നടൻ കാളിദാസ് ജയറാമിന് രഹസ്യ വിവാഹ നിശ്ചയം..!! ആന്ധ്രപ്രദേശിലെ അത്യാഡംബര ചടങ്ങ് കാണാം.. ദൃശ്യങ്ങൾ ഇതാ..!!

അവളെ ഞാന്‍ കല്യാണം കഴിക്കാന്‍ പോകുകയാണ്; പൊതുവേദിയില്‍ ആദ്യമായി ഭാവി വധുവിനൊപ്പം കാളിദാസ് ജയറാം.
തങ്ങള്‍ പ്രണയത്തിലാണ് എന്ന് നേരത്തെ തന്നെ കാളിദാസ് ജയറാമും തരിണി കലിങ്കയാറും പരസ്യമായി അറിയിച്ചതാണ്. ഇപ്പോഴിതാ ഒരു പൊതു വേദിയില്‍ വച്ച് അക്കാര്യം കാളിദാസ് ഉറക്കെ പറയുന്നു. തരിണിയ്ക്ക് ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള അവാര്‍ഡ് കിട്ടിയ വേദിയിലാണ് കാളിദാസ് ഇക്കാര്യം പറയുന്നത്. എന്താണ് നിങ്ങള്‍ തമ്മിലുള്ള ബന്ധം എന്ന് ചോദിച്ചപ്പോളായിരുന്നു പ്രതികരണം
kalidas and tarini.അച്ഛന്റെയും അമ്മയുടെയും പാത പിന്‍തുടര്‍ന്ന് ജയറാമിന്റെയും പാര്‍വ്വതിയുടെയും രണ്ട് മക്കളും പ്രണയ വിവാഹം തന്നെ തിരഞ്ഞെടുത്തു. പക്ഷേ അവര്‍ക്ക് വീട്ടുകാരെ കണ്‍വിന്‍സ് ചെയ്ത് സമ്മതിപ്പിക്കേണ്ട അവസ്ഥയൊന്നും ഉണ്ടായിരുന്നില്ല. ആഴ്ചകള്‍ക്ക് മുന്‍പാണ് മാളവികയും താന്‍ പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തിയത്. അതിന് മുന്‍പേ കാളിദാസ് ഒളിവും മറയും ഒന്നും ഇല്ലാതെ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നു.കാളിദാസിന്റെ ഭാവി വധു തരിണി ഇപ്പോള്‍ തന്നെ ജയറാാമിന്റെ കുടുംബവുമായി നല്ല അടുപ്പത്തിലുമാണ്. ഓണം പോലുള്ള ആഘോഷങ്ങളിലെല്ലാം തരിണി കുടുംബത്തോടൊപ്പം ഉണ്ടാവാറുണ്ട്, തന്റെ രണ്ടു മക്കളെ പോലെ തരിണിയെയും കെട്ടിപ്പിടിച്ച് പാര്‍വ്വതി കിടക്കുന്ന ഫോട്ടോസ് എല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. അതുകൊണ്ട് തന്നെ തരിണി – കാളിദാസ് ബന്ധം ഒട്ടും സ്വകാര്യമല്ല.

എന്നാല്‍ ഒരു പൊതു ചടങ്ങില്‍ തരിണിയ്‌ക്കൊപ്പം വന്ന്, ഇവളെ ഞാന്‍ വിവാഹം ചെയ്യാന്‍ പോകുകയാണ് എന്ന് കാളിദാസ് പറയുന്നത് ആദ്യമാണ്. ഷി തമിഴ് നക്ഷത്ര അവാര്‍ഡ് 2023 ല്‍ ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള പുരസ്‌കാരം തരിണി കലിങ്കയര്‍ക്ക് ആയിരുന്നു. തരിണിയ്ക്ക് പിന്തുണ നല്‍കി ചടങ്ങില്‍ കാളിദാസും എത്തിയിരുന്നു. പുരസ്‌കാരം നല്‍കിയതിന് ശേഷം അവതാരക, ‘നിങ്ങള്‍ക്ക് പുറകില്‍ വളരെ അധികം അഭിമാനത്തോടെ ഒരു വ്യക്തിയുണ്ട് എന്ന് ഞങ്ങള്‍ക്ക് മെന്‍ഷന്‍ ചെയ്യാതെ പറ്റില്ല’ എന്നു പറഞ്ഞാണ് കാളിദാസിനെ സ്റ്റേജിലേക്ക് വിളിക്കുന്നത്.വേദിയിലേക്ക് വന്ന കാളിദാസ് തരിണിയെ കെട്ടിപ്പിടിച്ചു, എന്താണ് നിങ്ങള്‍ക്കിടയിലെ ബന്ധം എന്ന് ചോദിച്ചപ്പോഴാണ്, ‘കല്യാണം കഴിക്കാന്‍ പോകുകയാണ്’ എന്ന് കാളിദാസ് പറഞ്ഞത്. ക്യൂട്ടായിട്ട് തരിണിയോട് എന്തെങ്കിലും പറയാന്‍ ഹോസ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ വാരണം ആയിരം സിനിമയില്‍ സൂര്യ സിമ്രനെ പ്രപ്പോസ് ചെയ്യുന്ന സ്‌റ്റൈലില്‍, സൂര്യയുടെ ശബ്ദം അനുകരിച്ച് കാളിദാസ് തരിണിയെ പ്രപ്പോസ് ചെയ്യുന്നതും, പിന്നീട് എടുത്ത് കറങ്ങുന്നതും വീഡിയോയില്‍ കാണാം. പ്രമോ വീഡിയോ ഷി അവാര്‍ഡ് ഇന്‍സ്റ്റഗ്രാം ചാനല്‍ തരിണിയെയും ടാഗ് ചെയ്ത് പങ്കുവയ്ക്കുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *