വിഘ്നേഷ് ശിവൻ്റെ വിദ്യാഭ്യാസയോഗ്യത കണക്കിലെടുത്ത് ആരാധകർ

ദിവസങ്ങക്ക് മുന്‍പാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ അംഗത്വം എടുത്തത്. എന്നാല്‍ അത് നയന്‍താരയുടെ പേരില്‍ ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍ തന്നെ തുടങ്ങിയ പേജാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപണം
മലയാളം – തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍ ലേഡിയായിട്ടാണ് നയന്‍താര അറിയപ്പെടുന്നത്. എന്നാല്‍ ഇത്ര കാലവും താരം സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. നയന്‍താരയുടെ പേരില്‍ നിരവധി ഫാന്‍ പേജുകളുണ്ടായിരുന്നെങ്കിലും സ്വന്തമായി ഒരു ഇന്‍സ്റ്റഗ്രാം പേജ് ഉണ്ടായിരുന്നില്ല. വളരെ വൈകിയാണ് നയന്‍ ഇന്‍സ്റ്റഗ്രാമില്‍ അംഗത്വം എടുത്തത്. തുടങ്ങി മണിക്കൂറുകള്‍ കഴുമ്പോഴേക്കും പേജിലേക്ക് ആരാധകരുടെ കുത്തൊഴുക്കായിരുന്നു.മൂന്നര മില്യണിനടുത്ത് ഫോളോവേഴ്‌സ് ഇതിനോടകം നയന്‍താരയുടെ പേജില്‍ വന്നു കഴിഞ്ഞു. തന്റെ ഇരട്ടക്കുട്ടികളെയും എടുത്ത് നടക്കുന്ന ഒരു മാസ് വീഡിയോയ്‌ക്കൊപ്പമായിരുന്നു നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം എന്‍ട്രി. തുടര്‍ന്ന് പുതിയ ചിത്രമായ ജവാന്റെ പ്രമോഷനും നടത്തി. ട്രെയിലറും പോസ്റ്ററും എല്ലാം പേജിലൂടെ പുറത്തുവിട്ടു.ഇന്നലെ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി മക്കള്‍ മുണ്ടുടുത്ത് മുട്ടുകുത്തി പോകുന്ന ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. പിന്നാലെ ഒരു റൊമാന്റിക് ചിത്രവും പുറത്തുവിട്ടു. എന്നിലെ എല്ലാം നിന്നിലെ എല്ലാത്തിനെയും പ്രണയിക്കുന്നു’ എന്ന അര്‍ത്ഥത്തിലൊരു ക്യാപ്ഷനും കുറേ ലവ് ഇമോജികളുമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ആ ഫോട്ടോ പുറത്തു വന്നതോടെയാണ് അതുവരെയുണ്ടായിരുന്ന സംശയം ആരാധകര്‍ അടിവരയിട്ട് ഉറപ്പിച്ചത്.

സത്യം പറ, നയന്‍താരയുടെ പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങി, അത് ഹാന്റില്‍ ചെയ്യുന്നത് വിഘ്‌നേശ് തന്നെയല്ലേ എന്നാണ് ചിലരുടെ ചോദ്യം. ഫോട്ടോസും ക്യാപ്ഷനും എല്ലാം വിക്കി എഴുതുന്നത് പോലെ തന്നെയാണ് ഫീല്‍ ചെയ്യുന്നത് എന്ന് ആരാധകര്‍ പറയുന്നു.എന്തൊക്കെയായാലും പുതിയ ചിത്രത്തിനും ലൈക്കുകളും കമന്റുകളും ഒരുപാടാണ്. ദിവ്യ സത്യരാജ്, പാര്‍വ്വതി തിരുവോത്ത് തുടങ്ങി നിരവധി സെലിബ്രിറ്റികളും നയന്‍താരയുടെ പേജില്‍ ഏറ്റവുമൊടുവില്‍ വന്ന റൊമാന്റിക് ചിത്രത്തിന് താഴെ കമന്റിട്ടിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *