വീണുകിട്ടിയ സ്വര്‍ണ്ണം 4 കൊല്ലം രഹസ്യമായി സൂക്ഷിച്ച ഓട്ടോക്കാരന്‍! പക്ഷേ പിന്നെ നടന്നത് ഞെട്ടിച്ചു
സ്വർണം സത്യമാണ് അതിനാൽ തന്നെ എവിടെ പോയി മറന്നാലും സത്യമുള്ള സ്വർണം ആണെങ്കിൽ ഉടമക്ക് ലഭിക്കും എന്നാണ് പറയുന്നത് ഇപ്പോൾ ഇതാ ഈ ചൊല്ല് അടിവരയിട്ടു കൊണ്ട് ഉള്ള ഒരു സംഭവമാണ് നിലബുരിൽ നിന്നും എത്തുന്നത്.യാത്രക്കിടെ തന്റെ ഓട്ടോയിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണ ആഭരണം ഉടമക്ക് നല്കാൻ വേണ്ടി യുവാവ് സൂക്ഷിച്ചത് നാല് വർഷം.ശേഷം ഉടമസ്ഥനെ കണ്ടെത്തിയത് സിനിമ കഥയെ വെല്ലുന്ന രീതിയിൽ ഉള്ള ട്വിസ്റ്റ് വഴി.ഓട്ടോ ഡ്രൈവർ ആയ ഹനീഫക്കാണ് നാലു വർഷം മുൻപ് തന്റെ ഓട്ടോയിൽ നിന്നും രണ്ടു സ്വർണ പാദസരം ലഭിച്ചത്.യാത്ര കഴിഞ്ഞു വീട്ടിൽ എത്തി ഓട്ടോ കഴുകുന്നതിനിടെ ബാക്ക് സീറ്റിനു അടിയിൽ ചെളി മൂടിയ നിലയിൽ ആയിരുന്നു പാദസരം.ഒന്നര പവൻ തൂക്കം വരുന്നത് ആയിരുന്നു ഇവ.
ഉടമയെ അന്വേഷിച്ചു എങ്കിലും കണ്ടെത്താൻ ആയില്ല എന്നാൽ പോലീസിനെ ഏൽപ്പിച്ചാൽ യാതാർത്ഥ ഉടമക്ക് കിട്ടില്ല എന്ന ചിന്തയിൽ ഇയാൾ പാദസരം വീട്ടിൽ തന്നെ സൂക്ഷിച്ചു.അതെ സമയം വർഷങ്ങൾ കഴിഞ്ഞിട്ടും ആഭരണം വിൽക്കാനോ മറ്റോ ഹനീഫ തയ്യാറായില്ല.എന്നാൽ കഴിഞ്ഞ ദിവസം ഓട്ടോയിൽ കയറിയ നിലബുർ റെയിൽവേ സ്റ്റേഷന് സമീപം വീട്ടിച്ചാലിൽ താമസിക്കുന്ന യുവതി യാത്രക്ക് ഇടയിൽ ഉള്ള സംസാരത്തിനു ഇടയ്ക്ക് നാല് വർഷം മുൻപ് നഷ്ടം ആയ സ്വർണ ആഭരണത്തെ കുറിച്ച് ഹനീഫയോട് സംസാരിച്ചു.
അപ്പോഴാണ് കളഞ്ഞു പോയത് ഇവളുടെ ആഭരണം ആണെന്ന് ഹനീഫക്ക് മനസിലായത്.കാര്യങ്ങൾ കൂടുതൽ ചോദിച്ച ശേഷം തെളിവ് കൂടി ചോദിച്ചതോടെ യുവതി കൃത്യമായി മറുപടി പറഞ്ഞു.ഇതോടെ ആഭരണം ഇവരുടേത് എന്ന് മനസ്സിലാവുകയും ഇവർക്ക് തിരിച്ചു നൽകുകയും ആയിരുന്നു.
@All rights reserved Typical Malayali.
Leave a Comment