പ്രമോഷന് വേണ്ടി വന്നപ്പോള്‍ ദുല്‍ഖര്‍ വീട്ടിലേക്ക് ക്ഷണിച്ചു; മമ്മൂട്ടിയുടെ പെരുമാറ്റത്തെ കുറിച്ചും, അവിടെ ലഭിച്ച സ്വീകരണത്തെ കുറിച്ചും മീനാക്ഷി ചൗധരി പറയുന്നു
ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്തെ നായകനായി മാറിക്കൊണ്ടിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഹാട്രിക് വിജയം നേടി നില്‍ക്കുകയാണ് ടോളിവുഡ് ലോകത്ത് താരപുത്രന്‍. മഹാനടി, സീതാരാമം ഇപ്പോള്‍ ലക്കി ഭാസ്‌കര്‍ വരെയും വന്‍ സ്വീകരണമാണ് ദുല്‍ഖറിന് തെലുങ്ക് സിനിമാ ലോകത്ത് ലഭിയ്ക്കുന്നത്. ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണിപ്പോള്‍ നടന്‍. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയത്.
സിനിമയില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും, ഒരു ദിവസം ദുല്‍ഖറിന്റെ വീട്ടിലേക്ക് പോയതിനെ കുറിച്ചുമെല്ലാം കന്നട ടിവി ഫൈവ് എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മീനാക്ഷി ചൗധരി സംസാരിക്കുകയുണ്ടായി. ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറാണ്. ഭാഷാഭേധമന്യേ എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. ഓണ്‍സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അദ്ദേഹത്തിന്റെ വിനീത സ്വഭാവം ആരെയും ആകര്‍ഷിക്കുന്നതാണ് എന്ന് പറഞ്ഞ മീനാക്ഷി, അത് എവിടെ നിന്ന് വരുന്നതാണ് എന്നും വ്യക്തമാക്കുന്നുണ്ട്.
ലക്കി ഭാസ്‌കര്‍ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലേക്ക് വന്നപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വച്ച് മമ്മൂട്ടി സാറിനെ കണ്ടപ്പോള്‍ മനസ്സിലായി, ദുല്‍ഖര്‍ സാറിന്റെ ഈ വിനീത സ്വഭാവം വരുന്നത് ഇവിടെ നിന്നാണ് എന്ന്. രാത്രി ഡിന്നറിന് ക്ഷണിച്ചിട്ട് ഞങ്ങളെല്ലാവരുമാണ് പോയത്. അവിടെ മമ്മൂട്ടി സാറിനെ കണ്ടപ്പോള്‍ എനിക്ക് എന്ത് ഫീലായി എന്ന് പറയാന്‍ അറിയില്ല. അത്രയും സീനിയറായ ഒരു ലജന്റിനെ നേരില്‍ കാണാന്‍ കഴിയുക എന്നത് ഭാഗ്യമാണ്.
മമ്മൂട്ടി സര്‍ എന്തൊരു ഗംഭീര നടനാണ്, അതിലും സിംപിളായ മനുഷ്യനാണ്. ദുല്‍ഖര്‍ സാറും അതില്‍ നിന്ന് ഒട്ടും കുറവല്ല. അത്രയും വിനീതനും, ഡൗണ്‍ ടു എര്‍ത്തുമാണ്. മമ്മൂട്ടി സാറിനെ പോലൊരു മഹാ വ്യക്തിയുടെ മകനായി വളരുമ്പോള്‍, അത് എപ്പോഴും കൊണ്ടു നടക്കേണ്ട കാര്യം കൂടെയാണ്. പക്ഷേ ദുല്‍ഖര്‍ ഒരിക്കലും തന്നെ താഴ്ത്തി കാണുന്നില്ല, താന്‍ ആരാണെന്ന നല്ല ബോധം അദ്ദേഹത്തിനുണ്ട്, അത് തന്നെയാണ് അദ്ദേഹം. വ്യക്തി എന്ന നിലയില്‍ വളരെ അധികം ആത്മവിശ്വാസമുള്ള ആളാണ് ദുല്‍ഖര്‍ സല്‍മാന്‍.
പോരടിക്കാൻ അല്ലു എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ
വീട്ടില്‍ ദുല്‍ഖറിന്റെ അമ്മ ഉണ്ടാക്കി നല്‍കിയ ഭക്ഷണത്തെ കുറിച്ചും മീനാക്ഷി സംസാരിക്കുന്നുണ്ട്. ഏറ്റവും നല്ല ഭക്ഷണമാണ് ആന്റി തന്നത്. ഇത്രയും പ്രോപ്പറായ, രുചികരമായ കേരളീയ ഭക്ഷണം ഇതിന് മുന്‍പ് ഞാന്‍ കഴിച്ചിട്ടില്ല. ഞങ്ങള്‍ അല്പം തിരക്കിലാണ് പോയത്. അതുകൊണ്ട നന്നായി കഴിക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു ദിവസം പോയി ആന്റി ഉണ്ടാക്കുന്ന ബിരിയാണി കഴിക്കണം എന്ന ആഗ്രഹമുണ്ട്- മീനാക്ഷി പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment