മതം പ്രശ്‌നമല്ല, ബിസിനസ്സുകാരന്‍, ചെറുപ്പം മുതലേയുള്ള ബന്ധം; കീര്‍ത്തി സുരേഷിന്റെ ഭാവി വരന്‍ ഇതോ, ചിത്രം വൈറലാവുന്നു

ഏറെ കാലമായി രണ്ട് പേരും പ്രണയത്തിലാണ് എന്നും, വൈകാതെ വിവാഹിതരാകും എന്നും പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നു. കൂടാതെ ഫര്‍ഹാന്റെ ഇന്‍സ്റ്റഗ്രാം പേജിലേ പഴയ ചിത്രങ്ങള്‍ കുത്തിപ്പൊക്കുന്നുമുണ്ട്. ഒറ്റയ്ക്കുള്ളതല്ല എങ്കിലും, ഫര്‍ഹാന്റെ ചില പഴയകാല ഗ്രൂപ്പ് ഫോട്ടോകളില്‍ എല്ലാം കീര്‍ത്തിയെ കാണാം. ഇതെല്ലാം ഇരുവരുടെയും ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ പ്രകാരം മുസ്ലീം കുടുംബത്തില്‍ പെട്ട ഫര്‍ഹാനും മലയാളിയാണ്. ദുബായില്‍ അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് എന്റര്‍പ്രൊണറും ബിസിനസ്സുകാരനുമാണ്. ഒരുപാട് സെലിബ്രിറ്റ് ബന്ധങ്ങളും ഫര്‍ഹാന് ഉണ്ട്.ഗോസിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത ഇന്റസ്ട്രിയാണ് സിനിമ. ഇതിനോടകം നടി കീര്‍ത്തി സുരേഷിന്റെ പ്രണയ ബന്ധങ്ങളെ കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ പുറത്ത് വരുന്നത് ഫോട്ടോ സഹിതമുള്ള വാര്‍ത്തകളാണ്. ഇതുവരെ പ്രചരിച്ച ഗോസിപ്പുകള്‍ സത്യമാണ് എങ്കില്‍, അതിന് മാച്ച് ചെയ്യുന്ന വിധം തന്നെയാണ് പുതിയ വാര്‍ത്തകളും പുറത്ത് വരുന്നത്. ദുബായി ബേസ്ഡ് ബിസിനസ്സുകാരനായ ഫര്‍ഹാന്‍ ആണ് കീര്‍ത്തിയുടെ കാമുകന്‍ എന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.കഴിഞ്ഞ ദിവസം കീര്‍ത്തി പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. ഫര്‍ഹാന്‍ ബിന്‍ ലിയഖത് എന്ന ആള്‍ക്കൊപ്പം ഒരേ പോലെയുള്ള വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പം ആള്‍ക്ക് ജന്മദിനം ആശംസിക്കുകയായിരുന്നു കീര്‍ത്തി. പിന്നാലെ വന്ന വാര്‍ത്തകളാണ് ഇതാണ്, കീര്‍ത്തിയുടെ ഭാവി വരന്‍ എന്ന്. അതിന് ചില കാരണങ്ങളും ഗോസിപ്പുവീരന്മാര്‍ പറയുന്നുണ്ട്
ഏറെ കാലമായി രണ്ട് പേരും പ്രണയത്തിലാണ് എന്നും, വൈകാതെ വിവാഹിതരാകും എന്നും പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നു. കൂടാതെ ഫര്‍ഹാന്റെ ഇന്‍സ്റ്റഗ്രാം പേജിലേ പഴയ ചിത്രങ്ങള്‍ കുത്തിപ്പൊക്കുന്നുമുണ്ട്. ഒറ്റയ്ക്കുള്ളതല്ല എങ്കിലും, ഫര്‍ഹാന്റെ ചില പഴയകാല ഗ്രൂപ്പ് ഫോട്ടോകളില്‍ എല്ലാം കീര്‍ത്തിയെ കാണാം. ഇതെല്ലാം ഇരുവരുടെയും ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ പ്രകാരം മുസ്ലീം കുടുംബത്തില്‍ പെട്ട ഫര്‍ഹാനും മലയാളിയാണ്. ദുബായില്‍ അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് എന്റര്‍പ്രൊണറും ബിസിനസ്സുകാരനുമാണ്. ഒരുപാട് സെലിബ്രിറ്റ് ബന്ധങ്ങളും ഫര്‍ഹാന് ഉണ്ട്.ചെറുപ്പം മുതലേ പരിചയമുള്ള ഒരു ദുബായി ബേസ്ഡ് ബിസിനസ്സുകാരനുമായി കീര്‍ത്തിയുടെ വിവാഹം ഉടന്‍ ഉണ്ടാവും എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പതിമൂന്ന് വര്‍ഷമായുള്ള ബന്ധമാണെന്നും, ഏറ്റെടുത്ത സിനിമാ തിരക്കുകള്‍ക്ക് ശേഷം വിവാഹം ഉണ്ടാവും എന്നുമാണ് മാസങ്ങള്‍ക്ക് മുന്‍പ് വന്ന വാര്‍ത്തകളിലും കേട്ടത്.എന്നാല്‍ അപ്പോഴും കീര്‍ത്തി സുരേഷും കുടുംബവും വാര്‍ത്ത നിഷേധിച്ചിരുന്നു. കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി എന്നും, ഇപ്പോള്‍ തന്നെ ഒരു മൂന്ന് – നാല് തവണ എന്റെ കല്യാണം കഴിഞ്ഞു എന്നുമാണ് കീര്‍ത്തി പ്രതികരിച്ചിരുന്നത്. കീര്‍ത്തിയുടെ കല്യാണക്കാര്യം എല്ലാവരെയും അറിയിക്കുമെന്ന് മേനകയും സുരേഷും പറഞ്ഞിരുന്നു.ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തി സുരേഷ് ഗീതാഞ്ജലി എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. പിന്നീട് അന്യഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച നടി മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് ഇപ്പോള്‍ കീര്‍ത്തി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *