ജീവിതം കൈവിട്ടു..നടൻ കിഷോർ കുമാറിന് സംഭവിച്ചത്

സീരിയൽ പ്രേമികൾക്കും സിനിമ പ്രേമികൾക്കും ഏറെ പരിചിതൻ ആണ് കിഷോർ പീതാംബരൻ, മുന്നൂറിനടുത്ത് പരമ്പരകളിലും ചില ചിത്രങ്ങളിലും വേഷമിട്ട കിഷോർ കൂടുതലും വില്ലൻ കഥാപാത്രങ്ങളിൽ ആണ് നിറഞ്ഞിട്ടുള്ളത്. പഠിക്കുന്ന കാലം മുതൽ അഭിനയത്തോട് വലിയ താൽപര്യമായിരുന്ന കിഷോർ ഡിഗ്രി കഴിഞ്ഞ് ജോലിക്ക് ശ്രമിച്ചെങ്കിലും അഭിനയം ആയിരുന്നു മനസ്സിൽ.ഇടക്കാലത്ത് അപ്രതീക്ഷിതമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കിഷോറിന് സീരിയലിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിരുന്നു. വിഷമഘട്ടത്തെ അതിജീവിച്ചാണ് നടൻ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്എന്നാൽ പൂർണമായും രോഗമുക്തനായിട്ടില്ല നടൻ. അടുത്തിടെ ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ നടൻ അസുഖത്തെ കുറിച്ച് പറഞ്ഞിരുന്നു.മൂന്ന് വർഷം മുമ്പാണ് അസുഖത്തിന്റെ തുടക്കം. ഒന്നരവർഷത്തോളം എന്താണ് അസുഖമെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അസ്വസ്ഥതകൾ തോന്നി ഒരു സ്വകാര്യ ആശുപ്രതിയിൽ കാണിച്ചപ്പോൾ ലിവറിനു ചെറിയ ചുരുക്കം ഉണ്ടെന്ന് അവർ കണ്ടെത്തി. മരുന്നു കഴിച്ചു. തുടക്കി ഒന്നര വർഷത്തോളം ആശുപ്രതിയിൽ തന്നെയായിരുന്നുവെന്ന് നടൻ പറയുന്നു

അഭിനയം മുടങ്ങി. നടക്കാൻ പറ്റാതെയായി. എല്ലാ മാസവും ആശുപ്രതിയിൽ പോകണം. ചിലവും കൂടി’ ആദ്യമൊക്കെ പിടിച്ചു നിന്നു. പിന്നെ സംഘടനയും സുഹൃത്തുക്കളുമൊക്കെ സഹായിച്ച ഒരു പരിധി കഴിഞ്ഞപ്പോൾ ലിവർ മാറ്റി വെച്ചാലോ എന്നായി. പക്ഷെ അതിനുള്ള തുക കൈയിലില്ല. അതോടെ മെഡിക്കൽ കോളേജിലേക്ക് മാറി. അവിടെ വച്ചാണ് ശരിയായ പ്രശ്നം കണ്ടുപിടിക്കുന്നത്.പിറ്റ്യൂട്ടറി ഗ്ലാൻഡിനകത്ത് ഒരു സിസ്റ്റ് ആയിരുന്നു. കുഞ്ഞുങ്ങൾക്ക് ഉൾപ്പടെ വരുന്ന അസുഖമാണെങ്കിലും അത്ര സാധാരണം അല്ല. കണ്ണിലേക്കാണ് അതിന്റെ വളർച്ച എത്തി നിൽക്കുന്നത്. എടുത്തു കഴിഞ്ഞാൽ ഗ്രാൻഡ് പ്രവർത്തിക്കണം എന്നില്ല. കളഞ്ഞില്ലെങ്കിൽ കാഴ്ച എപ്പോൾ വേണമെങ്കിലും പോകാം. അതിന്റെ വളർച്ച മാസാമാസം കൂടുകയാണെന്നും കിഷോർ പറയുന്നു.ചികിത്സയ്ക്കായി വലിയ തുക ചെലവായി. ലക്ഷങ്ങൾ കടം വാങ്ങിയും സുഹൃത്തുക്കൾ സഹായിച്ചുമൊക്കെയാണ് മുന്നോട്ടു പോയത്. അഭിനയത്തിൽ നിന്നുള്ള ശമ്പളം മാത്രമാണ് വീട്ടിലെ ഏക വരുമാനം. അഭിനയം അല്ലെങ്കിൽ മറ്റെന്തു ജോലിയെടുത്തു ജീവിക്കാനും തയാറായിരുന്നു. ആ ആത്മവിശ്വാസമാണ് ഇല്ലാതായത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *