നടി സ്പന്ദനയ്ക്ക് ദാരുണാന്ത്യം….

സ്പന്ദനയുടെ മരണം വിശ്വസിക്കാനാകുന്നില്ല! ഈ ചെറുപ്രായത്തിൽ ഹൃദയാഘാതമോ; അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ ദാരുണമരണം.ബാങ്കോക്കിൽ വച്ച് ഷോപ്പിങ്ങിനായി പുറത്തുപോയ സമയത്താണ് നടി കുഴഞ്ഞുവീഴുന്നത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യയും നടിയും നർത്തകിയുമായ സ്പന്ദന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണു അന്ത്യം. കുടുംബത്തിനൊപ്പം ബാങ്കോക്കില്‍ അവധിക്കാലം ആഘോഷിക്കാൻ എത്തിയതിനിടയിലാണ് അറ്റാക്ക് സംഭവിക്കുന്നത്. മൃതദേഹം ബെംഗളൂരുവില്‍ എത്തിക്കുമെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.
റിപ്പോർട്ടുകൾ അനുസരിച്ച്, ഷോപ്പിങ്ങിന് പുറത്തുപോയ സമയമാണ് സ്പന്ദനക്ക് അറ്റാക്ക് സംഭവിക്കുന്നത്. നെഞ്ചുവേദന ഉണ്ടായ ഉടനെ കുഴഞ്ഞു വീണെന്നും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉടനെ മരണം സംഭവിച്ചെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ മാസം പതിനാറാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് സ്പന്ദനയെ മരണം കവർന്നത്. 2007-ലായിരുന്നു വിജയ് രാഘവേന്ദ്രയും സ്പന്ദനയും ആയുള്ള വിവാഹം. ശൗര്യയാണ് ഇവരുടെ മകൻ. തുളു കുടുംബത്തിൽ നിന്നുള്ള സ്പന്ദന മുൻ പോലീസ് ഉദ്യോഗസ്ഥൻ ശിവറാമിന്റെ മകൾ കൂടിയാണ്. 2017ൽ പുറത്തിറങ്ങിയ രവിചന്ദ്രന്റെ ചിത്രമായ അപൂർവയിലും അതിഥി വേഷത്തിൽ സ്പന്ദന എത്തിയിരുന്നു. ഈ ചിത്രത്തിലൂടെയാണ് സാൻഡൽവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്..

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *