ഇന്‍സ്റ്റാഗ്രാമില്‍ നാളുകള്‍ നീണ്ട പ്രണയം ഒടുവില്‍ കാമുകി കാമുകനെ കാണാന്‍ നേരിട്ടെത്തി കാമുകിയെ കണ്ട കാമുകന്‍ ബോധം കെട്ടു വീണു

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം നേരിട്ട് കണ്ടപ്പോൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു കാമുകൻ. സ്വപ്നങ്ങളിലെ മധുര 17കാരിയെ കാത്തിരുന്ന കാമുകനെ തേടി വീട്ടിലെത്തിയത് നാലു കുട്ടികളുടെ മാതാവായ വീട്ടമ്മയാണ്.അതിൽ 22 വയസുകാരനായ കാമുകൻ്റെ പ്രായമുള്ള മകനുമുണ്ട്. മലപ്പുറം ജില്ലയിലെ കാളിക്കാവിലാണ് സംഭവം. കാമുകൻ കൈമാറിയ ലൊക്കേഷൻ അനുസരിച്ച് കോഴിക്കോട് നിന്നാണ് കാമുകി കളിക്കാവിലെ വീട്ടിലെത്തിയത്.After days of love on Instagram, the girlfriend finally came to see her boyfriend and the boyfriend fainted when he saw he.പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇപ്പോഴാണ് ഇരുവരും നേരിട്ട് കാണുന്നത്. കാമുകിയെ നേരിട്ട് കണ്ടതോടെ മനസ്സ് തകർന്ന യുവാവും കുടുംബവും അവരെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. യുവാവിൻ്റെ കൂടെ പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട്. രക്ഷയില്ലാതെ കാമുകൻ അലമുറയിട്ട് പൊട്ടിക്കരഞ്ഞു. കാമുകൻ ചെറു പ്രായക്കാരനാണെന്ന് മനസിലാക്കിയിട്ടും വീട്ടമ്മ പിന്തിരിയാൻ കൂട്ടാക്കാതിരുന്നതോടെ വീട്ടുകാരും പെട്ടു. രംഗം വഷളാകാതിരിക്കാൻ കാമുകൻ്റെ വീട്ടുകാർ പൊലീസിൻ്റെ സഹായം തേടി.ഇതേ സമയത്ത് തന്നെ വീട്ടമ്മയെ കാണാനില്ലെന്ന് ബന്ധുക്കൾകോഴിക്കോട് പോലീസിൽ പരാതി നൽകിയിരുന്നു.
ഇവരുടെ വീട്ടമ്മയെ കുറിച്ച് വിവരം ലഭിച്ച ബന്ധുക്കൾ കാളി കാവിലെത്തി.കാമുകൻ നിർബന്ധിച്ചു വീട്ടിൽ നിന്ന് ഇറക്കി കൊണ്ടു വന്നതെ ധാരണയിലായിരുന്നു അവരുടെ വരവ്. അതുകൊണ്ടുതന്നെ കാമുകനെ ശരിക്കൊന്ന് പെരുമാറുക കൂടി ആയിരുന്നു അവരുടെ ലക്ഷ്യം. പോലീസിൻ്റെ കണ്ട് വെട്ടിച്ച് യുവാവിനെ മർദ്ദിക്കാനുള്ള കാമുകിയുടെ വീട്ടുകാരുടെ പദ്ധതി മനസ്സിലാക്കിയ ബന്ധുക്കൾ യുവാവിനെ രക്ഷിക്കാനുള്ള മാർഗ്ഗവും ആസൂത്രണം ചെയ്തു.
പൊലീസ് സ്റ്റേഷനിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇറക്കിയ യുവാവിനെ ബന്ധുക്കൾ രഹസ്യവഴിയിലൂടെ കുടുംബ വീട്ടിലേക്ക് മാറ്റുകയായിരുന്നു. പ്രണയ ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട യുവാവ് ഇപ്പോഴും ആ ഞെട്ടലിൽ നിന്ന് പൂർണ്ണമായും മുക്തനായിട്ടില്ല എന്നാണ്
യുവാവിൻ്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *