അപ്രതീക്ഷിത വിയോഗം..!! പൊട്ടിക്കരഞ്ഞ് നടി മിയ..!! തകര്‍ന്ന് പ്രിയപ്പെട്ടവര്‍..!!

വിവാഹത്തിന് ശേഷം ഇന്റസ്ട്രിയില്‍ നിന്നും വലിയ ബ്രേക്ക് ഒന്നും എടുക്കാത്ത നടിയാണ് മിയ ജോര്‍ജ്ജ്. കൊവിഡ് കാലത്ത് തന്നെ വിവാഹവും പ്രസവവും എല്ലാം കഴിഞ്ഞത് കൊണ്ട് മാറി നില്‍ക്കേണ്ടി വന്നില്ല എന്ന് മിയയും പറഞ്ഞിട്ടുണ്ട്. ടെലിവിഷന്‍ ഷോകളില്‍ മെന്ററായും വിധികര്‍ത്താവായും വളരെ സജീവമാവുന്നതിനൊപ്പം സിനിമകളിലും അഭിനയിച്ചു. പ്രണയ വിലാസം ആണ് മിയയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖത്തില്‍ സംസാരിക്കവെയാണ് തന്റെ ഒരു നഷ്ടബോധത്തെ കുറിച്ച് മിയ പറഞ്ഞത്.ടൈപ് കാസ്റ്റ് ചെയ്യപ്പെടാന്‍ താത്പര്യമില്ല

ടൈപ് കാസ്റ്റിങിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മിയ. കണ്ണടയും സാരിയും ഒക്കെ ഉടുത്ത് വന്നത് കാരണം പ്രണയ വിലാസിന്റെ ട്രെയിലര്‍ കണ്ട് ഞാന്‍ ടീച്ചറായിട്ടാണ് അഭിനയിക്കുന്നത് എന്ന് പലരും കരുതി. അതേ ലുക്കില്‍ ഒരു ടീച്ചര്‍ റോളുണ്ട് എന്ന് പറഞ്ഞ് എനിക്കൊരു സിനിമ വന്നിരുന്നു. പക്ഷെ ആ കഥാപാത്രം എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് റിജക്ട് ചെയ്തു.

അതുകൊണ്ടാണ് ഗ്യാപ് വരുന്നത്
ടൈപ് കാസ്റ്റ് ചെയ്യപ്പെടുക എന്നത് നടിമാര്‍ക്ക് മാത്രമല്ല, നടന്മാര്‍ക്കും വലിയ പ്രതിസന്ധി തന്നെയാണ്. ഇമേജ് ബ്രേക്ക് ചെയ്യുക എന്നത് വലിയ പ്രയാസമുള്ള കാര്യം തന്നെയാണ്. അതുകൊണ്ട് ഇഷ്ടപ്പെടുന്ന വേഷം മാത്രമേ ഞാന്‍ ചെയ്യുകയുള്ളൂ. ഒരു തരത്തിലും ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന് തോന്നുന്ന സിനിമകള്‍ എടുക്കില്ല. അതുകൊണ്ട് തന്നെ കരിയറില്‍ ചെറിയ ഗ്യാപ് വരാറുണ്ട്.

നഷ്ടബോധം തോന്നുന്നത്
ഉപക്ഷേച്ചതില്‍ എനിക്ക് ഇപ്പോഴും നഷ്ടം തോന്നുന്ന സിനിമ മുന്നറിയിപ്പ് ആണ്. വേണു സര്‍ സംവിധാനം ചെയ്ത്, രഞ്ജിത്ത് സര്‍ നിമിച്ച മമ്മൂക്ക അഭിനയിക്കുന്ന സിനിമയില്‍ വിളിച്ചിട്ട് എനിക്ക് പോകാന്‍ പറ്റിയില്ല. എനിക്ക് പകരം ആണ് അപര്‍ണ ആ സിനിമ ചെയ്തത്. വളരെ വിഷമത്തോടെ നോ പറയേണ്ടി വന്ന സിനിമയാണ് അത്. ഇപ്പോഴും അതോര്‍ത്ത് വിഷമം ഉണ്ട്.

ഡേറ്റ് ക്ലാഷ്
മുന്നറിയിപ്പ് എന്ന സിനിമയ്ക്ക് വേണ്ടി എന്നെ വിളിച്ചത് രഞ്ജിത്ത് സര്‍ തന്നെയായിരുന്നു. എന്നാല്‍ അതിന്റെ തൊട്ടു തലേ ദിവസം ആണ് ഞാന്‍ മറ്റൊരു സിനിമ കരാറ് ചെയ്തു പോയത്. ഒരു തരത്തിലും ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ക്ലാഷ് ആവും എന്ന് ഉറപ്പുള്ളത് കാരണം സങ്കടത്തോടെ വേണ്ട എന്ന് വയ്ക്കുകയായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോഴും അത് എനിക്ക് വലിയൊരു നഷ്ടം ബോധം തന്നെയാണ്- മിയ പറഞ്ഞു

മമ്മൂട്ടിക്കൊപ്പം
പരോള്‍, ദ ഗ്രേറ്റ് ഫാദര്‍ എന്നിങ്ങനെയുള്ള മമ്മൂട്ടി ചിത്രങ്ങളിലൊക്കെ മിയ അഭിനയിച്ചിട്ടുണ്ട്. നന്‍പകല്‍ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടി, മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ യൂട്യൂബ് ചാനല്‍ ചെയ്യുന്ന അഭിമുഖം ഹോസ്റ്റ് ചെയ്യാന്‍ മിയയെ മമ്മൂട്ടി തന്നെ സജസ്റ്റ് ചെയ്തിരുന്നു. അതാണ് ഏറ്റവും വലിയ സന്തോഷം തോന്നിയ അനുഭവം എന്ന് മിയ പറയുന്നു. ഒരു രാത്രിയും പകലും പ്രിപ്പെയര്‍ ചെയ്തിട്ടാണ് പോയത്, എന്റെ പത്താം ക്ലാസ് പരീക്ഷയ്ക്ക് പോലും അത്രയും പ്രിപ്പെയര്‍ ചെയ്തിട്ടില്ല എന്ന് മിയ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *