്ട് ആതിര വീട്ടിൽ തിരിച്ചെത്താതായതോടെ ഭർത്താവും കുടുംബവും കാലടി പോലീസിൽ പരാതി നൽകി.ബസ്റ്റാൻഡിൽ കൊണ്ട് വിട്ടെങ്കിലും ആ തിര പെരുമ്പാവൂർ വല്ലത്തേക്കാണ് പോയതെന്നാണ് പോലീസ് പറഞ്ഞത്. വാടകയ്ക്കെടുത്ത കാറുമായി അഖിൽ അവിടെ കാത്തുനിന്നു. തുടർന്ന് രണ്ടുപേരും കാറിൽ ആതിരപ്പള്ളിയിലേക്ക് വന്നു. തുമ്പൂർമുഴി വനത്തിനുസമീപം പ്രധാന റോഡിൽ വാഹനം നിർത്തി ഇരുവരും വനത്തിലേക്ക് പോയി. ഇവിടെ പാറക്കെട്ടിന് സമീപത്ത് സംസാരിക്കുന്നതിനിടയിലായിരുന്നു കൊലപാതകം. ആതിര ധരിച്ച ഷാൾ ഉപയോഗിച്ചാണ് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് അഖിൽ കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കാൻ പലതവണ കഴുത്തിൽ ചവിട്ടി എന്ന് പോലീസ് പറഞ്ഞു. ഉച്ചയോടെയായിരുന്നു കൊലപാതകം. പ്രധാന റോഡിൽ നിന്നും ഒരു കിലോമീറ്റർ മാറിയുള്ള വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. പാറകൾക്കിടയിൽ കാൽപാദങ്ങൾ മാത്രം പുറത്തു കാണുന്ന രീതിയിൽ ആയിരുന്നു മൃതദേഹം അഴുകിയ നിലയിലായിരുന്നു.
ആതിരയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് പോലീസ് നടത്തിയ പഴുതടഞ്ഞ അന്വേഷണത്തിലാണ്. സംഭവദിവസം ജോലിക്ക് പോകാൻ വീട്ടിൽനിന്നിറങ്ങിയ ആതിര മൊബൈൽ ഫോൺ കൊണ്ടു പോയിരുന്നില്ല. അതിനാൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസ്സപ്പെട്ടു. എന്നാൽ മൊബൈൽ ഫോൺ വീട്ടിൽ തന്നെയുണ്ട് എന്ന് കണ്ടെത്തി വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് ഫോണിലെ വിവരങ്ങൾ ശേഖരിച്ചതോടെയാണ് അഖിലുമായുള്ള സൗഹൃദം കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ പോലീസ് ചോദ്യങ്ങളിൽനിന്ന് അഖിൽ ഒഴിഞ്ഞുമാറി. സിസിടിവി ദൃശ്യങ്ങളുടെയും ആതിരയുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അഖിൽ വലയിലായത്. പെരുമ്പാവൂർ വല്ലത്തുനിന്നും ആതിരയെ അഖിൽ വാടകക്കെടുത്ത കാറിൽ കയറ്റി കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്.ഈ ദൃശ്യങ്ങൾ കാണിച്ചതോടെ അഖിൽ കുറ്റം സമ്മതിച്ചു. കാറിൻ്റെ നമ്പറിൽ നിന്നും കോട്ടയം സ്വദേശിയുടേതാണ് കാർ വ്യക്തമായി. എന്നാൽ കോട്ടയം സ്വദേശി തിരുവല്ല സ്വദേശിക്ക് കാർ വിറ്റിരുന്നു. ഇയാൾ ഇന്നാണ് കാർ വാടകക്കെടുത്തത് അഖിൽ ആണെന്ന വിവരം ലഭിച്ചത് .അഖിലിനെ ആദ്യ ഭാര്യ ഉപേക്ഷിച്ചിരുന്നു. തുടർന്ന് പാറക്കടവിൽ ഉള്ള ഒരു യുവതിയെ വിവാഹം കഴിക്കാൻ അയാൾ പദ്ധതിയിട്ടിരുന്നതായി പോലീസ് സൂചന ലഭിച്ചിട്ടുണ്ട്. കല്യാണത്തിന് ആതിര തടസ്സമായി വരും എന്ന ഭയവും ഇയാൾ കൊലപാതകത്തിലേക്ക് നയിച്ചതായി പോലീസ് സംശയിക്കുന്നു. ആതിരയുടെ 12 പവനോളം സ്വർണം അഖിൽ കരസ്ഥമാക്കിയിരുന്നു. ഇത് ആതിര തിരികെ ചോദിച്ചതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന മൊഴിയാണ് അഖിൽ ചോദ്യംചെയ്യലിൽ ആവർത്തിക്കുന്നത്. ജില്ലാ പോലീസ് മേധാവി ബി കുമാറിൻ്റെ നേതൃത്വത്തിൽ എഎസ്പി മഹേഷ അങ്ങി സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
@All rights reserved Typical Malayali.
Leave a Comment