ഭര്‍ത്താവിന്റെ ഉപദ്രവം.. സഹികെട്ടു.. സാന്ത്വനത്തിലെ ദിവ്യയ്ക്കും മകള്‍ക്കും സംഭവിച്ചത്….അന്ധവിശ്വാസത്തിന്റെ പേരിൽ ഇനി ജീവിതത്തിൽ അനുഭവിക്കാനില്ല
ഗർഭിണി ആയിരുന്നപ്പോൾ വലിച്ചെറിഞ്ഞു, അന്ധവിശ്വാസത്തിന്റെ പേരിൽ ഇനി ജീവിതത്തിൽ അനുഭവിക്കാനില്ല; ദിവ്യ പറയുന്നു.വീടിന്റെ മുൻപിൽ കൂടി ഉപ്പൻ പറന്നാലും കട്ടുറുമ്പ് ഇഴഞ്ഞാലും ദുർനിമിത്തമായി കരുതുന്നവരാണ് ഭർത്താവിന്റെ വീട്ടുകാർ, ഇതുമൂലം ജീവിതം മുട്ടിയ അവസ്ഥയിൽ- നടി പറയുന്നു.serial actress diya mayookh divya jj opens up about her family life.ഗർഭിണി ആയിരുന്നപ്പോൾ വലിച്ചെറിഞ്ഞു, അന്ധവിശ്വാസത്തിന്റെ പേരിൽ ഇനി ജീവിതത്തിൽ അനുഭവിക്കാനില്ല; ദിവ്യ പറയുന്നു
ഭർത്താവിന്റെ വീട്ടുകാരുടെ അന്ധവിശ്വാസത്തിന്റെ പേരിൽ ജീവിതം നഷ്ടപെടുന്ന അവസ്ഥയിൽ ആണെന്ന് നടിയും മോഡലുമായ ദിവ്യ ജെജെ. ജാതകദോഷത്തിന്റെ പേരും പറഞ്ഞുകൊണ്ട് വര്ഷങ്ങളായി മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ താൻ നേരിടുകയാണെന്നും താരം ആരോപിക്കുന്നു. കുഞ്ഞിന്റെ ജനനം മുതൽ, അതിന്റെ പേരിടൽ ചടങ്ങിൽ വരെ അന്ധവിശ്വാസം കലർത്തി തന്റെ ജീവിതം നശിപ്പിക്കാൻ ഭർത്താവിന്റെ വീട്ടുകാർ ശ്രമിക്കുന്നു, അതിനു ഭർത്താവ് നിര്ബന്ധിതൻ ആകുന്നുവെന്നും താരം ആരോപിച്ചു. വിശദമായി വായിക്കാം.2017 ൽ ആണ് തന്റെ വിവാഹം നടക്കുന്നത്, തന്നെ കണ്ട് ഇഷ്ടപ്പെട്ടിട്ട് വന്ന ആലോചനയാണ്, ആ സമയം തന്റെ ജാതകം എഴുതിയിരുന്നില്ല, ഭർത്താവും വീട്ടുകാരും നിര്ബന്ധിച്ചതിന്റെ പുറത്താണ് വിവാഹം നടക്കുന്നതും. ആ സമയം നാളൊന്നും നോക്കിയില്ല. എന്നാൽ വിവാഹശേഷം ഭർത്താവിന്റെ വീട്ടുകാർ ഇക്കാര്യത്തിൽ അമിതമായി വിശ്വസിക്കുന്ന ആളുകൾ ആണ് എന്ന് മനസ്സിലായി. ഭർത്താവിന്റെ അച്ഛൻ ജ്യോത്സ്യനാണ്. പ്രസവിക്കാൻ ഉള്ള സമയം ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ പോലും പുള്ളി ഗണിച്ചു പറയുന്ന സമയം മതി എന്ന വാശി ആയിരുന്നു..എല്ലാ കുറ്റങ്ങളും എന്റെയും മകളുടെയും പേരിലാക്കും
എല്ലാ കുറ്റങ്ങളും എന്റെയും മകളുടെയും പേരിലാക്കും.കുഞ്ഞിന്റെ പേര് ഇടുന്നതിനെച്ചൊല്ലി പോലും തർക്കം പതിവായി, കുഞ്ഞിന് ‘ച’ എന്ന അക്ഷരത്തിൽ ഉള്ള പേര് വേണ്ട എന്നാണ് ഭർത്താവിന്റെ അച്ഛൻ പറഞ്ഞത്. അതിനെച്ചൊല്ലി നല്ല തർക്കം ഉണ്ടായി. ഒന്നരവയസ്സായ സമയത്ത് കുഞ്ഞിന് ഒരു എൽ ഐസി എടുത്തു, അത് ഭർത്താവിന്റെ മരണം മുൻപിൽ കണ്ടാണ് എടുത്തത് എന്ന് വരെയും പറഞ്ഞുണ്ടാക്കി, ആ വീട്ടിൽ എന്ത് സംഭവിച്ചാലും ആ കുറ്റങ്ങൾ എന്റെയും മകളുടെയും പേരിൽ കൊണ്ട് വന്നാക്കും..
ഭർത്താവ് വീട്ടുകാർക്ക് വേണ്ടി വഴങ്ങികൊടുക്കുകയാണ് എല്ലാത്തിനും. എതിർത്താലും അടി കൂടും. ക്രൂരമായി മർദ്ദിച്ചതിന് കണക്കില്ല. കുഞ്ഞിനെ മൂന്നു മാസം ഗർഭിണി ആയിരുന്ന സമയത്ത് എന്നെ വലിച്ചെറിഞ്ഞും അടിച്ചും ഉപദ്രവിച്ചതിനു കണക്കില്ല. അത്രയും മാനസികവും ശാരീരികവുമായ പീഡനം തനിക്ക് ഏൽക്കേണ്ടി വന്നുവെന്നും വൺ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ദിവ്യ ജെജെ പറയുന്നു.വിവാഹത്തിന് രണ്ടു താലി വേണം എന്ന നിർബന്ധത്തിൽ ആണ് വിവാഹം കഴിക്കുന്നത്. ഒരേ ചരടിൽ രണ്ടു താലികൾ ചേർത്താണ് വിവാഹം, അല്ലെങ്കിൽ ഭർത്താവിന് ദോഷം എന്ന പേരിൽ ആണ് തർക്കം. ഭർത്താവ് ആണെങ്കിൽ വീട്ടുകാർ പറയുന്നതിന് അപ്പുറം ഒന്നുമില്ല എന്ന് ചിന്തിക്കുന്ന ആളും. എന്റെ വീട്ടിൽ വിഷയങ്ങൾ അറിയാം എങ്കിലും കുഞ്ഞിന് അച്ഛൻ ഇല്ലാതാകും എന്ന കാരണം കൊണ്ടാണ് ഇത്രയും നാൾ ഞാൻ മുൻപോട്ട് കൊണ്ട് പോയത്. സ്വന്തം കാലിൽ നില്ക്കാൻ വേണ്ടി പഠിക്കാൻ പോലും ഭർത്താവിന്റെ വീട്ടുകാർ വിടില്ല-ദിവ്യ ആരോപിക്കുന്നു.
@All rights reserved Typical Malayali.
Leave a Comment