പുതിയ പശുവിനെ വാങ്ങിയശേഷം cctv നോക്കിയ കര്‍ഷകനെ ഞെട്ടിച്ച കാഴ്ച എന്നുംരാത്രി പശുവിനെ താലോലിച്ച്‌പുലി
പല സ്നേഹ ബന്ധങ്ങളുടെയും കഥകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത് ഒരു പശുവും പുള്ളി പുലിയും ആയിട്ട് ഉള്ള സ്നേഹ ബന്ധത്തിന്റെ കഥയാണ്.പശു അരികിൽ ഇരിക്കുന്ന പുള്ളിപ്പുലിയെ സ്വന്തം കിടാവിനെ പോലെ താലോലിക്കുന്നതാണ് ചിത്രങ്ങൾ.അതിന് കൂടെ ഉള്ള കുറിപ്പ് ഏവരെയും ആശ്ചര്യത്തിൽ ആക്കി.അസമിൽ നിന്നും ഉള്ളതാണ് ചിത്രങ്ങൾ എന്നാണ് പ്രചരിച്ചിരുന്നത്.എന്നാൽ ഇതിന് പിന്നിൽ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റും ഉണ്ട്.പല പ്രമുഖരും ഉൾപ്പെടെ പശുവിനെ എന്നും കാണാൻ എത്തുന്ന പുലിയുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.ഇതിന് കൂടെ പ്രചരിക്കുന്നതും അസാദാരണമായ കഥയാണ്.അസമിൽ ഒരാൾ അയൽ നാട്ടിൽ നിന്നും പശുവിനെ വാങ്ങി.രാത്രി നായ്ക്കൾ സ്ഥിരം ആയി കുരയ്ക്കുന്ന ശ്രദ്ധയിൽ പെട്ട ഉടമ വീട്ടിൽ ക്യാമറ സ്ഥാപിച്ചു.ഒരു പുള്ളി പുലി എല്ലാ രാത്രിയും അവിടെ സന്ദർശിക്കുന്നതും പശുവിന്റെ അടുത്ത് ഇരിക്കുന്നതും കണ്ടു അയാൾ അമ്പരന്നു.
ഈ പുലിക്ക് ഇരുപത് ദിവസം പ്രായം ഉള്ളപ്പോൾ ‘അമ്മ കൊല്ലപ്പെട്ടു എന്ന് പശുവിന്റെ മുൻ ഉടമയിൽ നിന്നും അന്വേഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞു.പശു അവനു പാൽ നൽകി ജീവൻ രക്ഷിച്ചു.വളർന്നപ്പോൾ പുലിയെ കാട്ടിൽ ഉപേക്ഷിച്ചു.പൂർണ വളർച്ച എത്തിയത് മുതൽ പുള്ളിപ്പുലി എല്ലാ രാത്രിയും വളർത്തിയ പശുവിന്റെ അടുത്ത് വന്നു.ഇതാണ് ചിത്രത്തിന് ഒപ്പം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment