മദ്യപിച്ചിട്ടാണോ വന്നത്’; സിനിമാ പ്രമോഷന്‍ പരിപാടിയില്‍ നിര്‍മാതാവുമായി വഴക്കിട്ട് ധര്‍മജന്‍; അപ്പോള്‍ ഞങ്ങള്‍ക്കൊക്കെ പുല്ല് വിലയാണോ എന്ന് നടന്‍
മദ്യപിച്ചിട്ടാണോ വന്നത്’; സിനിമാ പ്രമോഷന്‍ പരിപാടിയില്‍ നിര്‍മാതാവുമായി വഴക്കിട്ട് ധര്‍മജന്‍; അപ്പോള്‍ ഞങ്ങള്‍ക്കൊക്കെ പുല്ല് വിലയാണോ എന്ന് നടന്‍.പാളയം പിസി എന്ന സിനിമയുടെ പത്രസമ്മേളനത്തിന് ധര്‍മജന്‍ ബോള്‍ഗായിട്ടും നിര്‍മാതാവും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന്റെ വീഡിയോ വൈറലാവുന്നു. എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങളെ നിര്‍മാതാവ് തരംതാഴ്ത്തി എന്നു പറഞ്ഞാണ് ധര്‍മജന്‍ വഴക്കിട്ടത്. മദ്യപിച്ചാണ് ധര്‍മജന്‍ പത്രസമ്മേളനത്തിനെത്തിയത് എന്നാണ് കമന്റില്‍ ഉയരുന്ന ആക്ഷേപം.the press conference of the film palayam pc resulted in a quarrel between dharmajan and the producer.’മദ്യപിച്ചിട്ടാണോ വന്നത്’; സിനിമാ പ്രമോഷന്‍ പരിപാടിയില്‍ നിര്‍മാതാവുമായി വഴക്കിട്ട് ധര്‍മജന്‍; അപ്പോള്‍ ഞങ്ങള്‍ക്കൊക്കെ പുല്ല് വിലയാണോ എന്ന് നടന്‍
സിനിമാ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ മാറി നില്‍ക്കുന്നത് പലപ്പോഴും വിവാദങ്ങളില്‍ എത്തിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമൊക്കെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലും കാണുന്നത്. എന്നാല്‍ നയന്‍താര, അജിത്ത് തുടങ്ങിയ സെലിബ്രിറ്റികള്‍ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ പ്രമോഷന് പങ്കെടുക്കില്ല എന്ന് പറയും. യാതൊരു മുന്നറിയിപ്പും തരാതെ, പ്രമോഷനില്‍ നിന്നും മാറി നില്‍ക്കുന്നവരുമുണ്ട്. അത്തരമൊരു പ്രശ്‌നമാണ് ഇപ്പോള്‍ മലയാളത്തില്‍ ചര്‍ച്ചാവിഷയം.രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഎം അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാളയം പിസി. ഇവരെ കൂടാതെ ബിനു അടിമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, മഞ്ജു പത്രോസ് തുടങ്ങിയവരും സിനിമയിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിനിമയുടെ പത്രസമ്മളനം കഴിഞ്ഞ ദിവസം നടന്നിരുന്നു.
പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്താണ് വരാത്തത് എന്ന് ചോദിച്ചപ്പോല്‍, ‘മെയിന്‍ സ്ട്രീം അക്ടേഴ്‌സ് ആരും വന്നിട്ടില്ല’ എന്ന് നിര്‍മാതാവ് പറഞ്ഞു. അത് ധര്‍മജന് അത്ര രസിച്ചില്ല. ‘അതെന്ത് വര്‍ത്തമാനമാണ്. അപ്പോള്‍ ഞങ്ങളാരും മെയിന്‍സ്ട്രീം ആക്ടേഴ്‌സ് അല്ലേ. എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങള്‍ക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങള്‍ക്ക് വലുത്’ എന്ന് ചോദിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് തന്നെ ധര്‍മജന്‍ നിര്‍മാതാവിനോട് ചൂടായി.
നാക്കുളുക്കിയതാണ് എന്ന് നിര്‍മാതാവ്
എന്റെ നാക്കുളുക്കിയതാണ്, മെയിന്‍സ്ട്രീം എന്ന് ഞാന്‍ ഉദ്ദേശിച്ചത് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെയാണ്. അവര്‍ വിട്ടുനിന്നതിനെ ന്യായീകരിക്കുകയല്ല. എല്ലാവരെയും ഒരുപോലെയാണ് ഞാന്‍ ഈ പത്രസമ്മേളനത്തിന് ക്ഷണിച്ചത്’ എന്നൊക്കെ നിര്‍മാതാവ് പറയുന്നുണ്ട് എങ്കിലും, ആദ്യം പറഞ്ഞ ആ പ്രയോഗം തങ്ങളെ വേദനിപ്പിച്ചു എന്ന നിലപാടില്‍ ധര്‍മജന്‍ ഉറച്ചു നിന്നു. മഞ്ജു പത്രോസും അതിനെ പിന്തുണച്ചു.
ധര്‍മജന് എതിരെ വിമര്‍ശനം
വീഡിയോ പുറത്ത് വന്നതോടെ പലരും ധര്‍മജനെ കുറ്റപ്പെടുത്തുന്നതായിട്ടാണ് കാണുന്നത്. ധര്‍മജന്‍ മദ്യപിച്ചിട്ടാണ് പ്രമോഷന് വന്നത് എന്ന് പോലും കമന്റില്‍ ആക്ഷേപമുണ്ട്. കാശ് കൊടുത്ത് അഭിനയിപ്പിച്ചതിന് നിര്‍മാതാവ് ഇത് കേള്‍ക്കാന്‍ ബാധ്യസ്തനാണ്, എന്തിനാണ് ഇതുപോലെയുള്ള താരങ്ങളെ കാസ്റ്റ് ചെയ്തത് എന്ന് ചോദിച്ച് നിര്‍മാതാവിനെ പിന്തുണയ്ക്കുന്നവരെയാണ് കൂടുതലും കമന്റില്‍ കാണുന്നത്.
@All rights reserved Typical Malayali.
Leave a Comment