‘പാവം ആ പെൺകുട്ടിയുടെ ജീവിതം’.. 5 ദിവസമായി അമൃത പോയിട്ട്.. ഗോപി ഇവിടെ എല്ലാവരോടൊപ്പം ആഘോഷിക്കുന്നു…

ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് പുണ്യ പ്രദീപ്; ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടവളാണ്, ഇനിയെങ്കിലും രക്ഷപ്പെടട്ടെ എന്ന്.ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ തരണം ചെയ്ത് മുന്നോട്ട് വന്ന ഗായികയാണ് പുണ്യ പ്രദീപ്. സരിഗമപ ഷോയില്‍ പുണ്യ പറഞ്ഞ തന്റെ ജീവിത കഥ നടി ഭാവനയെ പോലും കരയിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവിതത്തിലെ ഓരോ പടിയും വിജയകരമായി കടന്നു പോകുന്ന പുണ്യയ്ക്ക് ആശംസകളുമായി ആരാധകര്‍ എത്തി.punnya pradeep photos with gopi sundar goes viral
ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് പുണ്യ പ്രദീപ്; ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടവളാണ്, ഇനിയെങ്കിലും രക്ഷപ്പെടട്ടെ എന്ന്.പുണ്യ പ്രദീപ് എന്ന ഗായിക പ്രേക്ഷകര്‍ക്ക് സുപരിചിതയായത് സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. സരിഗമപയുടെ സ്ഥിരം പ്രേക്ഷകര്‍ക്ക് പുണ്യ പ്രദീപ് എന്നാല്‍ പൂപ്പിയാണ്. ആ റിയാലിറ്റി ഷോയ്ക്ക് ശേഷം തന്നെ പലരും പൂപ്പി എന്ന് തന്നെയാണ് വിലിക്കുന്നത്, പുണ്യ എന്ന് വിളിക്കാറേയില്ല എന്ന് ഗായിക തന്നെ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളാണ് ഇപ്പോള്‍ പുണ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്.ഗോപി സുന്ദറിനെ പോലെ ഇന്ത്യ അറിയപ്പെടുന്ന സംഗീതജ്ഞനൊപ്പം സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു മ്യൂസിക് ഷോ ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് പുണ്യ. ആ ഷോയിലെ പല ചിത്രങ്ങളും, ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും ഗായിക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകള്‍ ചിത്രത്തിന് താഴെ വരുന്നു.

സരിഗമ പയിലൂടെയാണ് പുണ്യയെ അടുത്തറിഞ്ഞത്, ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള ആളാണ്. ഇതുപോലെ നല്ല അവസരങ്ങള്‍ കിട്ടി, ജീവിതത്തില്‍ വലിയ ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെ എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ പലരുടെയും കമന്റുകള്‍. പുണ്യയുടെ പാട്ടുകള്‍ ഇഷ്ടപ്പെടുന്നവരുടെ സ്‌നേഹ പ്രകടനങ്ങളും ചിത്രത്തിന് താഴെ വരുന്നുണ്ട്.ഭാവന അതിഥിയായി എത്തിയ സരഗിപമപയുടെ ഒരു എപ്പിസോഡിലാണ് പുണ്യ തന്റെ ജീവിത കഥ പറഞ്ഞത്. ഭാവനയെ അടക്കം, അത് കണ്ടു നിന്നവരെയെല്ലാം പുണ്യയുടെ കഥ വേദനിപ്പിച്ചിരുന്നു. 2002 ല്‍ ആണ് പുണ്യയുടെ അച്ഛന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. അച്ഛന്റെ മരണ ശേഷം പുണ്യയും ചേച്ചിയും അമ്മയും നേരിട്ടത് അവഗണനകളും ഒറ്റപ്പെടലുമാണ്. അമ്മവീട്ടുകാരും അച്ഛന്‍ വീട്ടുകാരും കൈയ്യൊഴിഞ്ഞു. എല്ലാം വിറ്റുപെറുക്കി അമ്മ സ്വന്തമായി ഒരു വീട് വാങ്ങി, മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തി.എന്നാല്‍ അപ്രതീക്ഷിതമായ ഒരു അപകടത്തില്‍ അമ്മ കിടപ്പിലായി. അതിന് ശേഷം നേരിട്ട സങ്കടകരമായ അവസ്ഥകളെ കുറിച്ചും പുണ്യ ഷോയില്‍ പറഞ്ഞിരുന്നു. അപ്പുറത്തെ വീട്ടിലെ ചേച്ചിയെ പാട്ട് പഠിപ്പിക്കുന്നത് കേട്ടാണ് പുണ്യ പാട്ട് പഠിച്ചതും. 2009 ല്‍ അമ്മ വീണ്ടും വിവാഹിതയായ ശേഷം, ഒരു അച്ഛനെ കിട്ടി. ആ അച്ഛനാണ് പിന്നീത് തന്നെ സംഗീത ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തിയത് എന്നും പുണ്ട പറഞ്ഞിരുന്നു.നവംബര്‍ 4 നാണ് ഗോപി സുന്ദറിന്റെ ‘ഗോപി സുന്ദര്ഡ ലൈവ് എന്‍സബ്ള്‍’ എന്ന പരിപാടി സ്വിറ്റ്‌സര്‍ലാന്റില്‍ അരങ്ങേറിയത്. ഷോയ്ക്കിടയില്‍ എടുത്ത ചിത്രങ്ങളും, സ്വിറ്റ്‌സര്‍ലാന്റിലെ വിശേഷങ്ങളും എല്ലാം നേരത്തെ ഗോപി സുന്ദര്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം, സ്വിറ്റ്‌സര്‍ലാന്റില്‍ ടീമിനൊപ്പമുള്ള ചില രസകരമായ വീഡിയോകളും പുണ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *