കുടുംബവിളക്കിലെ സുമിത്രയ്ക്ക് വിവാഹം പട്ടുസാരി ചുറ്റി സര്‍വ്വാഭരണഭൂഷിതയായി നടി അതിസുന്ദരിയായ ചിത്രങ്ങള്‍ പുറത്ത്

ഇത്രയും ഗതികെട്ടവന്‍ വേറെ ഉണ്ടാവില്ല, ആദ്യ ഭാര്യയെ മൂന്നാം വിവാഹം ചെയ്യാന്‍ ശയനപ്രദക്ഷിണം നടത്തി സിദ്ധാര്‍ത്ഥ്.സുമിത്ര – രോഹിത്ത് വിവാഹം തന്നെ നടക്കണം. വേദികയെ ആദ്യ ഭര്‍ത്താവ് സമ്പത്ത് മകന് വേണ്ടി വീണ്ടും സ്വീകരിക്കണം. സിദ്ധാര്‍ത്ഥ് ഒറ്റപ്പെടണം, ഭാര്യമാരെ വെറും ആവശ്യത്തിന് വേണ്ടി മാത്രം പരിഗണിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് അങ്ങനെ ശിക്ഷ കിട്ടണം, വയസാം കാലത്ത് മൂന്നാമതും കല്യാണം കഴിച്ച് ശമ്പളമില്ലത്ത ഹോം നഴ്‌സിനെ തേടുന്ന സിദ്ധാര്‍ത്ഥിന് അങ്ങിനെ തന്നെ വേണം.മാസങ്ങളോളമായി കുടുംബവിളക്ക് സീരിയലിലെ വിഷയം സുമിത്ര – രോഹിത്ത് വിവാഹമാണ്. വിവാഹ ആലോചന തുടങ്ങിയിട്ട് മൂന്ന് നാല് മാസങ്ങളായി, വിവാഹം ഉറപ്പിച്ചിട്ട് രണ്ട് മാസത്തോളം ആയി. ഇതുവരെ അത് നടന്ന് കിട്ടിയില്ല. അതിനിടയില്‍ വിവാഹം മുടക്കാന്‍ തന്നാല്‍ കഴിയുന്നത് എല്ലാം സിദ്ധാര്‍ത്ഥ് ശ്രമിയ്ക്കുന്നുണ്ട്. സീരിയലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തീര്‍ത്തും തരംതാഴ്ന്ന പ്രവൃത്തികള്‍ തന്നെ.വേദികയുമായുള്ള രണ്ടാം ദാമ്പത്യ ജീവിതം ആരംഭിച്ചപ്പോഴാണ് സുമിത്രയ്‌ക്കൊപ്പമുണ്ടായിരുന്ന ജീവിതത്തിന്റെ മഹത്വം സിദ്ധാര്‍ത്ഥ് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സുമിത്രയ്ക്ക് രോഹിത്തുമായുള്ള കല്യാണം സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ തന്നെ തീരുമാനിച്ചിരുന്നു. കൊളേജ് പഠന കാലത്തേ രോഹിത്തിന്റെ ക്രഷ് ആയിരുന്നു സുമിത്ര. അന്ന് ആ ആഗ്രഹം നടന്നില്ല. രോഹിത്തും സുമിത്രയും വേറെ വേറെ ദാമ്പത്യ ജീവിതത്തിലേക്ക് പോയി. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തില്‍ യാദൃശ്ചികമായി കണ്ടുമുട്ടുമ്പോള്‍ രണ്ട് പേരും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ രോഹിത്തിന് ഉള്ളിലെ പഴയ പ്രണയം വീണ്ടും പൂത്തുലഞ്ഞു.​തരംതാണ് സിദ്ധാര്‍ത്ഥ്.

സുമിത്രയ്‌ക്കൊപ്പമുള്ള പുതിയ ജീവിതം സ്വപ്‌നം കണ്ട് കഴിയുകയാണ് രോഹിത്ത്. സുമിത്രയും രോഹിത്തുമായുള്ള കല്യാണം മുടക്കാനും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാനും സിദ്ധാര്‍ത്ഥ് വേദികയുമായുള്ള വിവാഹ മോചനത്തിന് ഒരുങ്ങുന്നു. എങ്ങിനെയെങ്കിലും രോഹിത്ത് – സുമിത്ര വിവാഹം നടക്കണം എന്ന് ആഗ്രഹിക്കുന്ന പ്രതിനായിക വേദിക പോലും പോസിറ്റീവ് ആയപ്പോള്‍ സിദ്ധാര്‍ത്ഥ് തന്റെ കഥാപാത്രത്തിന്റെ എല്ലാ പരിതികളും ലംഘിച്ചുകൊണ്ട് തരംതാഴുകയാണ്.​ശയനപ്രദക്ഷിണവും
കല്യാണം നടത്തരുത് എന്ന് പറഞ്ഞ് സുമിത്രയുടെയും രോഹിത്തിന്റെയും അച്ഛന്റെയും പിന്നാലെ നടന്നു. മക്കളെ പാട്ടിലാക്കി കാര്യം സാധിക്കാന്‍ ശ്രമിച്ചു. അതും നടക്കില്ല എന്ന് കണ്ടപ്പോള്‍ കല്യാണം നടക്കാന്‍ ബുക്ക് ചെയ്തിരുന്ന ഓഡിറ്റോറിയത്തില്‍ ചെന്ന് പാര വച്ചു. അതും പോരാതെ ഇപ്പോള്‍ ഇതാ സുമിത്ര തന്നിലേക്ക് തിരിച്ച് വരണം എന്ന് പ്രാര്‍ത്ഥിച്ച് ശയനപ്രദക്ഷിണം നടത്തുന്ന സിദ്ധാര്‍ത്ഥിനെയാണ് പുതിയ പ്രമോയില്‍ കാണിക്കുന്നത്. ഇത്രയും ഗതികെട്ടവന്‍ വേറെ ഉണ്ടോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചോദിയ്ക്കുന്നത്.​കമന്റില്‍ വിമര്‍ശനം
സുമിത്ര – രോഹിത്ത് വിവാഹം തന്നെ നടക്കണം. വേദികയെ ആദ്യ ഭര്‍ത്താവ് സമ്പത്ത് മകന് വേണ്ടി വീണ്ടും സ്വീകരിക്കണം. സിദ്ധാര്‍ത്ഥ് ഒറ്റപ്പെടണം, ഭാര്യമാരെ വെറും ആവശ്യത്തിന് വേണ്ടി മാത്രം പരിഗണിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് അങ്ങനെ ശിക്ഷ കിട്ടണം, വയസാം കാലത്ത് മൂന്നാമതും കല്യാണം കഴിച്ച് ശമ്പളമില്ലത്ത ഹോം നഴ്‌സിനെ തേടുന്ന സിദ്ധാര്‍ത്ഥിന് അങ്ങിനെ തന്നെ വേണം എന്നൊക്കെയാണ് കമന്റുകള്‍. സൈക്കോ സിദ്ധു എന്ന് വരെ പറയുന്നുണ്ട്. വിമര്‍ശനങ്ങള്‍ എല്ലാം തന്നെ സിദ്ധാര്‍ത്ഥിനെ അവതരിപ്പിയ്ക്കുന്ന കെ കെ മേനോന്‍ എന്ന നടന് കിട്ടുന്ന അംഗീകാരം തന്നെയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *