ദിലീപിന്റെ കവിള്‍ കടിക്കുന്ന രംഗം പ്ലാന്‍ എല്ലാം ചെയ്തത് കാവ്യ ഷോട്ട് ഓകെ ആയിട്ടും പലവട്ടം സീന്‍ എടുത്തു ദിലീപിന്റെ പ്രതികരണം കാവ്യയെ ഞെട്ടിച്ചു
കാവ്യ മാധവന്‍ – ദിലീപ് ബന്ധത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി പ്രശസ്ത ചലച്ചിത്ര എഴുത്തുകാരനായ രത്നകുമാര്‍ പല്ലിശ്ശേരി. കഴിഞ്ഞ കുറച്ചു കാലങ്ങളായി ദിലീപിനെക്കുറിച്ചുള്ള സത്യങ്ങള്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു രത്നകുമാര്‍. കാവ്യയുടെ തികച്ചും അപ്രതീക്ഷിതമായ ഒരു നീക്കം ദിലീപ്- മഞ്ജു ബന്ധത്തെ എങ്ങനെ തകര്‍ത്തുവെന്ന് വിശദീകരിക്കുകയാണ് തന്‍റെ ഏറ്റവും പുതിയ വീഡിയോയിലൂടെ രത്നകുമാര്‍ പല്ലിശ്ശേരി.ഈ സിനിമയുടെ ഒരു രംഗം പ്ലാന്‍ ചെയ്തിരുന്നത് കാവ്യ ദിലീപിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന രീതിയിലായിരുന്നു. ഈ രംഗം തുടങ്ങുന്നതിനു മുന്‍പേ കാവ്യ ദിലീപിനോട് ഒരു ഷോക്കിംഗ് സര്‍പ്രൈസ് ഉണ്ടെന്നു പറഞ്ഞു. എന്നാല്‍ ദിലീപ് എത്ര ചോദിച്ചിട്ടും അതെന്താണെന്ന് പറയാന്‍ കാവ്യയോ അക്കുവോ കൂട്ടാക്കിയില്ല.റിഹേഴ്സല്‍ തുടങ്ങിയപ്പോള്‍ ദിലീപിനെ ഞെട്ടിച്ച ആ സംഭവം നടന്നു. കാവ്യ ദിലീപിനെ കെട്ടിപ്പിടിച്ച് കവിളില്‍ ആഞ്ഞു കടിച്ചു. ആദ്യ ടേക്കില്‍ തന്നെ സീന്‍ ഓക്കേ ആയിരുന്നെങ്കിലും ആ ഷോട്ട് വീണ്ടും വീണ്ടും എടുത്തെന്ന് രത്നകുമാര്‍ പറയുന്നു.
കാവ്യയുടെ ആ കടി ദിലീപിന്‍റെ കവിളില്‍ വലിയ പാട് അവശേഷിപ്പിച്ചു. വീട്ടില്‍ എത്തിയ ദിലീപിന്‍റെ കവിളില്‍ കണ്ട ആ പാട് മഞ്ജുവിനെ ഏറെ വേദനിപ്പിച്ചു. അഭിനയം ആണെങ്കില്‍ പോലും എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് മഞ്ജു ദിലീപിനോട് പറഞ്ഞു. പിന്നീട് സിനിമയുടെ പ്രൊമോഷന് വേണ്ടി ഈ രംഗം നിര്‍മ്മാതാക്കള്‍ ഉപയോഗിച്ചു.പല്ലിശ്ശേരിയുടെ പുതിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുമ്പോള്‍ ദിലീപിന്‍റെ ആരാധകര്‍ ഏറെ അസ്വസ്ഥരാണ്. പബ്ളിസിറ്റിക്ക് വേണ്ടിയാണ് രത്നകുമാര്‍ ഇത്തരം വെളിപ്പെടുത്തലുകളുമായി വരുന്നതെന്ന് ആരാധകര്‍ പറയുന്നു. ഇദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ എടുക്കണം എന്ന് ആവശ്യപ്പെടുന്നവരും ചുരുക്കമല്ല.
@All rights reserved Typical Malayali.
Leave a Comment