സാന്ത്വനം കഴിഞ്ഞ് എന്ത് ചെയ്യണമെന്ന കൺഫ്യൂഷനിലായിരുന്നു പാവം! എന്റെ ഭാര്യ ഭയങ്കര ഭാഗ്യവതിയാ; ജാഡയല്ല പേടിയാ; ജിപി-ഗോപിക
സാന്ത്വനം സീരിയൽ താരം ഗോപിക സിനിമയിലേക്ക് എത്തുന്നു. അതും നായിക ആയി. തന്റെ ഭാര്യ ഏറെ ഭാഗ്യവതിയാണ് എന്നായിരുന്നു ഗോപികയുടെ സിനിമയിലേക്ക് ഉള്ള ചുവട് വയ്പ്പിനെക്കുറിച്ച് ജിപി പ്രതികരിച്ചത്. മാളികപ്പുറം എന്ന ചിത്രത്തിന്റെ ടീം ആണ് സുമതി വളവ് ഒരുക്കുന്നത്. ചിത്രത്തിൽ അർജുൻ അശോകൻ ആണ് നായകനായി എത്തുന്നത്. നടൻ സുരേഷ് ഗോപിയാണ് ചിത്രം പ്രഖ്യാപിച്ചത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്. വിഷ്ണു ശശി ശങ്കർ ആണ് സംവിധാനം. സുമതി വളവിന്റെ നിർമ്മാണം മുരളി കുന്നുംപുറത്ത് ആണ്.
‘ഭയപ്പെടുത്തുന്ന സവാരിക്ക് തയ്യാറാകൂ’ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. കഴിഞ്ഞദിവസമായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ്. ചടങ്ങിൽ ജിപിക്ക് ഒപ്പമാണ് ഗോപിക എത്തിയത്. നായിക ആയിട്ടാണ് ഗോപിക ചിത്രത്തിൽ എത്തുന്നത് എന്നാണ് ജിപിയുടെ സംസാരത്തിൽ നിന്നും വ്യക്തമാകുന്നത്.
സാന്ത്വനം കഴിഞ്ഞ് എന്ത് ചെയ്യണമെന്ന കൺഫ്യൂഷനിലായിരുന്നു പാവം. ഒരുപാട് സീരിയൽ ഓഫറുകൾ വന്നിരുന്നു എങ്കിലും തനിക്കായി വലിയ എന്തോ കാത്തിരിക്കുന്നു എന്ന ചിന്തയാണ് അതൊന്നും വേണ്ട എന്ന് വയ്ക്കാനും ഇത്തരത്തിൽ ഒരു പ്രചോദനാമാകാനും കാരണം എന്നാണ് ജിപി വേദിയിൽ വച്ചുപറഞ്ഞത്.
നായിക ആയി ലോഞ്ച് ചെയ്യുക എന്നത് ചില്ലറ കാര്യമല്ല. അതിൽ അവൾ ഏറെ ഭാഗ്യവതിയാണ്. അവൾ ഇത് ഒരുപാട് അർഹിക്കുന്നു എന്ന് തോനുന്നു. ഞാൻ ഒരുപാട് കാത്തിരിക്കുന്നു. അവൾ എങ്ങനെയാണ് ഇതിൽ പെർഫോം ചെയ്യുക എന്നറിയാൻ വേണ്ടി.
അവൾക്ക് എല്ലാ കാര്യത്തിലും പേടിയാണ്. മീഡിയയെ പേടിയാണ്. അല്ലാതെ ഒരിക്കലും ജാഡയല്ല എന്നും ജിപി പറയുന്നു. നല്ല ഒരു ക്രൂവിന് ഒപ്പമാണ് ഗോപിക എത്തുന്നത്. ഒരു തട്ടുപൊളിപ്പൻ സിനിമ തന്നെ ആയിരിക്കും. ഞാൻ ചെയ്ത പ്രേതം കോമഡി ആയിരുന്നു. അടുത്ത ഈ സുമതി വളവ് നിങ്ങൾക്ക് ഉറപ്പായും ഇഷ്ടമാകുമെന്നും ജിപി പറഞ്ഞു.
ജീവിത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് സുമതി വളവ്. എന്റെ ജീവിതത്തിൽ കിട്ടിയ ഭാഗ്യമാണ് എന്റെ ഫാമിലി. എന്റെ വളർച്ച എന്നേക്കാൾ ആഘോഷം ആക്കുന്നത് ജിപി ചേട്ടൻ ആണ്- ഗോപിക പറയുന്നു.
തിരുവനന്തപുരം നെടുമാങ്ങാട് എന്ന സ്ഥലത്തെ മൈലുംമൂടെന്ന മലയോര ഗ്രാമത്തിലെ ഒരു വളവിന്റെ പേരാണ് സുമതി വളവ്. ഇവിടെ അപകടങ്ങളും പതിവായിരുന്നു. എന്നാൽ സിനിമ പറയുന്നത് എന്ത് കഥയാണ് എന്ന കാര്യത്തിൽ കൃത്യത്തിൽ സസ്പെൻസ് മാത്രമാണ് നിലനിൽക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment