ഭാഗ്യയ്ക്ക് ഒരു കോടി പുണ്യം കിട്ടും.. സുരേഷ് ഗോപി ചെയ്തത് കണ്ടോ..!! നെഞ്ചുപൊട്ടി ഈ അച്ഛനും വേദിയില്‍.. പക്ഷെ.. ആരും തിരിച്ചറിഞ്ഞില്ല..!!

കഴിഞ്ഞ ദിവസമായിരുന്നു നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്.. മലയാള സിനിമയിലെ താരമാമാങ്കം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വിവാഹമായിരുന്നു ഭാഗ്യയുടേത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ മലയാള സിനിമയിൽ നിന്നും ഒട്ടുമിക്ക താരങ്ങൾ എല്ലാവരും ഈ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു ഭാഗിയുടെ വിവാഹ ചടങ്ങുകളിലെ പ്രധാന ആകർഷണം. സിംപിൾ ലുക്കിൽ ആയിരുന്നു ഭാഗ്യ വിവാഹത്തിന് എത്തിയത്. എന്നിട്ടും ചില വിവാദങ്ങൾ ആ വിവാഹത്തെ കുറിച്ച് ഒരുപാട് വിവാദങ്ങൾ ഉയർന്നിരുന്നു. ഈ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ.

“സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിൽ, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. ഓരോ ആഭരണവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനമാണ്. ജിഎസ്ടിയും മറ്റെല്ലാ നികുതികളും കൃത്യമായി അടച്ചിട്ടുണ്ട്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഡിസൈനർമാർ. ഒരെണ്ണം ഒരു ജ്വല്ലറിയിൽ നിന്നുള്ളതാണ്. ദയവായി ഇങ്ങനെ ചെയ്യുന്നത് നിർത്തുക. വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്. ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും എളിയവനായ ഞാൻ പ്രാപ്തനാണ്.’’ സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ദിവസം ഭാഗ്യ അണിഞ്ഞൊരുങ്ങിയത് ഏറ്റവും ലളിതമായ ലുക്കിൽ തന്നെയാണ്. ഓറഞ്ച് നിറമുള്ള സാരിയാണ് ഭാഗ്യ ധരിച്ചിരുന്നത്. വിവാഹത്തിന് മുൻപ് നടന്ന സംഗീത്, ഹൽദി ചടങ്ങുകളിലും നല്ല ഡിസൈനർ വസ്ത്രം ധരിച്ചു എന്നതൊഴിച്ചാൽ, ഒരു ചടങ്ങിലും ആഭരണത്തിന്റെ കാര്യത്തിൽ ഭാഗ്യ അത്ര ശ്രദ്ധ നൽകിയതായി കണ്ടില്ല എന്നായിരുന്നു ആരാധകർ അഭിപ്രായപ്പെട്ടിരുന്നത്.

ജനുവരി 17ന് ഗുരുവായൂരിൽ വച്ചായിരുന്നു ഭാഗ്യയുടെ വിവാഹം. ബിസിനസ്സുകാരനായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകൻ ശ്രേയസ് മോഹൻ ആണ് വരൻ. മാവേലിക്കര സ്വദേശിയായ ശ്രേയസ് ഇപ്പോൾ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസം. നല്ലൊരു ബിസിനസുകാരൻ മാത്രമല്ല ശ്രേയസ് നല്ലൊരു കലാകാരൻ കൂടിയാണ്. ഭാഗ്യയുടെയും സഹോദരൻ ഗോകുൽ സുരേഷിന്റെയും വർഷങ്ങളായുള്ള അടുത്ത സുഹൃത്തുകൂടിയാണ് ശ്രേയസ് മോഹൻ. തനിക്ക് സുഹൃത്ത് എന്നതിനേക്കാളും തന്റെ സഹോദരിയുടെ ഭർത്താവ് എന്നതിനേക്കാളും സ്വന്തം അനിയനെ പോലെ ആണ് ശ്രേയസ് എന്ന് ഗോകുൽ സുരേഷ് തന്നെ പറഞ്ഞിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *