‘ആ കുറ്റബോധം എനിക്കൊപ്പം വളര്‍ന്നു, ഒരുരുളച്ചോറ് തൊണ്ടയില്‍തന്നെ ഇരിക്കുന്നപോലെ തോന്നും’

വിലിലെ താലപ്പൊലിദിവസമെത്തി. കൊടിയേറ്റിന്റന്ന് പോയതല്ലാതെ ഇന്ദിരച്ചേച്ചി തൊഴാനോ ഉത്സവം കാണാനോ പോയിട്ടില്ല. ചേച്ചിക്ക് നല്ല പാവാടേം ബ്ലൗസുമില്ല, യൂണിഫോമില്ലാതെ ക്ലാസിലിനി ഇരുത്തൂല്ലാന്ന് പറഞ്ഞ് ചേച്ചീടെ ക്ലാസ് സാര്‍ അച്ഛനൊരു എഴുത്ത് കൊടുത്തുവിട്ടു. രാവിലെ നമസ്‌കാരം ചെയ്തുകൊണ്ട് നിന്നപ്പോള്‍ അമ്മൂമ്മയും വത്സലച്ചേച്ചിയും ചീനിയണ്ണന്റെ അമ്മയും ചാലേലെ രാജമ്മ അപ്പച്ചീം കൂടിയിരുന്ന് രഹസ്യമായിട്ടെന്തോ സംസാരിക്കുന്നു.

ഇത്ര രാവിലെ കൂടിയിരുന്ന് എന്തര് സംസാരിക്കാന്‍, പതിവില്ലാത്തൊരു കൂടിയാലോചന കണ്ടപ്പം എനിക്ക് പേടിയായി. ഞങ്ങളെ സൂക്കേടിനെക്കുറിച്ചോ ഞങ്ങളെ ഇവിടുന്ന് എറക്കിവിടുന്നതിനെപ്പറ്റിയോ വല്ലോം ആണോ? അമ്മയ്ക്ക് വയ്യാത്തോണ്ടായിരിക്കും പുറത്ത് കണ്ടില്ല. ഞാന്‍ നമസ്‌കാരം കഴിഞ്ഞ് തോര്‍ത്ത് മാറ്റി പിഴിഞ്ഞ് തല തോര്‍ത്തി നിക്കറുമിട്ടോണ്ട് അകത്ത് അമ്മേടടുത്തോട്ട് പോയി, അമ്മ കെടക്കണ പരമ്പിലിരുന്ന് ഇന്ദിരച്ചേച്ചി എന്തോ കരയേം പറയേം ചെയ്യണ്. താലപ്പൊലിയായിട്ട് ചേച്ചിക്ക് കോവിലില് ഉടുത്തോണ്ടുപോകാന്‍ ഒന്നുമില്ലാത്തതും സ്‌കൂളീപ്പോവാന്‍ പറ്റാത്തതുമൊക്കെത്തന്നെ കാര്യം. ഇതിനെടേക്കൂടെ ഞാന്‍ അമ്മയോട് പൊറത്ത് നടക്കുന്ന കൂടിയാലോചനയുടെ കാര്യം പറഞ്ഞു.

അപ്പോ അമ്മ ശ്വാസമൊന്നെടുത്ത് വയര്‍ തടവിക്കൊണ്ട് പറഞ്ഞു: ‘ ചീനി, വിജയമ്മേ കല്യാണംകഴിക്കാന്‍ പോവ്വാണ്. ഉത്സവം കഴിഞ്ഞ് ഉറപ്പിച്ചിട്ട് പോവാനാ രായമ്മക്കനും വന്നത്.” ഓ… അതാണ് ചീനിയണ്ണന്‍ അന്ന് എടുത്തോണ്ട് ഓടിയിട്ടും വിജയമ്മേച്ചി ഒന്നും മിണ്ടാത്തത്. ചീനിയണ്ണന്റെ കടയുടെ നെരപ്പലകേരെടേക്കൂടെ ഈര്‍ക്കിലിട്ട് അങ്ങോട്ടുമിങ്ങോട്ടും വലിച്ചതും. അങ്ങനെ പലതും എനിക്കിപ്പോഴാണ് ഓര്‍മ്മ വരണത്.

ഉത്സവമായിട്ടും അടുപ്പിന് പ്രത്യേക ജോലിയൊന്നും കൊടുക്കാനില്ല. മിക്കവാറും ദിവസങ്ങളില്‍ എല്ലാവര്‍ക്കും വ്രതമാണ്. ഉണ്ണാവ്രതം. എങ്കിലും രാവിലെ ചേച്ചി പുട്ടവിച്ചു. നാല് പുട്ട്, ഇത് ഞങ്ങക്കെല്ലാവര്‍ക്കും ധാരാളമാണ്. ഞങ്ങളുടെ മുളംകുറ്റിയിലെ പുട്ടുകള്‍ക്ക് അളവോ അതിരുകളോ ഇല്ല. അതിര് തിരിച്ചുകൊണ്ട് ഇടയ്ക്കിടയ്ക്ക് തേങ്ങയിട്ട് അടയാളപ്പെടുത്താന്‍ തേങ്ങ ഉണ്ടാവാറില്ല. അതുകൊണ്ട് കുറ്റി നിറയുന്നതാണ് അടയാളം. ഓരോ കുറ്റിയും ഒറ്റപ്പുട്ടായിരിക്കും.

ഉത്സവമായിട്ടും അടുപ്പിന് പ്രത്യേക ജോലിയൊന്നും കൊടുക്കാനില്ല. മിക്കവാറും ദിവസങ്ങളില്‍ എല്ലാവര്‍ക്കും വ്രതമാണ്. ഉണ്ണാവ്രതം. എങ്കിലും രാവിലെ ചേച്ചി പുട്ടവിച്ചു. നാല് പുട്ട്, ഇത് ഞങ്ങക്കെല്ലാവര്‍ക്കും ധാരാളമാണ്. ഞങ്ങളുടെ മുളംകുറ്റിയിലെ പുട്ടുകള്‍ക്ക് അളവോ അതിരുകളോ ഇല്ല. അതിര് തിരിച്ചുകൊണ്ട് ഇടയ്ക്കിടയ്ക്ക് തേങ്ങയിട്ട് അടയാളപ്പെടുത്താന്‍ തേങ്ങ ഉണ്ടാവാറില്ല. അതുകൊണ്ട് കുറ്റി നിറയുന്നതാണ് അടയാളം. ഓരോ കുറ്റിയും ഒറ്റപ്പുട്ടായിരിക്കും.

ചീനിയണ്ണന്‍ ഞങ്ങളുടെ വഴിയുടെ അരികില്‍ ഇരുന്ന് ഒരു ചെറിയ മുറത്തില്‍ ബീഡിയുടെ അകത്ത് വയ്ക്കാനുള്ള ചുക്ക കൈകൊണ്ട് നിരത്തി ഒണക്കാന്‍ വയ്ക്കുന്നു. ഞാന്‍ ചീനിയണ്ണനെ ശ്രദ്ധിച്ച് നോക്കി. ചുക്ക നിരത്തുന്ന മുറത്തിലല്ല ചീനിയണ്ണന്റെ കണ്ണ്. ചീനിയണ്ണന്റെ കണ്ണ് എവിടെയാണെന്ന് നോക്കി. അമ്മൂമ്മേടെ കട്ടിലിലിരുന്ന് വിജയമ്മച്ചേച്ചി അഴീടെടേലൂടെ കൈ വെളിയിലിട്ട് വിരലുകളിലെ ഞെട്ടി ഒടിക്കുന്നു.

എനിക്കങ്ങ് ദേഷ്യംവന്ന്, ഞാന്‍ വിജയന്റെ പുറകേ നടന്നു. കോവിലിലേക്ക് കേറുന്നിടത്തെ കാണിക്കയുടെ അടുത്തുള്ള കലുങ്കിലിരുന്നു. കോവിലിലേക്കുള്ള വഴിയും റോഡും നല്ല ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. രണ്ട് സൈഡിലും കമൂംതൂണ് നിര്‍ത്തി വരിവരിയായി കുരുത്തോലയും ട്യൂബ് ലൈറ്റുമുണ്ട്, കയറുന്നെടത്ത് അപ്പുറോം ഇപ്പുറോം കുലവാഴയും ഗൗളിപാത്ര കരിക്കിന്‍കുലയും ഒലട്ടിത്തോലും ചേര്‍ത്ത് കെട്ടീട്ടൊണ്ട്. റോഡിലും വഴീലും പഞ്ചാരമണലും നെരത്തീരിക്കുന്നു. ഇങ്ങനെ കടപ്പുറംമണല്‍കൊണ്ട് വെള്ള വിരിച്ചാലേ അലങ്കാരങ്ങള്‍ പൂര്‍ണമാവൂ.

തലേദിവസം രാത്രീല്‍ പൊന്നന്‍മൊതലാളീടെ ലോറീലാണ് മണല്‍ കൊണ്ടെറക്കിയത്. എഴുന്നള്ളത്തും താലപ്പൊലിയും ഉള്ളതുകൊണ്ടാണ് ഇത്ര അലങ്കാരം. പിള്ളരെല്ലാം ഈ പഞ്ചാരമണലില്‍ കെടന്ന് കളിക്കും. അവരോടൊപ്പം ഞങ്ങള്‍ക്കും മണലില്‍ കളിക്കാന്‍ ആവേശം തോന്നിയെങ്കിലും കാലിന്റെ കണ്ണിലോ കാല്‍പാദത്തിലോ ഒള്ള ചെരങ്ങുകളില്‍ മണ്ണ് പറ്റാതെ സൂക്ഷിച്ച് നടന്നു. അമ്മ പ്രത്യേകം പറഞ്ഞു. ചെരങ്ങില് കടപ്പറം മണല് പെരളാതെ സൂക്ഷിക്കണമെന്ന്. വേങ്ക്വോനയുടെ വെളേലെ മഹാഗണിമരത്തിന്റെ ഉച്ച്രാണി കൊമ്പില്‍ ഇരുന്ന കൊട റേഡിയയ്ക്ക് എന്തൊരു ശബ്ദം.

പാട്ടുംകേട്ട് മലര്‍ന്ന് നോക്കി നിന്നപ്പോള്‍ വിജയന്‍ ”ആനവരണണ്ണാ…” എന്ന് വിളിച്ച് കൂവിക്കൊണ്ട് വീട്ടിലേക്കോടി. ഞാന്‍ നോക്കിയപ്പോള്‍ ശരിയാ തുമ്പിക്കയ്യില്‍ കൊറേ ഓലയുമായി ആന അച്ഛന്റെ ജോലിസ്ഥലത്തിന്റവിടംവരെയെത്തി. ഞാന്‍ ഓടി മാമന്റെ തയ്യക്കടേടെ പടിയെറങ്ങി മുറ്റത്തൊതുങ്ങി നിന്നു. ആന തയ്യക്കടയുടെ നടയും കഴിഞ്ഞ് കോവിലിലേക്ക് കയറാതെ നേരേ നടന്നു. ചെറിയ കൊമ്പുള്ള ആനയായിരുന്നു അത്. ഇത് പിടിച്ചിയാണെന്ന് തച്ചോണ്ടിരുന്ന മേസിരി പറയുന്നകേട്ടു. ആനേടെ പൊറകേ കൊറേ പിള്ളരും. അവരുടെ പുറകേ പുത്തന്‍വെളയിലെ അയ്യന്റെ അനിയന്‍ സുകുമാരനും മൊടന്തന്‍ കാല് ഏന്തിവലിഞ്ഞ് രണ്ട് കൈകൊണ്ടും ഊന്ന്വടീം പിടിച്ച് ചിരിച്ചോണ്ട് പിള്ളാരുടെ പുറകേ എത്താന്‍ പാടുപെടുന്നുണ്ട്. കറുത്ത ഉയരം കൊറഞ്ഞ പറ്റെ വെട്ടിയ മുടി, ഇടയ്ക്കിടയ്ക്ക് കുറ്റിനരയും ചിരിക്കുമ്പോള്‍ നെറ്റിയില്‍ നെറയെ ചുളിവുകളും നെല്‍സണ്‍ മണ്ടേലയെപ്പോലെ തോന്നും.

നമ്മളോടത് പറയുമ്പംതന്നെ ആനക്കാരനും അത് കേട്ടു.ആന ഓലയെടുത്തുകഴിഞ്ഞതും പാപ്പാന്‍ തൊറട്ടിക്കൊണ്ട് രണ്ട് തട്ട്. അതിനെന്തോ മനസ്സിലായതുപോലെ നെറ്റികൊണ്ട് തെങ്ങില്‍ രണ്ട് കുലുക്ക്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *