മലപ്പുറം താനൂരിൽ ണ്ടായ ബോട്ട് അപകടത്തിൽ 21 പേരാണ് മരണപ്പെട്ടതിൽ. മരിച്ചവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം

താനൂർ ബോട്ട് അപകടം; മരണപ്പെട്ടതിൽ പോലീസ് ഉദ്യോഗസ്ഥനും, സബറുദ്ദീൻ ആണ് മരിച്ചത്. മലപ്പുറം താനൂരിൽ ണ്ടായ ബോട്ട് അപകടത്തിൽ 21 പേരാണ് മരണപ്പെട്ടതിൽ. മരിച്ചവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. സീനിയർ പോലീസ് കോൺസ്റ്റബിൾ സബറുദ്ദീൻ ആണ് മരിച്ചത്.
താനൂരിൽ ബോട്ട് അപകടം നടന്നിടത്ത് രക്ഷാപ്രവർത്തനം നടത്തുന്നു.സീനിയർ പോലീസ് കോൺസ്റ്റബിൾ സബറുദ്ദീൻ ആണ് മരിച്ചത്.കുടുംബമായാണോ സുഹൃത്തുക്കളുമായാണോ ബോട്ടിൽ എത്തിയിരുന്നത് എന്ന് വ്യക്തമല്ല.രാവിലെ ആറുമണിയോടെ പോസ്റ്റ്മോർട്ടം ഉൾപ്പെടയുള്ള തുടർ നടപടികൾ ആരംഭിക്കും
മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടതിൽ പോലീസ് ഉദ്യോഗസ്ഥനും. സീനിയർ പോലീസ് കോൺസ്റ്റബിൾ സബറുദ്ദീൻ ആണ് മരിച്ചത്. അപകടസമയം ഇദ്ദേഹവും ബോട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ആരുടെ കൂടെയാണ് ഇദ്ദേഹം എത്തിയത് എന്ന് അറിയില്ല. കുടുംബമായാണോ സുഹൃത്തുക്കളുമായാണോ ബോട്ടിൽ എത്തിയിരുന്നത് എന്നും അറിയില്ല. ഇദ്ദേഹം ബോട്ടിൽ ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞിരുന്നെങ്കിലും ഇദ്ദേഹം രക്ഷപ്പെട്ടു കാണും എന്ന് കരുതിയിരുന്നു. എന്നാൽ ബോട്ടിന് അടിയിൽനടത്തിയ തിരച്ചിലിൽ ആണ് പോലീസുകാരനായ സബറുദ്ദീനെ കണ്ടെത്തിയത്.

തുടർന്ന് ഉടൻതന്നെ സിപിആർ ഉൾപ്പെടെ നൽകി ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് നിലവിലുള്ളത്. ഇവിടെ നിന്ന് രാവിലെ ആറുമണിയോടെ പോസ്റ്റ്മോർട്ടം ഉൾപ്പെടയുള്ള തുടർ നടപടികൾ ആരംഭിക്കും.
അതിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽക്കും എന്നാണ് ഇപ്പോൾ അധികൃതർ അറിയിച്ചിട്ടുള്ളത്. നിലവിൽ അപകടത്തിൽ 21 പേർക്കാണ് ജീവൻ നഷ്ടമായത്. മരണപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ കേരളം ഞെട്ടലോടെ താനൂരിലെ ബോട്ട് അപകടം ഉണ്ടായത്. തുടർന്ന് ഉടൻ തന്നെ വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിലും 21 പേർക്കാണ് ജീവൻ നഷ്ടമായത്. കൂടുതൽ പേരും കുടുംബത്തോടൊപ്പം ഞായറാഴ്ച ദിവസം ആഘോഷമാക്കാൻ താനൂരിൽ എത്തിയതായിരുന്നു. പലരും സുഹൃത്തുക്കളും കുടുംബമായും ആണ് ബോട്ടിൽ കയറിയിരുന്നത്. അതുകൊണ്ടുതന്നെ ഒരു കുടുംബത്തിൽ നിന്ന് ഒന്നിൽ കൂടുതൽ ആളുകൾ മരണപ്പെട്ടിട്ടുണ്ട് എന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *