ദിലീപ് ഏട്ടൻ വെച്ചുതന്ന വീട്ടിലാണ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് ആരും അറിയാതെ ദിലീപ് ചെയ്തുകൊടുത്ത ആ നന്മയെ കുറിച്ച് നിരാലംബരയായ ആ അമ്മയും മകളും പറയുന്നു

ദിലീപ് എന്ന നടൻ ദിവസങ്ങൾ പിന്നിടുമ്പോഴും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്, അദ്ദേഹത്തെ തള്ളി പറഞ്ഞ പലരും ഇന്ന് അദ്ദേഹത്തെ വാഴ്ത്തി പറയുന്നത് കണ്ടു, വ്യക്തിപരമായ കാര്യങ്ങൾ മാറ്റി നിർത്തിയാൽ ദിലീപ് എന്ന വ്യക്തി ഒരുപാട് സൽപ്രവർത്തികൾ ചെയ്ത ചെയ്തുകൊണ്ടരിക്കുന്ന അങ്ങനെ ഇപ്പോഴും പുറം ലോകം അറിയാത്ത ഒരുപാട് പ്രവർത്തികൾ അദ്ദേഹം ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും അതിനുദാഹരണം കൂടി പുറത്തു വന്നിരിക്കുകയാണ്. സൂര്യ ടിവിയിലെ അരം, അരം, കിന്നരം എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴാണ് ദിലീപ് ആ പാവങ്ങൾക്ക് കരുണാഹസ്തമാകുന്ന വിവരം പുറത്തറിഞ്ഞത്.ഇന്ദിര എന്ന പാവം നാട്ടിൻ പുറത്തെ ഒരു അമ്മ, ഒരു പക്ഷെ സമൂഹ മാധ്യമങ്ങളിൽ കൂടി ചിലർക്കെങ്കിലും ഈ അമ്മയെയും മകളെയും പരിചയം കാണും, വർഷങ്ങൾക്ക് മുമ്പ് ഒരു അവിവാഹിതയായ പെൺകുട്ടിക്ക് ജനിച്ച ഒരു കുഞ്ഞ്, കുഞ്ഞ് എന്ന് പറയാൻ പറ്റില്ല, കഷ്ടിച്ച് ഒരു കിലോ മാത്രമാണ് ഭാരം ഉണ്ടായിരുന്നത്, ആരോഗ്യമില്ലാത്ത ആ കുഞ്ഞിനെ അവർ ജീവനോടെ കുഴിച്ച് മൂടാൻ തീരുമാനിക്കുന്നത് കണ്ടപ്പോൾ ആ കുഞ്ഞിനെ ആ അമ്മ ചോദിച്ച് വാങ്ങി, ആദ്യമവർ വിസമ്മതിച്ചെങ്കിലും കൈയ്യിലുണ്ടായിരുന്ന ഇരുന്നൂറ് രൂപ കൊടുത്തപ്പോൾ കുഞ്ഞിനെ അവർ തനിക്ക് തന്നു. ആ പൊന്നു മോളാണ് ഈ ഇരിക്കുന്നത് എന്നും പറഞ്ഞ് വീൽചെയറിൽ ഇരിക്കുന്ന കീർത്തിയെ ആ അമ്മ പരിചയപ്പെടുത്തി

അപ്പോൾ കീർത്തി പറഞ്ഞു തുടങ്ങി. ഞങ്ങൾ ഇവിടെ വന്നത് ദിലീപ് ഏട്ടനെ കാണാനാണ് . ദിലീപേട്ടനാണ് എനിക്ക് വീടുവെച്ച് തന്നത്. മിണ്ടിയിട്ടില്ല അതാരോടും എന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടിക്കരയുകയായിരുന്നു കീർത്തി. ഇതു കേട്ട് വിതുമ്പലടക്കാനാകാതെ ഇരിക്കുകയായിരുന്നു ദിലീപ്. ഇവരെ വേദിയിൽ കണ്ടതും ദിലീപ് ആകെ അതിശയത്തോടെയാണ് ഈ അമ്മയെയും മകളെയും നോക്കി ഇരുന്നത്. ദിലീപ് ഏട്ടൻ ഞങ്ങൾക്ക് വെച്ചുതന്ന ആ വീട്ടിലാണ് ഞങ്ങൾ ഇപ്പോഴും കഴിയുന്നതെന്ന് ഇന്ദിരയും പറഞ്ഞു. ഇതു കേട്ട് വേദിയിലുണ്ടായിരുന്ന എല്ലാ താരങ്ങളും ഒരുപോലെ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു. ഒപ്പം ദിലീപിന് സല്യൂട്ടും അടിച്ചു.

പിന്നീട് ദിലീപ് പറഞ്ഞു തുടങ്ങി, വർഷങ്ങൾക്ക് മുൻപ് ഇന്ദിരച്ചേച്ചി ഒരു ബന്ധവുമില്ലാത്ത ഒരു കുഞ്ഞിനെ ഏറ്റെടുത്തു കൊണ്ടു വരിക, ഒരു ജീവിതം മുഴുവൻ ആ കുഞ്ഞിനൊപ്പം കഴിയുക, ആ സമയത്ത് ഷീറ്റ് വെച്ച് മറച്ച പോലുള്ള ഒരു വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അതിനോട് ചേർന്നൊരു കടയുമുണ്ടായിരുന്നു. അതൊക്കെ വായിച്ചറിഞ്ഞപ്പോൾ അത് ശരിയാണോ എന്നൊക്കെ അറിയാനായി ആളെ വിടുകയായിരുന്നു.തുടർന്നാണ് ഞാൻ വിളിച്ചത്. അങ്ങനെ അവർക്ക് രണ്ട് മൂന്ന് സെൻ്റ് സ്ഥലമുണ്ടായിരുന്നു എന്ന് പറഞ്ഞു, അങ്ങനെയാണ് രണ്ട് ബെഡ്റൂമുള്ള ഒരു വാർക്ക കെട്ടിടം താൻ ഈ അമ്മയ്ക്കും മകൾക്കും പണിഞ്ഞ് നൽകിയത് എന്നും ദിലീപ് പറയുന്നു. അതിപ്പോഴും സുരക്ഷിതമായിരിക്കുന്നെന്ന് ആ അമ്മയും പറഞ്ഞു..

അന്ന് താൻ ആയിരം വീടിൻ്റെ പദ്ധതിയായിരുന്നു പ്ലാൻ ചെയ്തിരുന്നത്, പക്ഷെ പതിനൊന്ന് പേർക്കേ വീട് പണിയാൻ പറ്റിയുള്ളു. അതിനുശേഷം അത് ഫ്രീസ് ചെയ്തു വെച്ചിരിക്കുകയായിരുന്നു. നാലു വർഷങ്ങൾക്ക് ശേഷമാണ് ഇവരെ കാണുന്നത്. ഒരുപാട് സന്തോഷമുണ്ട് എന്നും ദിലീപ് പറയുന്നു. ഈ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *