നീ എൻ്റെ ജീവിതത്തിലേക്ക് വരാനായി ഞാൻ കാത്തിരിക്കുന്നു’… ബാലയുടെ നെഞ്ചിൽ കിടക്കുന്നത് ആരെന്നറിയാമോ..

തമിഴകത്ത് നിന്നെത്തി മലയാളത്തിന്റെ സ്വന്തമായി മാറിയ താരങ്ങളേറെയാണ്. അങ്ങനെയൊരാളാണ് ബാലയും. സിനിമയും സാമൂഹ്യപ്രവര്‍ത്തനങ്ങളുമൊക്കെയായി സജീവമാണ് അദ്ദേഹം. കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആരാധകരെല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു. അദ്ദേഹം മരണത്തിന്റെ വക്കോളമെത്തി അതിശക്തമായി തിരികെ വരികയും ചെയ്തു. ബാലയുടെ തന്നെ വാക്കുകൾ കടമെടുത്താൽ, ‘ഒരു മിറാക്കിൾ ആണ് ജീവിതത്തിൽ സംഭവിച്ചത്. ദൈവം അത്ഭുതം പ്രവർത്തിച്ചു’, രോഗത്തെ അതിജീവിച്ചെത്തിയ ബാല ഇപ്പോൾ മുന്പത്തേക്കാളും സോഷ്യൽ മീഡിയയിൽ സജീവ വ്യക്തിത്വം ആണ്. കഴിഞ്ഞദിവസം അദ്ദേഹം പങ്കുവച്ച ഒരു വീഡിയോ ആണ് ഏവരുടെയും മനസ്സിനെ സ്പർശിച്ചത്.” എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നെ വിളിക്കുമായിരുന്നു. ഹാപ്പി ബർത്ത്‌ഡേ പാപ്പു.നീ എന്റെയടുക്കൽ വരുന്ന ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ സ്പെഷ്യൽ ഡേ നിങ്ങൾ എല്ലാവരും മറന്നെങ്കിൽ കുഴപ്പമില്ല.നിനക്ക് ഞാൻ ഉണ്ട് പാപ്പു. ഡാഡി ഉണ്ട്. ക്യാപ്ഷ്യനോടെയാണ് ഒരു സെൽഫി വീഡിയോയും ബാല പങ്കുവച്ചത്.’അഗാധമായി നമ്മൾ ഒരാളെ സ്നേഹിച്ചുകഴിഞ്ഞാൽ ചില ഓർമകൾ മരിച്ചാലും ശരി, അത് കഴിഞ്ഞാലും ശരി, നമ്മൾ ലോകത്ത് എവിടെയാണെങ്കിലും ആ ഓർമ്മകൾ മറക്കാൻ പറ്റില്ല. കുറച്ചുകഴിഞ്ഞാൽ ഓർമ്മകൾ മാറിവരും അതാണ് ജീവിതം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എന്റെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമ്മയാണ് എന്റെ മകൾ. എന്റെ മകളെകുറിച്ചുള്ള ഓർമകൾ എനിക്ക് മറക്കാനാവില്ല. ഹാപ്പി ബെർത്ത് ഡെ പാപ്പു… എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു. എന്നെ സ്നേഹിക്കുന്നവർ ബന്ധുക്കൾ, സുഹൃത്തുക്കൾ, ഞാൻ സഹായിച്ചവർ ഒരുപാട് പേര്. ആരെങ്കിലും ഒരാൾ എന്നെ വിളിക്കാമായിരുന്നില്ലേ എന്റെ മകളുടെ അച്ഛനെ.

ഞാൻ ഇന്ന് മീഡിയയെ കണ്ടതാണ് ഒറ്റ ആള് പോലും ചോദിച്ചില്ല. എത്ര അഭിമുഖങ്ങൾ ഞാൻ കൊടുത്തിട്ടുണ്ട്, അവർ പോലും എന്നോട് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ചോദിച്ചില്ല. എന്റെ സ്വന്തം മകൾക്ക് അച്ഛനില്ലേ, ഒരുത്തൻ എങ്കിലും എന്നെ വിളിച്ചോ, ആർക്കെങ്കിലും എന്നെ വിളിക്കാമായിരുന്നില്ലേ. എല്ലാവരും മറന്നു. പാപ്പു നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. എന്റെ സ്വന്തം മകൾക്ക് ഞാനില്ലേ… പാപ്പു നിനക്ക് അച്ഛനുണ്ട്.’ ‘ഡാഡിയുണ്ട്… ഹാപ്പി ബർത്ത് ഡെ പാപ്പു’, എന്നാണ് ബാല മകൾക്ക് പിറന്നാൾ ആശംസിച്ച് പങ്കുവെച്ച വീഡിയോയിൽ ബാല പറഞ്ഞത്. ‘മകളുടെ പഴയകാല ഓർമ്മകൾക്ക് ഒപ്പമാണ് ബാല പുതിയ വീഡിയോ പങ്കുവച്ചത്. നിരവധി ആളുകളാണ് ബാലയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
അച്ഛനെ മറക്കാൻ ഒരു മകൾക്കും പറ്റില്ല പാപ്പു. ആ മോളുടെ ഉള്ളം നിറയെ ഉണ്ടാവും സ്നേഹം സാഹചര്യം ആയിരിക്കും ആ മോളെ പിടിച്ചുനിർത്തുന്നത്. പിറന്നാൾ ആശംസകൾവിളിക്കാൻ നമ്പർ ഇല്ലല്ലോ ബാല ചേട്ടാ! വിഷമിക്കേണ്ട പെൺകുട്ടികൾക്ക് അച്ഛനെയാണ് ഏറെ ഇഷ്ടം മോളു വരും വരാതെ എവിടെ പോകാനാണ് ഹാപ്പി ബർത്ത് ഡേ മോളു. ബാല സാർ, ഇപ്പോൾ മോൾ കുഞ്ഞാണ്, ചിന്തിക്കാനുള്ള പക്വത എത്തിയിട്ടില്ല, നോക്കിക്കോ, അങ്ങയുടെ സ്നേഹം കുഞ്ഞിന് മനസിലാക്കുന്ന സമയം വരുമ്പോൾ, മോള് അച്ഛനെ തിരക്കി വരും. അങ്ങയുടെ ഇപ്പോൾ ഉള്ള ജീവിതം, സന്തോഷം നിറഞ്ഞതാകട്ടെ- എന്നാണ് ആരാധകർ ആശംസിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *