വലിയ ശരീരം ഉണ്ടെന്നേ ഉള്ളൂ, കുഞ്ഞുപിള്ളേരുടെ മനസ്സാണ്; പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്ന ആളാണ്; സുരേഷ് ഗോപിയെക്കുറിച്ച് ഇന്ദ്രൻസ്

മകളുടെ മരണ സമയത്തെ ഓർമ്മകളെകുറിച്ച് നിങ്ങൾക്കും ആകാം കോടീശ്വരൻ പരിപാടിക്കിടയിൽ ആണ് ഇന്ദ്രന്സിനെ ക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്.വലിയ ശരീരം ഉണ്ടെന്നേ ഉള്ളൂ, കുഞ്ഞുപിള്ളേരുടെ മനസ്സാണ്; പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്ന ആളാണ്; സുരേഷ് ഗോപിയെക്കുറിച്ച് ഇന്ദ്രൻസ്
കാറപകടത്തിൽ മരണമടഞ്ഞ തന്‍റെ മകൾ ലക്ഷ്മിയുടെ നോവോര്‍മ്മകളിൽ സുരേഷ് ഗോപി നടൻ ഇന്ദ്രൻസിന്റെ പേര് പരാമർശിച്ചത് നിങ്ങള്‍ക്കും ആകാം കോടീശ്വരൻ എന്ന പരിപാടിക്കിടെയാണ്. ഏവരേയും കണ്ണീരണിയിച്ചുകൊണ്ടാണ് സുരേഷ് ഗോപി തന്‍റെ മകളുടെ മരണത്തെ കുറിച്ചുള്ള നോവോർമ്മകൾ പങ്കിട്ടതും. തന്‍റെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് നടൻ ഇന്ദ്രന്‍സ് തുന്നിയ തനിക്കേറ്റവും ഇഷ്ട നിറമുള്ള ഒരു മഞ്ഞ ഷര്‍ട്ടിന്‍റെ ചൂടേറ്റാണെന്നാണ് പരിപാടിക്കിടെ വികാരഭരിതനായിക്കൊണ്ട് സുരേഷ് ഗോപി പറഞ്ഞത്. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് പറയുകയാണ് ഇന്ദ്രൻസ്.1992-ല്‍ പുറത്തിറങ്ങിയ ‘ഉത്സവമേളം’ എന്ന സിനിമയിൽ വളരെ കളര്‍ഫുള്‍ വസ്ത്രങ്ങളായിരുന്നു അന്ന് സിനിമകളിലെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ഇന്ദ്രൻസ് തനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നതെന്നും സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു മഞ്ഞ ഷര്‍ട്ട് തനിക്ക് തരണമെന്ന് താന്‍ ഇന്ദ്രന്‍സിനോട് പറയുകയായിരുന്നു ന്നാണ് സുരേഷ് ഗോപി കോടീശ്വരൻ വേദിയിൽ വച്ചുപറഞ്ഞത്. അതുപ്രകാരം ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഇന്ദ്രന്‍സ് ആ ഷര്‍ട്ട് ഭദ്രമായി മടക്കിതന്നു.നിങ്ങള്‍ക്കും ആകാം കോടീശ്വരൻ പരിപാടിയുടെ അവതാരകനായ സുരേഷ് ഗോപി മത്സരാര്‍ത്ഥിയായ ശ്രീധരൻ എന്നയാളെ മുന്നിലിരുത്തിക്കൊണ്ടാണ് മകളുടെ ഓ‍ർമ്മ പങ്കുവെച്ചത്. ഇതേ സംഭവത്തെക്കുറിച്ച് പുള്ളി സിനിമയുടെ പ്രമോഷൻ വേദിയിൽ ആണ് ഇന്ദ്രൻസ് പ്രതികരണം നടത്തിയത്.

ആ സംഭവം അദ്ദേഹത്തെ എത്ര വേദനിപ്പിച്ചു എന്നുള്ളതാണ്. വലിയ ശരീരം മാത്രമേ ഉള്ളൂ, കുട്ടികളുടെ മനസാണ് അദ്ദേഹത്തിന്. പെട്ടെന്ന് ദേഷ്യവും സങ്കടവും ഒക്കെ വരുന്ന ഒരു സാധാരണ മനുഷ്യൻ ആണ് അദ്ദേഹം- ഇന്ദ്രൻസ് പറയുന്നു.ഈ സംഭവത്തിനുശേഷം മകള്‍ ലക്ഷ്മി കാര്‍ അപകടത്തില്‍ പെട്ട സമയത്ത് താന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് അന്ന് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. ആശുപത്രിയിൽ മകളുടെ അടുത്തു നില്‍ക്കുന്ന സമയം മുഴുവൻ തന്‍റെ വേഷം അതായിരുന്നു. ഒടുവില്‍ മകളെ നഷ്ടപ്പെട്ടു, മകളെ അടക്കം ചെയ്യുന്ന സമയത്ത് ആ മഞ്ഞ ഷര്‍ട്ട് അവളെ പുതപ്പിച്ചാണ് കുഴിമാടത്തില്‍ കിടത്തി യാത്രയാക്കിയതെന്നും ഇന്ദ്രൻസ് തുന്നിയ തന്‍റെ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.ഞാൻ എന്താണ് അദ്ദേഹത്തെക്കുറിച്ച് പറയുക എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദ്രൻസ് കഴിഞ്ഞദിവസം വെറൈറ്റി മീഡിയയോട് പ്രതികരിച്ചത്. ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുള്ളി ചിത്രത്തിന്റെ പ്രമോഷന്റെ വേളയിലാണ് ഇന്ദ്രൻസ് ഇക്കാര്യം പറഞ്ഞത്. ഇന്ദ്രൻസും കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ ദേവ് മോഹന്‍ ആണ് നായകന്‍. കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ ആണ് നിര്‍മ്മാണം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *