240 കോടിയുടെ ആസ്തിയുണ്ടെന്ന് പറഞ്ഞിട്ടെന്തിനാ! ബാലയുടെ ഈ ദുശീലമാണ് ഈ അവസ്ഥയ്ക്ക് കാരണം

മലയാളികളുടെ പ്രിയ നടൻ ബാല ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള പ്രാർത്ഥനയിലാണ് ഇപ്പോൾ ആരാധകർ. കരൾ രോഗം ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന താരം ഇപ്പോഴും ഐസിയുവിലാണ്.കരൾ മാറ്റിവയ്ക്കലാണ് ബാലയുടെ ജീവൻ രക്ഷിക്കാനുള്ള പോംവഴി ആയി ഡോക്ടർമാർ പറയുന്നത്. അതേസമയം ഇപ്പോൾ ബാലയുടെ അടുത്ത സുഹൃത്തു കൂടിയായ ആറാട്ട് അണ്ണൻ എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ വാക്കുകളാണ് ആരാധകരെ ആകെ സങ്കടപ്പെടുത്തുന്നത്.ബാലയുടെ മ,ദ്യ,പാ,ന,മാ,ണ് ബാലയെ ഈ അവസ്ഥയിൽ എത്തിച്ചത് എന്നാണ് സന്തോഷ് വർക്കി പറയുന്നത്. ഒരുപാട് വിഷമത്തിലായിരുന്നു പുള്ളി. മകളെ കാണാൻ കഴിയാഞ്ഞതിലൊക്കെ അദ്ദേഹത്തിന് നല്ല ദുഃഖം ഉണ്ടായിരുന്നു. പുള്ളി ടിപ്പിക്കൽ തമിഴനാണ്. ഇമോഷണലി ഭയങ്കര ഡൗൺ ആയ വ്യക്തിയുമാണ് സാർ. പുള്ളിക്ക് ചുറ്റിലും എപ്പോഴും ആളുകൾ ഉണ്ടാകും. ഓരോ സമയത്തും ഓരോ ആളുകളാണുള്ളത്. പുള്ളിക്ക് ആ ദുശീലം ഉണ്ട്. അതാണ് ഈ അവസ്ഥയിൽ എത്തിച്ചത്. മീഡിയയോട് ഞാനത് അറിയാതെ പറഞ്ഞു പോയി. ഇപ്പോൾ ഞാൻ അത് പറയുന്നില്ല. കാരണം പുള്ളിയുടെ മാനസിക സംഘർഷം കൊണ്ടാണ് പുള്ളി അതിന് അടിമപ്പെട്ടത്. പല വിഷമങ്ങളും പുള്ളി മറക്കുന്നത് അങ്ങനെയായിരുന്നു.

നിർത്താൻ ഞാൻ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ പുള്ളിക്ക് അങ്ങനെ നമ്മൾ ഉപദേശിക്കുന്നത് ഒന്നും ഇഷ്ടമല്ല. 240 കോടിയുടെ ആസ്തിയുണ്ട് പുള്ളിക്ക്. ഇതൊന്നും ആരോടും പറഞ്ഞ് നടക്കരുത് എന്ന് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ്. മലയാളികൾ ഫ്രോഡുകൾ ആണ് എന്ന് ഞാൻ പറഞ്ഞു കൊടുത്തിട്ടുള്ളതാണ്. മോഹൻലാലിൻ്റെ ഭാര്യയുടെ കുടുംബവുമായി നല്ല ബന്ധമുണ്ട് ബാലയുടെ കുടുംബത്തിന്. കാശൊക്കെ ഇഷ്ടംപോലെയുണ്ട്. പക്ഷെ വല്ലാത്ത ഏകാന്തതയിലായിരുന്നു. പേഴ്സണൽ ലൈഫിൽ ഒരുപാട് പ്രശ്നങ്ങൾ സാറിനുണ്ട്. പാവം മനുഷ്യനാണ്. ആകെ ശുദ്ധൻ ആയിരുന്നുവെന്നും സന്തോഷ് വർക്കി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *