അമേരിക്കയില്‍ സ്വര്‍ഗം പോലൊരു വീട്..! ഭര്‍ത്താവും മകനും ഇട്ടുമൂടാന്‍ സമ്പത്തും..!! എന്നിട്ടും നടി ഗീത എല്ലാം ഉപേക്ഷിച്ചോ..!!

ഭർത്താവും ഏക മകനും അമേരിക്കയിൽ; ഗീതയുടെ ഭർത്താവിനെപോലെയൊരാൾ അമേരിക്കയിൽ ഉണ്ടാകില്ലെന്ന മുകേഷിന്റെ വാക്കുകൾ.ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് സിനിമയിലെത്തി! എല്ലാം ഉപേക്ഷിച്ചുകൊണ്ട് ആത്മീയപാതയിലെത്തിയോ ഗീത ആരാധകരുടെ അഭിപ്രായവും, മുകേഷിന്റെ വാക്കുകളും ചർച്ചയാകുമ്പോൾ.social media discussing about actress geetha and her age while she visits sabarimala temple
ഭർത്താവും ഏക മകനും അമേരിക്കയിൽ; ഗീതയുടെ ഭർത്താവിനെപോലെയൊരാൾ അമേരിക്കയിൽ ഉണ്ടാകില്ലെന്ന മുകേഷിന്റെ വാക്കുകൾ.ഒരു സമയത്ത് ദക്ഷിണേന്ത്യൻ ആരാധകരുടെ പ്രിയ താരമായിരുന്നു ഗീത. മമ്മൂട്ടിക്കും മോഹൻലാലിനും, റഹ്മാനും ഒപ്പം നായിക വേഷത്തിൽ തിളങ്ങിനിന്ന നടി അമ്മ വേഷങ്ങളിലാണ് ഇപ്പോൾ എത്തുന്നത്. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത ഗീത അമ്മ വേഷങ്ങളിലൂടെയാണ് മടങ്ങിവന്നതും. ഇടക്ക് ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച ഗീത ഇപ്പോൾ ആത്മീയപാതയിലേക്ക് എത്തിയെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.
സിനിമയിലുള്ള അവസരങ്ങൾ കുറഞ്ഞ ഗീത ആത്മീയതിയിലേക്ക് തിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ കുറച്ചുദിവസം മുൻപേ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ താരം ശബരിമലയിൽ ദർശനം നടത്തിയത്. ഒരുകാലത്ത് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന ഗീത ഭർത്താവിനും മകനും ഒപ്പം അമേരിക്കയിലായിരുന്നു.അമ്മയുടെ ഇഷ്ടത്തിനാണ് താൻ അഭിനയത്തിലേക്ക് എത്തിയതെന്ന് ഒരിക്കൽ താരം തന്നെ തുറന്നുപറഞ്ഞിരുന്നു. തെലുഗു, തമിഴ്, കന്നട പടങ്ങൾ ചെയ്ത ശേഷമാണു ഗീത മലയാളത്തിലേക്ക് എത്തുന്നത്. ഏഴാം ക്‌ളാസിൽ പഠനം ഉപേക്ഷിച്ചാണ് താരം സിനിമയിലേക്ക് എത്തിയതെന്നും റിപ്പോർട്ടുണ്ട്. ചാർട്ടേർഡ് അക്കൗണ്ടന്റായ വാസൻ ആണ് ഗീതയുടെ ഭർത്താവ്.

വിവാഹശേഷം അമേരിക്കയിലേക്ക് പോയ ഗീത സ്വപ്നതുല്യമായ ജീവിതമാണ് നയിച്ചത്. അമേരിക്കയിൽ ഗീതയുടെ ഭർത്താവിനെപോലെ ഒരു പാവം മനുഷ്യനെ കാണാൻ കഴിയില്ലെന്നാണ് ഒരിക്കൽ നടൻ മുകേഷ് പറഞ്ഞിട്ടുള്ളത്. ഗീതയ്ക്ക് ഏകമകനാണ്. കലാകാരന്മാർക്ക് ഏറെ ബഹുമാനം നൽകുന്ന ആളാണ്‌ ഗീതയുടെ ഭർത്താവെന്നും മുകേഷ് പറഞ്ഞിരുന്നു.1978 ആണ് ഗീത സിനിമയിലേക്ക് വരുന്നത് ,ഭൈരവി ആയിരുന്നു ആദ്യ ചിത്രം. ആദ്യ ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനി യുടെ സഹോദരി ആയിട്ടാണ് ഗീത എത്തുന്നത്. . തെന്നിന്ത്യൻ സിനിമകളിൽ മലയാളം സിനിമയിലാണ് ഗീതക്ക് നല്ല അവസരങ്ങൾ ലഭിച്ചത്. കന്നഡ ഇൻഡസ്ട്രിയിൽ അഴുമൂഞ്ചി ഗീത എന്നാണ് താരം അറിയപ്പെടുന്നത്. മലയാളത്തിലും ദുഃഖപുത്രി വേഷങ്ങൾ ഒരുപാട് ചെയ്തു. പുതു പുതു അർഥങ്ങൾ എന്ന സിനിമയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *