അച്ഛന്റെ പൊന്നോമന.. പഠിക്കാന്‍ മിടുക്കി..!! നടന്‍ ബൈജുവിന്റെ മകള്‍ ഇപ്പോള്‍ ആരാണെന്ന് അറിയാമോ

മോൾ ഡോക്ടറാണ്, ഹൗസ് സർജൻസി ചെയ്യുന്നു: മോന്റെ പഠിത്തം അത്രപോര; രാഷ്ട്രീയം മെന കെട്ടൊരു പണിയാണ്; ബൈജു പറയുന്നു.മലയാളി സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളിലൊരാളാണ് ബെെജു സന്തോഷ്. ബാലാതാരമായെത്തി ഇപ്പോഴും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടൻ. ഇടക്കൊരു ഇടവേളയെടുത്തെങ്കിലും തിരിച്ചുവരവില്‍ ഇരുകെെയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ബെെജുവിനെ സ്വീകരിച്ചത്. സിനിമയ്ക്ക് പുറത്തെ ജീവിതത്തിലെ ബെെജുവിന്റെ സമീപനങ്ങളും ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ രാഷ്ട്രീയം, സിനിമ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ പ്രതികരിക്കുകയാണ് അദ്ദേഹം.
രാഷ്ട്രീയത്തിന് പറ്റിയ ആളേയല്ല ഞാൻ. രാഷ്ട്രീയത്തിലിറങ്ങിയാൽ രാവിലെ അഞ്ചര മണിക്ക് എഴുന്നേൽക്കണ്ടേ ? എല്ലാ പത്രങ്ങളും വായിക്കണം, ഈ നാട്ടിലെന്തെല്ലാം ആണ് നടക്കുന്നത് എന്നറിയാൻ. ഏഴു മണി മുതൽ ഫോണടിച്ചു തുടങ്ങും. കല്യാണം, പാല് കാച്ചൽ, പുല കുളി, മരണം, പതിനാറ് ഇതിനെല്ലാം പോണ്ടേ ? പിന്നെ മരമൊടിഞ്ഞു വീണാൽ പോണം, റോഡ് പൊളിഞ്ഞാൽ പോണം. വേറെ പണിയൊന്നുമില്ലേ ? എന്നെക്കൊണ്ടൊന്നും പറ്റില്ല. ആ സമയം ഉണ്ടേൽ കിടന്നുറങ്ങാം. രാഷ്ട്രീയം വലിയൊരു പണിയാണ്, മെന കെട്ടൊരു പണി.42 വർഷമായി ഇൻഡസ്ട്രിയിൽ, പക്ഷേ ഇത്രയധികം സിനിമകൾ ചെയ്തു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ലൂസിഫർ കഴിഞ്ഞ സമയത്ത്, 2020 ഓട് കൂടി ഒരുപാട് നല്ല റോളുകൾ വന്നതാണ്. പക്ഷേ ആ സമയത്താണ് കോവിഡ് വന്നത്. അപ്പോൾ എനിക്ക് തോന്നി എന്നെ തുലയ്ക്കാൻ വേണ്ടി മാത്രം വന്നതാണ് കോവിഡ് എന്ന്. എന്നെ നശിപ്പിക്കാൻ വന്നാൽ എന്നെ മാത്രം നശിപ്പിച്ചാൽ പോരെ ? അതിനീ മാനവരാശിയെ മൊത്തം ബുദ്ധിമുട്ടിക്കണോ എന്നെല്ലാം തോന്നിയിട്ടുണ്ട്.

നീ ഇനി അഭിനയിച്ചു ഷൈൻ ചെയ്യേണ്ട എന്ന പോലെയാണ് കോവിഡ് പെരുമാറിയത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഹീറോ ആയിട്ട് വരെ എന്നെക്കൊണ്ട് സാധിക്കുന്ന വേഷങ്ങൾ വന്നതാണ്. പക്ഷേ കോവിഡ് വന്നതോടെ എല്ലാവരും പിൻവലിഞ്ഞു. എമ്പുരാനിലേയ്ക്ക് പൃഥ്വി വിളിച്ചിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും ഹെവി സിനിമ ആകാനാണ് സാധ്യത. സിനിമ അല്ലാതെ ഒരു പ്രൊഫഷൻ ഉണ്ടാകുമെന്നു തോന്നുന്നില്ല. എന്തായാലും ഇതുവരെ എത്തിയില്ലേ ? ഇതിങ്ങനെ തന്നെയങ്ങു പോകും.ഭാര്യ ഹൗസ് വൈഫാണ്, മകൾ ഐശ്വര്യ ഡോക്ടറാണ്, കാരക്കോണം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്നു. മകൻ ലോകനാഥ് പ്ലസ് ടുവിന് പഠിക്കുന്നു. വീട്ടുകാർ എല്ലാവരും സിനിമ കാണും. ഞാനാണ് സിനിമ കുറവ് കാണുന്നത്. മകൻ നന്നായി പഠിച്ച് കൊണ്ടിരുന്നതാണ്. പക്ഷേ ഇപ്പോൾ ഫുൾ ടൈം മൊബൈലിൽ ആണ്. പ്ലസ് ടു എങ്കിലും മര്യാദയ്ക്ക് പാസ്സ് ആകണേ എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ പിള്ളേരെ മൊബൈൽ വല്ലാതെ ബാധിച്ചിട്ടുണ്ട്. വീട്ടുകാർ വിചാരിച്ചാൽ കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി.ഒരു സിനിമ സംവിധാനം ചെയ്യാനൊന്നും എന്നെ കൊണ്ട് പറ്റില്ല. എനിക്കതിനുള്ള കഴിവൊന്നുമില്ല. നിർമ്മിച്ചെന്നു വരാം. ഒരുപാട് സമ്പാദ്യങ്ങൾ ഒന്നുമില്ല, എന്നാൽ പിശുക്കനുമല്ല. പെർഫ്യൂം വാച്ച് ഇതിനെല്ലാം വേണ്ടി പൈസ ചെലവാക്കും. ഭക്ഷണപ്രിയനാണ്. പക്ഷെ ജങ്ക് ഫുഡ്, ബേക്കറി ഐറ്റംസ് ഒന്നും കഴിക്കാറില്ല. രസവട, തട്ടുദോശ, പപ്പടം കൂടെ ചിക്കൻ ഫ്രൈ കൂടി കിട്ടിയാൽ സന്തോഷം. ഒരു സിംഗിൾ ഓംലെറ്റും ആകാം. ഉച്ചയ്ക്ക് ചോറ്, രാവിലെ ഓട്സ്. സാധാരണ പത്ത് മണിക്കാണ് ഉണരുന്നത്. ഇനി മുതൽ അതിത്തിരി നേരത്തേയാക്കാൻ പ്ലാനുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *