13 വയസ്സുകാരി കൂട്ടുകാരിയെ രക്ഷിച്ചെങ്കിലും സ്വയമേ രക്ഷിക്കാൻ മറന്നു പോയി

ഭരണങ്ങാനത്തുനിന്ന് 25 കിലോമീറ്ററിലധികം ദൂരെ ഹെലന്‍റെ മൃതദേഹം; ഒഴുക്കില്‍പ്പെട്ടത് അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡില്‍ കയറിയതോടെ.അപകടസമയം കടന്നുപോയ സ്കൂ‌ൾ ബസിലെ ഡ്രൈവർ അപകടം കാണുകയും കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും ഒരാൾ പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ഹെലന്റെ ഒപ്പമുണ്ടായിരുന്ന നിവേദ്യയെയാണ് അപ്പോള്‍തന്നെ രക്ഷപ്പെടുത്തിയത്.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു.സ്‌കൂളില്‍നിന്ന് വരുന്നവഴി ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് ഭരണങ്ങാനം ചിറ്റാനപ്പാറയ്ക്ക് സമീപം ഒഴുക്കില്‍പ്പെട്ടത്.Helan.ഹെലന്‍ അലക്സ്.ഏറ്റുമാനൂർ: ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിനി ഹെലൻ അലക്സിന്‍റെ മൃതദേഹം കണ്ടെത്തിയത് കാണാതായ സ്ഥലത്തുനിന്ന് 25 കിലോമീറ്ററിലധികം ദൂരെ. ഭരണങ്ങാനത്തുവെച്ച് ഒഴുക്കില്‍പ്പെട്ട ഹെലനെ ഏറ്റുമാനൂർ പേരൂർ കണ്ടഞ്ചിറയിൽ നിന്നുമാണ് കണ്ടെത്തിയത്. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച വൈകിട്ടും ഇന്നുമായി മീനച്ചിലാറിന്‍റെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നതിനിടെയാണ് പേരൂര്‍ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് സിബിച്ചൻ്റെ മകൾ ഹെലൻ അലക്സിനെയാണ് (13) കാണാതായത്. അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു. സ്‌കൂളില്‍നിന്ന് വരുന്നവഴി ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് ഭരണങ്ങാനം ചിറ്റാനപ്പാറയ്ക്ക് സമീപം ഒഴുക്കില്‍പ്പെട്ടത്. രണ്ട് കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. ഹെലന്റെ ഒപ്പമുണ്ടായിരുന്ന നിവേദ്യയെ അപ്പോള്‍തന്നെ രക്ഷപ്പെടുത്തിയിരുന്നു. അപ്പോഴേക്കും ഹെലനെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു.

ഇരുവരും ശക്തമായ ഒഴുക്കിൽപ്പെട്ട് റോഡിൽ വീഴുകയായിരുന്നു. ആ സമയം ഇതുവഴി കടന്നു പോയ സ്കൂ‌ൾ ബസിലെ ഡ്രൈവർ അപകടം കാണുകയും കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും ഒരാൾ പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരാളെ രക്ഷിക്കാൻ കഴിഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ബുധനാഴ്ച (ഇന്നലെ) രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പ്രദേശത്ത് വൈകിട്ട് കനത്ത മഴയാണ് ഉണ്ടായത്. ഭരണങ്ങാനം എസ്എച്ച് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹെലന്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *