സന്ദീപിന്റെ മറുപടി കേട്ട പൊലീസിന് തന്നെ ദേഷ്യം വന്നു – ഇത്ര ബാലിശമായ മറുപടി

ഡോക്ടർ വന്ദനയുടെ മരണം ഇപ്പോഴും മനസ്സിൽ ഒരു വിങ്ങൽ തന്നെയാണ്. വന്ദനയുടെ അച്ഛനെയും അമ്മയെയും ഓർക്കാത്ത മലയാളികൾ ഇല്ല എന്ന് വേണം പറയാൻ. അവരുടെ വേദനയിൽ മലയാളികൾ ഓരോരുത്തരും പങ്കുചേർന്നിരുന്നു. നിരവധി പേരാണ് ഇപ്പോഴും അവരെ ആശ്വസിപ്പിക്കുന്നതിനായി ആ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഡോക്ടർ നന്ദനയുടെ വീട് അന്വേഷിച്ച് വരുന്നവർക്ക് ഒരു നൊമ്പര കാഴ്ചയായി മാറുകയാണ് അമ്മയും മക്കളെയോർത്ത് വിങ്ങിപ്പൊട്ടുന്ന ആ അച്ഛനെയും അമ്മയെയും ഏതു വാക്കുകൾകൊണ്ട് ആശ്വസിപ്പിക്കണം എന്നറിയാതെ കടന്നുവന്നവർ മടങ്ങിപ്പോകാൻ തുടങ്ങുമ്പോൾ, അവരുടെ കണ്ണുകൾ അറിയാതെ പിന്നാമ്പുറത്തേക്ക്, വന്ദന ഉറങ്ങുന്ന സ്ഥലത്തേക്ക് എത്തി നോക്കപ്പെടുന്നുണ്ട്.അപ്പോഴും വന്ദന ഇനി തിരികെ വരില്ല എന്ന സത്യം ഉൾക്കൊണ്ടു കൊണ്ട്, ആ പാവം അച്ഛനും അമ്മയും ഇരുന്ന് വിക്കി പൊട്ടുന്നത് കണ്ട് കണ്ണുനീരോടെയാണ് ഓരോരുത്തരും മടങ്ങുന്നത്. അവരെ ഒരു വാക്കുകൾക്കും ആശ്വസിപ്പിക്കാൻ കഴിയില്ല. കാരണം ഇത്രയും വർഷങ്ങൾ അവർ കണ്ട സ്വപ്നങ്ങൾ, പ്രതീക്ഷകൾ എല്ലാം ഒരൊറ്റ ദിവസം കൊണ്ടാണ് ഇല്ലാതെയായത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആയിരുന്നു വന്ദന എന്ന കുട്ടിയെ അവരുടെ ജീവിതത്തിലേക്ക് ദൈവം ദാനമായി നൽകിയത്. എന്നാൽ ഇത്തരത്തിൽ ഒരു അവസ്ഥ ഒരിക്കലും അവർ ജീവിതത്തിൽ പ്രതീക്ഷിച്ചിരുന്നതല്ല.മകൾ ഡോക്ടറായി ഹൗസ് സർജനായി സേവനം അനുഷ്ഠിക്കുവാൻ ഏറെ അഭിമാനത്തോടെ ഈ അച്ഛനും അമ്മയും എല്ലാവരോടും പറയുമായിരുന്നു തങ്ങളുടെ മകൾ ഡോക്ടറാണെന്ന്. അവളുടെ ഏറ്റവും പ്രിയപ്പെട്ട ഗൈനക്കോളജിസ്റ്റ് എന്ന പദവിയിലേക്ക് അവൾ ഉയരുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു ഈ അച്ഛനും അമ്മയും. എന്നാൽ ഒരു അപ്രതീക്ഷിതമായ ഒരു ദിവസം, ആരെന്ന് പോലും അറിയാത്ത ഒരു രോഗി തൻ്റെ മുൻപിലേക്ക് വന്നു. അയാളുടെ മുൻപിൽ മാലാഖയെപ്പോലെ അവൾ വന്നു നിന്നു. അയാൾക്ക് വേണ്ട ചികിത്സകൾ നൽകി. എന്നാൽ തൻ്റെ വേദനയിൽ തനിക്ക് ആശ്വാസമേകിയ ആ കൈകളെ തന്നെ അയാൾ ഇല്ലാതാക്കി.ആ ഡോക്ടറെ തന്നെ കുത്തി കുറ്റപ്പെടുത്തുമ്പോൾ അയാൾക്ക് ‘ യാതൊരുവിധത്തിലുള്ള വിഷാദവും തോന്നിയിരുന്നില്ല.

ഇപ്പോൾ സന്ദീപിനോട് പോലീസ് ചോദിക്കുകയാണ്. എന്തുകൊണ്ടാണ് വന്ദനയെ കൊന്നത്. സന്ദീപിന് പറയാൻ ഒരു ഉത്തരം മാത്രമേ.എനിക്ക് അറിയില്ല, ഞാൻ ഒന്നും അറിഞ്ഞു കൊണ്ട് ചെയ്തതല്ല. ഇനി അയാൾക്ക് പറയാൻ പറ്റുന്നത് ഇതുമാത്രമാണ്. മറ്റൊരു ഉത്തരമാണ് അയാൾക്ക് നൽകാനുള്ളത്. ഇതിനുമുമ്പ് വന്ദന എന്ന പെൺകുട്ടിയെ അയാൾക്കറിയില്ല. ഇതിനു മുൻപ് ആ ഡോക്ടറെ പറ്റി അയാൾ കേട്ടിട്ടുപോലുമില്ല. എന്നിട്ട് ഒടുവിൽ ഒന്നുമറിയാത്ത ആ പാവത്തെ അയാൾ ഇല്ലാതെ ആക്കിപ്പോൾ അയാൾക്ക് മറുപടി പറയാൻ ഒന്നുമില്ല. നിരന്തരം പൊലീസുകാർ ഈ ചോദ്യം തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ സന്ദീപിന് മറ്റ് മറുപടിയൊന്നുമില്ല. ആ നിമിഷത്തിൽ സംഭവിച്ചു പോയതാണ്. തനിക്ക് വല്ലാത്ത ഒരു ഭാവമായിരുന്നു.
എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ശരീരമാസകലം വേദന, ഒപ്പം മനസ്സിനും. അത്തരത്തിൽ ഒരു നിമിഷത്തിൽ ചെയ്തു പോയതാണ്. മാപ്പ് മാത്രമേ ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നുള്ളൂ. എന്നാൽ ആ മാവ് കൊണ്ട് ഒന്നും ആകില്ല എന്നറിയാം. പക്ഷേ ഞാൻ എന്ത് ചെയ്യാനാണ്. എന്ത് ശിക്ഷ ഏറ്റു വാങ്ങാനും ഞാൻ തയ്യാറാണ് എന്ന രീതിയിലാണ് സന്ദീപ് മറുപടി പറഞ്ഞത്. എന്നാൽ കേട്ട് നിന്നവർക്ക് അയാളോട് കടുത്ത ദേഷ്യം മാത്രമാണ് തോന്നി കൊണ്ടിരിക്കുന്നത്. അയാൾക്ക് ഈ ലോകത്തിലെ ഏറ്റവും വലിയ ശിക്ഷ തന്നെ കിട്ടണം. ഓരോ മലയാളിയും ആഗ്രഹിക്കുന്നതും അതാണ്. അച്ഛൻ്റെയും അമ്മയുടെയും മുമ്പിൽ എങ്ങാനും അയാൾ വന്നുപെട്ടാൽ എന്ത് മറുപടിയാവും അവരുടെ മുഖത്ത് നോക്കി അയാൾക്ക് പറയാനുണ്ടാവുക. അയാൾ ദഹിച്ചു പോകുമെന്ന് ഉറപ്പാണ്. അവരുടെ നോട്ടത്തിന് മുൻപിൽ ഒരിക്കലും അയാൾ എത്താതിരിക്കട്ടെ. അതാവും അയാൾക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *