അപ്രതീക്ഷിത മരണം.. കുടുംബവിളക്കിന് ക്ലൈമാക്‌സ്

ശിവദാസന്‍ മരിച്ചു, കടുബംവിളക്ക് സീരിയല്‍ അവസാനിക്കുന്നു; മൂന്ന് വര്‍ഷയത്തെ ജൈത്രയാത്രയുടെ അവസാനം എന്ത്?.കുടുംബവിളക്ക് സീരിയല്‍ അവസാനിക്കാന്‍ പോകുന്നു. മൂന്ന് വര്‍ഷത്തെ ജൈത്രയാത്ര വരുന്ന ആഴ്ചയോടെ അവസാനിയ്ക്കും. അച്ഛന്‍ ശിവദാസന്റെ മരണത്തോടെയാണ് കഥ ക്ലൈമാക്‌സിലേക്ക് പോകുന്നത്.kudumbavilakku serial to its climax.ശിവദാസന്‍ മരിച്ചു, കടുബംവിളക്ക് സീരിയല്‍ അവസാനിക്കുന്നു; മൂന്ന് വര്‍ഷയത്തെ ജൈത്രയാത്രയുടെ അവസാനം എന്ത്?.അങ്ങനെ ഒടുവില്‍ ഒരുപാട് വഴിത്തിരിവുകള്‍ക്കൊടുവില്‍ കുടുംബവിളക്ക് സീരിയല്‍ അവസാനിക്കുന്നു. പുതിയ വീക്കിലി പ്രമോയില്‍ ആണ് സീരിയല്‍ ക്ലൈമാക്‌സിലേക്ക് പോകുകയാണ് എന്ന് വ്യക്തമാക്കിയത്. ഒരു ദുഃഖവാര്‍ത്തയോടെയാണ് സീരിയല്‍ അവസാനിക്കുന്നത് എന്ന സങ്കടത്തിലാണ് മൂന്ന് വര്‍ഷമായി സീരിയല്‍ സ്ഥിരമായി സീരിയല്‍ കാണുന്നവരുടെ വിഷമമാണ്.കുടുംവിളക്ക് സീരിയലിന്റെ വന്‍ തണല്‍ മരമായ ശിവദാസന്റെ പിറന്നാള്‍ ആഘോഷിക്കുന്നതും, ആഘോഷത്തിനിടയില്‍ ശിവദാസന്‍ കുഴഞ്ഞ് വീണ് മരിക്കുന്നതുമാണ് പുതിയ പ്രമോയില്‍ കാണുന്നത്. സംഭവ ബഹുലമായ ക്ലൈമാക്‌സിലേക്ക് കുടുംബവിളക്ക് പോകുന്നു എന്നാണ് പ്രമോയില്‍ പറയുന്നത്. സുമിത്രയും സിദ്ധാര്‍ത്ഥും എല്ലാം പൊട്ടിക്കരയുന്നതും പ്രമോയില്‍ കാണാം.
ഇതുവരെ വില്ലന്മാരായിരുന്നവര്‍ എല്ലാം നന്മയുടെ പക്ഷത്തേക്ക് ചേര്‍ന്നതോടെ കഥയില്‍ പ്രതിനായികാ- നായക കഥാപാത്രങ്ങളില്ലാതെയായി. മൂന്ന് വര്‍ഷക്കാലമായി പല വഴിത്തിരിവുകളിലൂടെ സഞ്ചരിച്ചാണ് കുടുംബവിളക്ക് അവസാനത്തോടെ അടുക്കുന്നത്. 2020 ജനുവരിയില്‍ ആണ് മീര വാസുദേവനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള കുടുംബവിളക്കിന്റെ ആരംഭം.

അമ്മായി അമ്മയുടെയും ഭര്‍ത്താവിന്റെയും മക്കളുടെയും എല്ലാം അവഗണനയും വെറുപ്പം സമ്പാദിച്ച് കഴിയുന്ന കണ്ണീര്‍ നായികയിലൂടെയായിരുന്നു കഥയുടെ തുടക്കം. പിന്നീട് മക്കള്‍ സുമിത്രയെ മനസ്സിലാക്കാന്‍ തുടങ്ങി. അതിനിടയില്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാകുകയും, അവളെ വിവാഹം ചെയ്യുകയും ചെയ്തു. എന്നിട്ടും സുമിത്രയ്ക്ക് നേരെയുള്ള ഭര്‍ത്താവിന്റെ പുതിയ ഭാര്യയുടെ ക്രൂരതകള്‍ അവസാനിച്ചില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *