സുരേഷ് ഗോപിയെ കെട്ടിപ്പിടിക്കാനും സ്നേഹം അറിയിക്കാനും ഓടിയെത്തിയവർ..!

എന്റെ അമ്മ സത്യം’! പ്ലാൻ ചെയ്തത് അല്ല, വിഷം ചേർക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളാണ് പിന്നിൽ, തൃശൂർ തന്നാൽ ഞാൻ എടുക്കും; സുരേഷ് ഗോപി!.”എല്ലാവരുടെയും ജീവിതത്തിൽ ഒരു പൂവെങ്കിലും വിരിയണം. ആ പൂവിനു ഗന്ധം ഉണ്ടാവണം. അല്ലേ ഗന്ധം അവരുടെ പിന്നാലെ വരുന്ന തലമുറയ്ക്കും ഒരു പൂക്കാലത്തിനുള്ള എലമെന്റ് ആയി മാറണം. ഇതേയുള്ളു എനിക്ക് ആഗ്രഹം. എന്റെ ട്രാൻസിഷൻ പൂർത്തിയായപ്പോൾ ഞാൻ എത്തി നിന്നത് ചിന്താമണി കൊലക്കേസ് സിനിമയിലാണ്. അതിൽ എന്റെ ഉള്ളിൽ ഒരു ഡെവിളും ഉണ്ട് പൗരബോധം ഉള്ള ഒരു ഇന്ത്യൻ സിറ്റിസനും ഉണ്ട്.”actor suresh gopi mp open ups about his character change from commissioner movie.’എന്റെ അമ്മ സത്യം’! പ്ലാൻ ചെയ്തത് അല്ല, വിഷം ചേർക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളാണ് പിന്നിൽ, തൃശൂർ തന്നാൽ ഞാൻ എടുക്കും; സുരേഷ് ഗോപി!.മലയാള സിനിമയുടെ ആക്ഷൻ കിംഗ് എന്നറിയപ്പെടുന്ന താരമാണ് സുരേഷ് ഗോപി. നടൻ എന്നതിൽ ഉപരി നല്ലൊരു രാഷ്ട്രീയപ്രവർത്തകൻ കൂടിയായ സുരേഷ് ഗോപി എന്നും വിമർശനങ്ങളും വിവാദങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞദിവസം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടയിൽ ഒരു മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച് സുരേഷ് ഗോപി സംസാരിക്കുവാൻ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. മാധ്യമപ്രവർത്തക അസ്വസ്ഥത പ്രകടിപ്പിച്ച് കൈ മാറ്റാൻ ശ്രമിച്ചത് വക വയ്ക്കാതെ സുരേഷ് ഗോപി കൈ മാറ്റാതെ നിന്നതാണ് വിമർശനത്തിനിടയാക്കിയത്. വിവാദങ്ങളെ തുടർന്ന് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ മാപ്പു പറഞ്ഞ് സുരേഷ് ഗോപി രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ മാധ്യമപ്രവർത്തകയുടെ പരാതിയിൽ നടൻ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തുവെന്ന പരാതിയിൽ കോഴിക്കോട് നടക്കാവ് പോലീസ് കേസ് എടുത്തിരുന്നു. തുടർന്ന് നിരവധി ആളുകൾ അദ്ദേഹത്തിന് പിന്തുണ നൽകിയും വിമർശിച്ചും രംഗത്ത് വന്നിരുന്നു.

ഗരുഡൻ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. “സുരേഷേട്ടനെ ഞങ്ങൾ കാണുന്ന സമയം തൊട്ട് വളരെ സാധു ആയിട്ട് വളരെ ഷൈ ആയിട്ടുള്ള ഒരാൾ ആയിരുന്നു. പക്ഷെ ഇപ്പോൾ വളരെ ഗാംഭീര്യമായി സംസാരിക്കുന്ന തൃശൂർ എനിക്ക് വേണം എന്നൊക്കെ സിനിമാറ്റിക് ആയി പറയുന്ന ഒരാളായി മാറി. ആ മാറ്റത്തെക്കുറിച്ച് എന്ത് തോന്നുന്നു?” എന്ന അവതാരകന്റെ ചോദ്യത്തിനാണ് സുരേഷ് ഗോപി മറുപടി നൽകിയത്. “അതൊന്നും സിനിമാറ്റിക്ക് അല്ല, അതൊരു പ്രത്യേക ഗ്രൂപ്പ് ആണ്.അവരുടെ ഒരു വിഷം ചേർക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അതിനു പിന്നിൽ ഉള്ളത് എന്ന് നമുക്ക് അറിയാം. അത് നമ്മൾ മൈൻഡ് ചെയ്യണ്ട ആവശ്യം ഇല്ല. അത് ഞാൻ വളരെ ഇമോഷണൽ ആയി സംസാരിച്ചത് ആയിരുന്നു. ഒന്നും ഞാൻ പ്ലാൻ ചെയ്യുന്നത് അല്ല. എന്റെ അമ്മ സത്യം, ഞാൻ ആരാധിക്കുന്ന, ഞാൻ ഭയക്കുന്ന, ഞാൻ പ്രണയിക്കുന്ന ദൈവങ്ങളെ മുഴുവൻ സാക്ഷി നിർത്തി ഞാൻ പറയുകയാണ്. ഞാൻ ഒന്നും പ്ലാൻ ചെയ്തു പറയുന്നത് അല്ല, അതിപ്പോൾ തൃശൂർ സ്പീച്ച് ആയാലും എവിടെ പോയി സംസാരിക്കുന്നത് ആയാലും. അത് വന്നു പോകുന്നത് ആണ്, ഞാൻ ഹൃദയം തുറന്നു സംസാരിക്കുന്നതാണ് അത്രയേ ഉള്ളു.അത് ഞാൻ അങ്ങിനെ തന്നെ പറഞ്ഞതാണ്, എനിക്കീ തൃശൂർ വേണം, ഈ തൃശൂർ നിങ്ങൾ എനിക്ക് തരണം, അതിൽ അവർ എഴുതാത്ത അണ്ടർലൈൻ ചെയ്ത ഒരു ഇടവരി കൂടിയുണ്ടായിരുന്നു. നിങ്ങൾ തന്നാൽ ഈ തൃശൂർ ഞാനിങ് എടുക്കുവാ എന്നാണ് പറഞ്ഞത്. അത് മനസിലാവാത്ത കുറേപേർ ഉള്ളത് കൊണ്ട് തെളിയിച്ചു പറഞ്ഞു, തന്നാൽ ഞാൻ എടുക്കുവാണെന്ന്, അതായത് തന്നാൽ എടുത്തിരിക്കും. തരിക എന്നുള്ളത് അവിടുത്തെ ജനതയുടെ തീരുമാനമാണ്, അല്ലാതെ ഇവിടുത്തെ വൃത്തികെട്ട കോമരങ്ങൾ അല്ല തീരുമാനിക്കേണ്ടത്. ആ ജനങ്ങൾ തീരുമാനിച്ചാൽ അത് എടുത്തിരിക്കും.പിന്നെ വളരെ സോഫ്റ്റ് ആയിരുന്ന എന്നിൽ നിന്നും ഇപ്പോഴത്തെ എന്നിലേക്കുള്ള ട്രാൻസിഷൻ, ചെയ്ത കഥാപാത്രങ്ങളുടെ കൂടി ആവും അത്. സിദ്ധിഖിനോട് ഒക്കെ ചോദിച്ചാൽ അറിയാം, ഒരു തൊണ്ണൂറ്റി അഞ്ച് ആറ്‌ കാലഘട്ടം വരെ ശരിക്കും പറഞ്ഞാൽ കമ്മീഷ്ണർ ചെയ്തിട്ടാണ് ഞാൻ കുറച്ച് ഔട്ട്സ്പോക്കൺ ആവുന്നത്. കാരണം സുരേഷ് ഗോപി എന്ന മനുഷ്യനിലേക്ക് ഷാജി കൈലാസും രഞ്ജി പണിക്കരും കൂടി ഭരത്ചന്ദ്രൻ എന്ന ഐപിഎസുകാരന്റെ നട്ടെല്ല് ഇടിച്ചു കയറ്റുകയായിരുന്നു. ഞാൻ അതുവരെയും ഇച്ചി പോ എന്ന് പോലും പറയാത്ത ഒരാൾ ആയിരുന്നു. ഒരാളെയും പോടാ എന്ന് പോലും വിളിക്കില്ലായിരുന്നു. നീർമാതളം പോലെയുള്ള ഞാൻ ഇപ്പോൾ ചെമ്പരത്തി പൂവാണെന്ന്‌ ആണ് എന്റെ സുഹൃത്തുക്കൾ പറയുന്നത്.എന്റെ ചുറ്റിനുമുള്ള ചെമ്പരത്തി പൂക്കളും കമ്മ്യൂണിസ്റ്റ് പച്ചകളും കൂടി ചേർന്ന് എന്നെ അങ്ങിനെയാക്കി എന്നാണ് ഞാൻ പറയുന്നത്. വൈപ്പിനിലെ കുടിവെള്ള പ്രശ്നമൊക്കെ എന്റെ മൂന്നു സിനിമയിൽ ഞാൻ ഇടിച്ചു കയറ്റിയിട്ടുണ്ട്. അതിവേഗം ബഹുദൂരം എന്നൊക്കെ പറഞ്ഞു നിങ്ങൾ പോയാൽ ജനങ്ങളുടെ മനസ്സിൽ നിന്നും നിങ്ങൾ ബഹുദൂരം ആയിരിക്കും. ഓരോ പദ്ധതിക്കും ഇവിടെ ആയിരക്കണക്കിന് കോടി ചിലവാക്കുന്നുണ്ട്. വൈപ്പിനിലെ ജനങ്ങൾക്ക് കുടിവെള്ളം കൊടുക്കാൻ ഒരു അമ്പതു കോടി മതിയാവും. ഈ ഇമോഷൻസ് ഒക്കെ എന്റെ ഹൃദയത്തിൽ ഉണ്ട്. എനിക്ക് വേണ്ടി സിനിമ എഴുതുന്നവർക്ക് എന്റെ ഈ ഇമോഷൻസ് മനസിലാവും – സുരേഷ് ഗോപി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *