മനോജിന്റെ വലിയ വീട്ടിലെ രാജകുമാരി ഗൗരി കൃഷ്ണന്‍ ഒരുങ്ങി നിന്നപ്പോള്‍

ചേച്ചിയുടെ അമ്മയാണ് വിളിച്ചത് ഞാൻ തന്ന ഗിഫ്റ്റ് ചെറുതായി പോയോ വിഷ്ണുവിന്റെ നിഷ്കളങ്കമായ ചോദ്യം വൈറൽ വീഡിയോ.എന്റെ അച്ഛനെയും അമ്മയെയും വിവാഹ ശേഷവും നോക്കാന്‍ പറ്റണം. ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികളാണ്. അവരെ പൂര്‍ണമായും ഉപേക്ഷിച്ച് വരാന്‍ പറ്റില്ല, എന്ന ഗൗരിയുടെ നിബന്ധന മനോജ് അംഗീകരിക്കുകയായിരുന്നു.കഴിഞ്ഞദിവസം ആയിരുന്നു നടി ഗൗരി കൃഷ്ണയുടെ വിവാഹം. പൗര്‍ണമി തിങ്കള്‍ സീരിയൽ സംവിധായകനായ മനോജ് ആണ് ഗൗരിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. പ്രണയ വിവാഹമായിരുന്നു. ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങിൽ നടിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഗൗരിയുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ ആരാധകൻ വിഷ്ണുവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വിവാഹശേഷം ഗൗരി മനോജിന്റെ വീട്ടിലേക്ക് പോകാൻ വേണ്ടി തയ്യാറെടുക്കുമ്പോൾ വിഷ്ണു നടത്തിയ സംഭാഷണമാണ് ഇപ്പോൾ വൈറലാകുന്ന വീഡിയോയിൽ നിറയുന്നത്. ചേച്ചി ഞാൻ തന്ന ഗിഫ്റ്റ് ചെറുതായി പോയോ? എന്ന ചോദ്യമാണ് വിഷ്ണു ഗൗരിയോട് ചോദിക്കുന്നത്. എന്നാൽ എന്ത് മോശം, അത് നല്ല ഗിഫ്റ്റല്ലേ വിഷ്ണു, ഞാൻ അതിനു കുർത്ത എടുക്കും എന്നും ഗൗരി പറയുന്നു.​വിഷ്ണുവിന്റെ വാക്കുകൾ.കാണാകണ്മണി സീരിയൽ മുതൽ ഗൗരി ചേച്ചിയുടെ ഫാൻ ആണ്. പിന്നെ പൗർണമി തിങ്കളിൽ വന്നപ്പോൾ മുതലാണ് കട്ട ഫാനായി മാറുന്നത്. ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ വിടാതെ കാണാറുണ്ട്. എന്റെ വീട് കൊല്ലത്താണ്. ഈ വിവാഹം കൂടാൻ വേണ്ടിയാണു താൻ തേവലക്കരയിൽ നിന്നും വന്നത്. ചേച്ചിയുടെ അമ്മയാണ് വിവാഹത്തിന് വിളിച്ചതെന്നും വിഷ്ണു പറയുന്നു.

ഇനിയുടനെ അഭിനയമില്ല.പഠിക്കാന്‍ വേണ്ടിയാണ് ഗ്യാപ്പെടുത്തത്. സിനിമയില്‍ നിന്നുള്ള അവസരങ്ങളൊന്നും വന്നിട്ടില്ല. പഠിത്തം, ജോലി വാങ്ങിക്കണം അതൊക്കെ തന്നെയാണ് ലക്ഷ്യം. അതുകഴിഞ്ഞ് പറ്റുന്ന സാഹചര്യമാണെങ്കില്‍ അഭിനയിക്കാന്‍ വരുമെന്നായിരുന്നു ഗൗരി കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. മനോജിനും ഗൗരിയുടെ അതേ അഭിപ്രായം തന്നെ ആയിരുന്നു.​പ്രേക്ഷരുടെ പിന്തുണ.പൗർണ്ണമി തിങ്കളിന് ശേഷം ഒരുദിവസം ഒരു പോസ്റ്റ് പോലും ഇടാതിരുന്നാല്‍ ചേച്ചി എന്താണ് പോസ്റ്റ് ഇടാത്തതെന്ന് ആരാധകർ ചോദിക്കാറുണ്ട്. ആ സ്‌നേഹത്തോട് ഞാനെപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു പ്രേക്ഷകരുടെ പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗൗരി പ്രതികരിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *