ഭര്‍ത്താവ് ഐസിയുവില്‍..!! എന്നിട്ടും സുധിയെ അവസാനമായി കാണാനെത്തി..!! കരഞ്ഞു നീരുവച്ച മുഖവുമായി ബിനു അടിമാലിയുടെ ഭാര്യ..!!
ബിനു അടിമാലി ഐസിയുവിൽ; കണ്ണീരോടെ ധന്യ: വാരിയെല്ല് തകർന്ന് സുധിയുടെ മരണവും; കണ്ണീരോടെ യാത്രാമൊഴി.സുധിയുടെ തകര്‍ന്ന വാരിയെല്ലുകള്‍ ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നും റിപ്പോർട്ടുണ്ട്.കേരളത്തെ നടുക്കിയ അല്ലെങ്കിൽ മലയാളികൾ നടുങ്ങിപ്പോയ ഒരു അപകടമരണം ആയിരുന്നു നടൻ കൊല്ലം സുധിയുടേത്. കഴിഞ്ഞദിവസം വടകരയിൽ 24 ന്യൂസ് ചാനലിന്റെ ഷോയിൽ പങ്കെടുത്തു എറണാകുളത്തേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.സുധിയും, ബിനു അടിമാലിയും അടക്കമുള്ള കലാകാരന്മാർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കളുടെ പരിക്ക് ഗുരുതരമല്ല. മുൻ സീറ്റിലിരുന്ന സുധിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ബിനു അടിമാലി.ബിനുവിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് റിപ്പോർട്ട്. ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ഏഷ്യാനെറ്റ് ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പല വേദികളിലും ബിനുവിന്റെയും, സുധിയുടേയും കൗണ്ടറുകൾ നിറഞ്ഞ കരഘോഷത്തോടെയാണ് ആളുകൾ സ്വീകരിച്ചിട്ടുള്ളത്.അവസാന വേദിയിലും ബിനുവും സുധിയും അവതരിപ്പിച്ച തമാശ നിർമാണ കൈയടിയോടെയാണ് വടകര ഏറ്റെടുത്തത്.
24 ന്യൂസ് മാനേജിങ് ഡയറക്ടർ ശ്രീകണ്ഠൻ നായരും ആ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മുൻപിലും പുറകിലുമായിട്ടാണ് തങ്ങൾ തിരികെ എറണാകുളത്തേക്ക് സഞ്ചരിച്ചിരുന്നത് എന്നും അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.ബിനുവിന് മുഖത്തുപരിക്കുണ്ട്, തലയിൽ ചതവുണ്ട്, നട്ടെല്ലിന്റെ ഭാഗത്തു ചില പരിക്കുകൾ ഉണ്ടായെന്നും കഴിഞ്ഞദിവസം ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ബിനുവിന് വലിയ കുഴപ്പം ഇല്ലെന്നാണ് കലാഭവൻ പ്രസാദ് കഴിഞ്ഞദിവസം പ്രതികരിച്ചത്.ബിനുവിന് ബ്ലീഡിങ് ഒന്നുമില്ല, റെസ്റ്റ് എടുത്താൽ മാറുന്ന അസുഖങ്ങൾ മാത്രമാണ് അദ്ദേഹത്തിന് എന്നും റിപ്പോർട്ട് വന്നിരുന്നു.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാകും സുധിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക.രാവിലെ 10 മണിയോടെ കോട്ടയം വാകത്താനം പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടർന്ന് 11ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വയ്ക്കുമെന്നും 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.മുൻസീറ്റിൽ ആയിരുന്നു സുധിയുടെ യാത്ര. അപകടം സംഭവിച്ചപ്പോൾ എയര്‍ ബാഗുകൾ പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ചത് പരിക്കിന്റെ തീവ്രത കൂട്ടി.
സുധിയുടെ രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകര്‍ന്നതായിട്ടാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
സീറ്റ് ബെൽറ്റ് അപകടസമയം സുധി ധരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ സീറ്റ് ബെൽറ്റ് ഇടാതെ എങ്ങനെ എയർബാഗ് പുറത്തുവരും എന്ന് ചോദിക്കുന്നവരും കുറവല്ല.
@All rights reserved Typical Malayali.
Leave a Comment