സ്ത്രീധനമായി 11 ലക്ഷം നല്‍കിയപ്പോള്‍ വേണ്ടെന്ന് കല്യാണപയ്യന്‍! പകരം വേണ്ടത്കേട്ട് ഞെട്ടി ബന്ധുക്കള്‍
കേരളത്തിൽ ഇപ്പോഴും സ്ത്രീധനം ഇല്ലാത്ത വിവാഹം അപൂർവം ആയിരിക്കും.ഒന്നും ആവശ്യപ്പെട്ടില്ല എങ്കിലും പെണ്മക്കളെ ആവും വിധം കൈ നിറയെ കൊടുത്തു കൊണ്ടാണ് മാതാപിതാക്കൾ വിവാഹം കഴിപ്പിക്കുന്നത്.ഇപ്പോൾ വൈറൽ ആകുന്നത് ഒരു സി ഐ എസ് എഫ് ജവാന്റെ വിവാഹമാണ്.ദക്ഷിണ ഇന്ത്യയെ അപേക്ഷിച്ചു ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ സ്ത്രീധനം വാങ്ങി മാത്രമാണ് ഭൂരിപക്ഷവും വിവാഹം നടക്കുക.സ്ത്രീധനം കുറഞ്ഞ പേരിൽ ഉള്ള കൊലപാതകവും ആത്മഹത്യവും ഇവിടെ നടക്കാറുണ്ട്.
ഇപ്പോൾ മകൾക്ക് ഉള്ള സ്ത്രീധനം നൽകിയപ്പോൾ നവവരന്റെ പ്രതികരണമാണ് അമ്മായിച്ചനെ ഞെട്ടിച്ചത്.ഈ കഴിഞ്ഞ നവംബർ എട്ടിന് ആയിരുന്നു സി ഐ എസ് എഫ് ജവാൻ ആയ ജിതേന്ദ്ര സിംഗിന്റെ വിവാഹം.പതിനൊന്നു ലക്ഷം രൂപയാണ് സ്ത്രീധനം ആയി പെണ്ണിന്റെ അച്ഛൻ വേദിയിൽ വെച്ച് കൈമാറിയത്.എന്നാൽ വെച്ച് നീട്ടിയ സ്ത്രീധനം തൊഴു കയ്യോടെ അദ്ദേഹം നിഷേധിച്ചു.ഇത് കണ്ട വധുവിന്റെ പിതാവിന്റെ കണ്ണ് നിറഞ്ഞു.പണം സ്വീകരിക്കാൻ വിസമ്മതിച്ചത് കണ്ട് വരന്റെ കുടുംബത്തിന് വിവാഹ ഒരുക്കങ്ങളിൽ എന്തോ അനിഷ്ടം ഉണ്ടെന്നാണ് അദ്ദേഹം കരുതിയത്.
എന്നാൽ ജിതേന്ദ്രന്റെ മറുപടി മറ്റൊന്ന് ആയിരുന്നു.അവൾ ജുഡീഷ്യൽ സർവീസിൽ എത്താനുള്ള പരിശീലനത്തിലാണ്.അവൾ ഒരു മജിസ്‌ട്രേറ്റ് ആവുകയാണെങ്കിൽ എന്റെ കുടുബത്തിന് അതാണ് വിലപ്പെട്ടത്.അതായിരുന്നു വൺ ജിതേന്ദ്രൻ പറഞ്ഞത്.പിന്നീട് പതിനൊന്നു രൂപയും ഒരു തേങ്ങയുമാണ് വധുവിന്റെ മാതാപിതാക്കളിൽ നിന്നും വരൻ കൈപ്പറ്റിയത്.ഇപ്പോൾ സ്ത്രീധനം ആയി നീട്ടിയ പണം സ്വീകരിക്കാൻ വിസമ്മതിച്ച ജവാന് കയ്യടിക്കുകയാണ് ബന്ധുക്കൾ.അദ്ധേഹത്തിന്റെ ഭാര്യ നിയനമാനന്തര നിയമത്തിൽ ബിരുദം നേടി ഡോക്ടറേറ്റിന് പഠിക്കുകയാണ്.
@All rights reserved Typical Malayali.
Leave a Comment