ഭക്ഷണം കഴിക്കും മുമ്പ് കയ്യ് കഴുകാന്‍ മറന്ന വനം വകുപ്പ് ഉദ്യോഗസ്ഥന് സംഭവിച്ചത് കണ്ടോ?
ആഹാരത്തിനു മുൻപ് കൈ കഴുകണം എന്ന പാഠം കുഞ്ഞു നാളിലെ വീട്ടിലും സ്‌കൂളിലും ഒക്കെ പഠിച്ചിട്ടുണ്ട്.പലരും കൃത്യമായി അത് ചെയ്യാറുമുണ്ട്.എന്നാൽ ഊണ് കഴിക്കും മുൻപ് കൈ കഴുകാൻ മറന്ന യുവാവിന് ഉണ്ടായ ദാരുണ അന്ത്യത്തിന്റെ വാർത്തയാണ് ഇപ്പോൾ മംഗളൂരിൽ നിന്നും വരുന്നത്.വനം വകുപ്പ് ഉദോഗസ്ഥൻ ആയ ഉബലിയിലെ ഫോറസ്റ്റ് ഓഫീസർ യോഗേഷ് നയിക്കിനാണ് ഭക്ഷണത്തിനു മുൻപ് കൈ കഴുകാത്തതിന്റെ പേരിൽ സ്വന്തം ജീവൻ നഷ്ടമായത്.സംഭവത്തിൽ ഡോക്റ്റർ പറഞ്ഞത് കേട്ട് വാവിട്ടു നിലവിളിച്ചു കൊണ്ടിരിക്കുകയാണ് കുടുംബം.
വിമോലി ഡിവിഷനിൽ ഓഫീസർ ആയ യോഗേഷ് കഴിഞ്ഞ മാസം 28 നു വയർ വേദന അനുഭവപ്പെട്ടു.തുടർന്ന് സ്വകാര്യ ഡോക്ടറെ കാണിച്ചു കൊണ്ട് മരുന്ന് കഴിച്ചു.വേദന കുറവ് ഇല്ലാത്തതു കൊണ്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.വ്യക്ക,കരൾ,ശ്വാസ കോശം,തുടങ്ങിയവ തകരാറിൽ ആണെന്ന് പരിശോധനയിൽ കണ്ടെത്തി.വിധക്ത ചികിത്സക്ക് വേണ്ടി വേറെ ഒരു ഹോസ്പിറ്റലിലേക്ക് മറ്റുബോഴേക്കും ബോധം നഷ്ടമായി.ഹുബ്ബലി കിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും മരിച്ചു.വിഷാംശം ഏറ്റതാണ് മരണ കാരണം എന്ന് ഡോക്റ്റർ പറഞ്ഞു.ഇതോടെയാണ് സഹ പ്രവർത്തകർ തലേ ദിവസം നടന്നത് ഓർത്തു എടുത്തത്.
വനം ഉദോഗസ്ഥൻ ആയ യോഗേഷ് തേക്കിൻ തയ്യിനു കീട നാശിനി തളിക്കാൻ പോയിരുന്നു.കീടനാശിനി തളിച്ച് നേരെ വന്നു ഉച്ച ഭക്ഷണം കഴിച്ചു.വീര്യം ഏറിയ കീടനാശിനിയുടെ അംശം കൈകളിൽ ഉണ്ടായിരുന്നത് ഉച്ച ഭക്ഷണത്തിന് ഒപ്പം അകത്തേക്ക് പോയതാണ് യോഗേഷ് മരിക്കാൻ കാരണം.സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.ഹോസ്പിറ്റൽ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
@All rights reserved Typical Malayali.
Leave a Comment