ഹനീഫിന്റെ ഏറ്റവും വലിയ സ്വപ്നമായ സ്വന്തം വീട് സഫലീകരിച്ചില്ല..!

മിമിക്രി താരവും സിനിമ- സീരിയൽ താരവുമായ കലാഭവന്‍ ഹനീഫ് കഴിഞ്ഞദിവസമാണ് വിടവാങ്ങിയത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. കൊച്ചിയിലെ സ്വാകാര്യാശുപത്രിയിലാണ് അന്ത്യം. നിരവധി ജനപ്രിയ സിനിമകളില്‍ എല്ലാം അഭിനയിച്ചിട്ടുള്ള ഹനീഫിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം ഈ പറക്കും തളികയില മണവാളനാണ്. സിനിമയില്‍ ഹരിശ്രീ അശോകനും ദിലീപും അണിയിച്ചൊരുക്കുന്ന മണവാളന്‍ വേഷം വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ്. നിരവധി താരങ്ങളും ആരാധകരും ആണ് ഹനീഫിന് ആദരാജ്ഞലികൾ നേർന്നുകൊണ്ട് എത്തുന്നത്. ഇപ്പോഴിതാ നടൻ മനോജ് കുമാർ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്.പ്രിയപ്പെട്ട ഹനീഫിക്കാ …. ഈയൊരു അകാലവിയോഗവും കാണേണ്ടി വന്നല്ലോ …ഇത്രയും ജീവിതത്തിൽ നമ്മൾ വട്ടം കൂടിയിരുന്ന് സംസാരിക്കുമ്പോൾ നമ്മളേ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു നടനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല …. ഹനീഫിക്കയുമൊത്തുള്ള സംസാരത്തിടയിൽ നമ്മൾ ചിരിച്ച് ഒരു വഴിയാവും …പക്ഷെ, സിനിമയിൽ ഇതിന്റെ ഒരംശം പോലും അദ്ദേഹത്തിൽ നിന്ന്‌ ആരും എടുത്തിട്ടില്ല …. അത് ഒരു പക്ഷെ അദ്ദേഹത്തിന്റെ നിർഭാഗ്യം ആയിരിക്കാം ….

സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങൾ ചെറുതാണെങ്കിലും എന്താണെങ്കിലും ഒരിക്കലും ഹനീഫിക്കയേ ആരും മറക്കില്ല … “ഈ പറക്കും തളിക”യിലെ കല്യാണ ചെറുക്കൻ ഒരു ചെറിയ വേഷമാണ് , പക്ഷെ ഇന്നും ആ മുഖവും രംഗവും മറക്കാൻ കഴിയില്ല ….

അത് പോലെ സ്റ്റേജ് ഷോകളിലും അസാമാന്യ കഴിവായിരുന്നു ഹനീഫക്കക്ക് …. ഇതെല്ലാം അദ്ദേഹത്തിന്റെ കലാപരമായ കാര്യങ്ങൾ …പക്ഷെ , ജീവിതത്തിൽ ഇത്രയും മനസ്സിൽ നിഷകളങ്കതയും നൈർമല്യവുമുള്ള ഒരു മനുഷ്യൻ …. ആരോട് പരാതിയില്ല …. പരിഭവമില്ല …. പകയില്ല …. എന്നും എല്ലാവരോടും സ്നേഹവും കരുണയും മാത്രം …. ഹനീഫിക്കയുമായ് ഒരല്പ സമയം സംസാരിച്ചാൽ …. ഏത് തകർന്നിരിക്കുന്നവന്റേയും ദുഃഖം മാറും …. വല്ലാത്തൊരു അനുഗഹീത വ്യക്തിത്വം …

പ്രിയപ്പെട്ട ഹനീഫിക്കാ …. നിങ്ങളേ പടച്ചോന് ഒരു പാട് ഇഷ്ടമാ… പടച്ചോന് നിങ്ങളെ അടുത്ത് തന്നെ വേണം ….
അതാണ് ഇന്നത്തെ ഈ “സംഭവം” ….ഞാനങ്ങിനെ “ആശ്വസിക്കുന്നു ” …. ജീവിച്ചിരുന്ന സമയത്ത് ഒരു നല്ല മനസ്സിനുടമ എന്ന് ഏവരേ കൊണ്ടും ഇക്ക പറയിപ്പിച്ചില്ലേ …. അതാണ് ഈ ഭൂമിയിലെ കലാഭവൻ ഹനീഫ് എന്ന അനുഗ്രഹീത കലാകാരന്റെ , ശതകോടികളേക്കാളും ഏറ്റവും വിലമതിക്കുന്ന “സമ്പാദ്യം”

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *