അമ്പാടി കുട്ടൻ്റെ സന്തോഷം.. വീണയുടെ പിന്നാലെ മകനും.. അമ്പാടിയുടെ ആദ്യ സീരിയൽ…

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമാണ് വീണ നായര്‍. സോഷ്യല്‍മീഡിയയിലൂടെയായും താരം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. കരിയറിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ വീണ പങ്കുവെച്ച പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നവര്‍ക്ക് രൂക്ഷമായ ഭാഷയില്‍ തന്നെ വീണ മറുപടിയേകാറുണ്ട്.veena nair s viral post about her husband went viral.മനസുകളുടെ അകല്‍ച്ച ആ വരികളില്‍ കാണാം! ഭര്‍ത്താവിനെക്കുറിച്ചുള്ള വീണ നായരുടെ പോസ്റ്റ് വൈറലാവാന്‍ കാരണം?.പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ് വീണ നായരും ഭര്‍ത്താവ് ആര്‍ ജെ അമനും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു അടുത്തിടെ പ്രചരിച്ചത്. രണ്ട് വര്‍ഷമായി ഞങ്ങള്‍ പിരിഞ്ഞാണ് താമസിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. ആ സ്ഥാനം എന്ത് ചെയ്താലും മറക്കാനാവില്ല. മോന്റെ കാര്യങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നത്. അവനുവേണ്ടി മാത്രമായാണ് ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നതെന്നും വീണ വ്യക്തമാക്കിയിരുന്നു. ഡിവോഴ്‌സ് എന്ന തീരുമാനത്തിലേക്ക് പൂര്‍ണ്ണമായും ഞങ്ങളെത്തിയിട്ടില്ല. മോന്റെ കാര്യങ്ങളെക്കുറിച്ച് പറയാനായി വിളിക്കാറൊക്കെയുണ്ട്.
ഇടയ്ക്ക് മോന്‍ അച്ഛനൊപ്പം പോവാറുണ്ട്. പുള്ളിയുടെ പേരന്‍സിനെ അവന് ഭയങ്കര കാര്യമാണ്. അവരുടെ കൂടെയൊക്കെ സമയം ചെലവഴിക്കാനും ഇഷ്ടമാണ്. സെപ്പറേറ്റഡായ സ്ത്രീയെന്ന നിലയില്‍ സമൂഹം തന്നെ വേറൊരു കണ്ണിലൂടെയാണ് വീക്ഷിക്കുന്നതെന്നും വീണ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു അമന്റെ പിറന്നാള്‍. അച്ഛനും മോനും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചായിരുന്നു വീണ അമന് ആശംസ അറിയിച്ചത്. അമ്പാടിയുടെ അച്ഛക്കുട്ടിക്ക് പിറന്നാളാശംസകള്‍ എന്നായിരുന്നു ക്യാപ്ഷന്‍. അമനേയും ടാഗ് ചെയ്തുള്ള പോസ്റ്റ് ക്ഷണനേരം കൊണ്ടാണ് വൈറലായത്. അതിനിടയില്‍ വീണയും അമനും ഒന്നിച്ചുള്ളൊരു ഫോട്ടോ കമന്റായി വന്നപ്പോള്‍ വീണ സ്‌നേഹം അറിയിച്ചിരുന്നു. വീണയും അമ്പുച്ചനും അമനേയും ഒന്നിച്ച് കാണാനാണ് ഇഷ്ടമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്.പറയുന്നതിൽ തെറ്റുണ്ടോയെന്നറിയില്ല. എന്നാലും പറയുവാ, ലൈഫിൽ കുടുംബമാണ് പ്രധാനം. എന്തൊക്കെ ഉണ്ടായി എന്ന് പറഞ്ഞിട്ടും കുടുംബം ഇല്ലെങ്കിൽ നമ്മൾ ഒന്നുമല്ല. കുട്ടികൾക്കും നല്ല ഓർമ്മകൾ വേണമെങ്കിൽ അച്ഛനും അമ്മയും ഒന്നിച്ചു നിൽക്കണം. പ്രശ്നം ഇല്ലാത്ത ഒരു കുടുംബവും ഇല്ല. ഈ ലോകത്ത് ആരും നൂറ് ശതമാനം പെർഫെക്ടല്ല. കുറ്റങ്ങൾ പറയുന്നവരും കുറ്റപ്പെടുത്തുന്നവരും കൂടി വരുന്ന കാലമാണ്. ഈ പറയുന്ന ആളുകളിലും ആരും ഒരു മിസ്റ്റ്റ്റേക്ക് ഇല്ലാത്തവരാണെന്നാണ് അവരുടെ തോന്നൽ. നിങ്ങൾ മൂന്ന് പേരുമായി നിൽക്കുന്ന ഫോട്ടോ ഉടനെ തന്നെ കാണാൻ ആഗ്രഹിക്കുന്നു. കുറച്ചൊരു ജീവിതമേ നമുക്കുള്ളൂ. അവിടെയും ഇവിടെയും നിന്നല്ല മോൻ വളരേണ്ടത്. ഒന്നിച്ചു നിന്നിട്ടാണ്. ഈശ്വരൻ രണ്ടാളുടെ മനസ്സിൽ നല്ല ചിന്തകൾ ഉണ്ടാകാൻ തോനിക്കട്ടെ. മൂന്നുപേരും ഒരു ഫ്രെയിമിയിൽ ഉടൻ എത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. അമ്പാടിയുടെ അച്ഛൻ, മനസ്സിന്റെ അകൽച്ച ആ വരികളിലുണ്ട്. വീണയുടെ സ്വന്തം അമാൻ അതാണ് വേണ്ടതെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *