വിനോദയാത്രയ്‌ക്കിടെ പത്താം ക്ലാസുകാരനൊപ്പം ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്, ചുംബനം; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

ബെംഗളൂരു∙ വിനോദയാത്രയ്‌ക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം നാൽപ്പത്തിരണ്ടുകാരിയായ പ്രധാനാധ്യാപികയുടെ ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്. വിദ്യാർഥിയെ ചുംബിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അധ്യാപികയെ സസ്പെൻഡ് ചെയ്തു.കർണാടക ചിന്താമണി മുരുഗമല്ലയിലെ ഒരു സ്കൂൾ അധ്യാപികയെയാണ് സസ്പെൻഡ് ചെയ്തത്. ടൂറിനിടെയാണ് പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം പ്രധാനാധ്യാപിക ‘റൊമാന്റിക്’ ഫോട്ടോ എടുത്തത്. ചിത്രങ്ങൾ ലീക്കായതിന് പിന്നാലെ വിദ്യാർഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ.

അധ്യാപിക വിദ്യാർഥിയെ ചുംബിക്കുകയും വിദ്യാർഥിയെക്കൊണ്ട് എടുത്തുയർത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാർഥിയുടെ രക്ഷിതാക്കൾ പരാതി നൽകി. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്ക്കെതിരെ നടപടിയെടുത്തത്. വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വിഡിയോയും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

മറ്റൊരു വിദ്യാർഥിയാണ് രഹസ്യമായി ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർഥികളോ അധ്യാപകരോ സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *