പൂര്‍ണിമയും ഇന്ദ്രജിത്തും കാത്തിരിപ്പില്‍..!! ആരാധകരെ തേടി വിശേഷ വാര്‍ത്ത ഉടനെത്തും..!! സന്തോഷമടക്കാനാകാതെ മക്കളും..!!
മലയാള സിനിമയിൽ എല്ലാവരും മാതൃക ആക്കാൻ ആഗ്രഹിക്കുന്ന രണ്ടു താര സഹോദരന്മാരാണ് ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും. അച്ഛന്റെയും അമ്മയുടെയും പാതയിൽ സിനിമയിലെത്തിയ ഇരുവരും ഇന്ന് കാണുന്ന നിലയിലേക്ക് എത്താൻ താണ്ടിയ വഴികൾ ഒക്കെ കഠിനമേറിയത് തന്നെയാണ്. നടനായും ഗായകനായും കഴിവ് തെളിയിച്ച പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ മേലങ്കി അണിഞ്ഞ ചിത്രമായിരുന്നു ലൂസിഫർ. ലൂസിഫറിൽ ഒരു പ്രധാന വേഷത്തിൽ ഇന്ദ്രജിത്തും അഭിനയിച്ചിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ എമ്പുരാനെ കുറിച്ചും ആടുജീവിതം സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് എടുത്ത ശ്രമങ്ങളെ കുറിച്ചും ഇന്ദ്രജിത്ത് സംസാരിക്കുകയാണ്.
“എമ്പുരാന്റെ ഷൂട്ടിങ് നടക്കുകയാണ്. അതിനായി അടുത്ത മാസം ഞാൻ അമേരിക്കയിലേക്ക് പോകുകയാണ്. എനിക്ക് അമേരിക്കയിലും ഇന്ത്യയിലും മാത്രമാണ് ഉള്ളത്. ഒരു വലിയ പടം ആയിരിക്കും. ആടുജീവിതത്തിന്റെ റിലീസ് ഏപ്രിലിൽ ആണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്ന് തോന്നുന്നു. അതിന്റെ ഓഡിയോ ലോഞ്ച് പ്ലാൻ ചെയ്യുന്നുണ്ട്. റഹ്മാൻ സാർ വരുന്ന ഒരു വലിയ ഇവന്റ് ആയിരിക്കും അത്. എല്ലാവരും ഉറ്റുനോക്കുന്ന ഒരു വലിയ പ്രോജക്ട് ആണ് ആ സിനിമ. നമ്മൾ എല്ലാവരും വായിച്ചിട്ടുള്ള ഒരു പുസ്തകവും ആണ് അത്. അത് വായിക്കുന്ന ഞാൻ ഉൾപ്പെടെ ഉള്ള എല്ലാവർക്കും മനസ്സിൽ ഉള്ള ഒരു ചിത്രമുണ്ട്. അത് ഒരുപാട് വേദനകൾ നിറഞ്ഞതാണ്. അതൊക്കെ സിനിമയിലേക്ക് വരുമ്പോൾ നമ്മൾ പ്രതീക്ഷിച്ചതിലും അധികം വിഷ്വൽസ് ആ സിനിമയിൽ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. കുറച്ചു വിഷ്വൽസ് ഞാൻ കണ്ടു. പ്രിത്വിയെ സംബന്ധിച്ചിടത്തോളം ഈ സിനിമയുടെ പിറകിൽ ചിലവാക്കിയ ഹാർഡ് വർക്കും ഡെഡിക്കേഷനുമൊക്കെ ഭയങ്കരമാണ്.
ഷൂട്ട് ചെയ്യുന്ന സമയത്തുള്ള പൃഥ്വിയെ ഇതുവരെ ആരും അങ്ങിനെ ഒരു രൂപത്തിൽ കണ്ടിട്ടുണ്ടാവില്ല. മെലിഞ്ഞ അവസ്ഥയിൽ ഉള്ള ഒരു ഫോട്ടോ പബ്ലിക്ക് പ്ലാറ്റ്ഫോമിൽ വന്നിരുന്നു. പക്ഷെ അതല്ല. അതിലും ക്ഷീണിച്ച ഒരു അവസ്ഥ ഉണ്ടായിരുന്നു ആ സിനിമയിൽ. അത് സിനിമ കാണുമ്പോൾ മനസിലാവും. നജീബിനോട് നൂറു ശതമാനം നീതി പുലർത്താൻ വേണ്ടി അത്രയും ഡെഡിക്കേറ്റഡ് ആയിട്ടാണ് ആ കഥാപാത്രത്തെ അപ്പ്രോച്ച് ചെയ്തിരിക്കുന്നത്. എല്ലാവരും കാത്തിരുന്ന സിനിമയാണ് അതുകൊണ്ട് തന്നെ. പൃഥ്വി അങ്ങിനെ ഇതേക്കുറിച്ച് ഒരു കാര്യവും പ്രത്യേകിച്ച് പറയുന്ന ആളല്ല. ഇത്രയും നാളെടുത്ത് ഷൂട്ട് ചെയ്ത സിനിമയാണ്. കൊറോണ സമയത്ത് ജോർദാനിൽ പെട്ടുപോകുകയും അവിടെ മരുഭൂമിയിൽ താമസിക്കുകയും ചെയ്തിട്ടുണ്ട് അവർ. ഇത്രയും കാലത്തേ കാത്തിരിപ്പിനു ശേഷം വരുന്ന സിനിമ ആണ്.
അമ്മയെ ഞാൻ എല്ലാ ദിവസവും വിളിക്കാറുണ്ട്. അതുകൊണ്ട് അമ്മ പറയുന്ന ഫോൺ വിളി കുറവാണ് എന്ന അഭിപ്രായത്തോട് ഞാൻ അംഗീകരിക്കുന്നില്ല. അമ്മമാർ എപ്പോഴും അങ്ങിനെയാണ് നമ്മൾ എത്ര വിളിച്ചാലും ഒരു കാൾ ചെയ്താൽ നിനക്കു രണ്ടുനേരം വിളിച്ചൂടെ എന്ന് ചോദിക്കും. അതുകൊണ്ട് അമ്മയത് എന്നും പറയുന്നതാണ്. രണ്ടുമാസം ഞാൻ വർക്ക് ഇല്ലാത്ത കൊണ്ട് അമ്മയുടെ കൂടെ തന്നെ ആയിരുന്നു. അതുകൊണ്ട് അടുത്തയിടയ്ക്ക് ഒന്നും അമ്മ ഈ പരാതി പറയില്ല. ഇപ്പോൾ അമ്മ രാവിലെ വിളിച്ചുകഴിഞ്ഞാൽ വൈകിട്ടും വിളിക്കും. എല്ലാവരും ഷൂട്ടിങ്ങിൽ ഒക്കെ ആയത് കൊണ്ട് എപ്പോഴും വിളിക്കാറില്ല എന്ന പരാതി ഒക്കെ ഉണ്ട്. എന്നാലും പറ്റുന്ന സമയത്തൊക്കെ കാണുന്നുണ്ട്, വിളിക്കുന്നുണ്ട്.
@All rights reserved Typical Malayali.
Leave a Comment