കറുപ്പണിഞ്ഞ്.. ഇരുമുടിക്കെട്ടേന്തി..മല ചവിട്ടി.. അയ്യനെ കാണാൻ പാർവ്വതിയും.. ജയറാമിന്റെ കൈ പിടിച്ച് ആദ്യ ദർശനം

ജയറാമിനൊപ്പം അയ്യപ്പനെ കൺകുളി‍ർക്കെ കണ്ടു തൊഴുത് പാർവതി, ശബരിമല ദർശനം ഇതാദ്യം.ജയറാമും പാർവതിയും സന്നിധാനത്ത് അയ്യപ്പ ദർശനം നടത്തി. ജയറാം പതിവായി ശബരിമലയിൽ ദർശനം നടത്താറുണ്ടെങ്കിലും പാർവതി ആദ്യമായാണ് അയ്യപ്പ ദർശനത്തിന് എത്തുന്നത്.ജയറാമും പാർവതിയും ശബരിമലയിൽ.തിങ്കളാഴ്ച അയ്യപ്പ ദർശനം നടത്തി.പാർവതി ആദ്യമായാണ് അയ്യപ്പ ദർശനത്തിന് എത്തുന്നത്.
പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവകാലത്തിനൊപ്പം വിഷു നാളുകളിലും ശബരിമല സന്നിധാനത്തു ഭക്തരുടെ നീണ്ടനിര തുടരുന്നു. വിഷു ഉത്സവം പൂർത്തിയാക്കി 19 ന് രാത്രി ഹരിവരാസനം പാടി നട അടക്കും. ചലച്ചിത്ര താരങ്ങളും ദമ്പതികളുമായ ജയറാമും പാർവതിയും തിങ്കളാഴ്ച അയ്യപ്പ ദർശനം നടത്തി. മണ്ഡല- മകരവിളക്ക് കാലത്തും മാസ പൂജകൾക്കും ജയറാം ശബരിമലയിൽ എത്താറുണ്ട്. എന്നാൽ പാർവതി ആദ്യമായാണ് അയ്യപ്പ ദർശനത്തിന് എത്തുന്നത്. തമിഴ് നടൻ യോഗി ബാബുവും നടിയും നിർമ്മാതാവുമായ മേനകയും സന്നിധാനത്ത് വിഷുക്കണി ദർശനത്തിന് എത്തിയിരുന്നു.അതേസമയം തിരക്ക് ഏറെ ആണെങ്കിലും അതിന് അനുസരിച്ചുള്ള സൗകര്യങ്ങൾ തീർഥാടന പാതകളിലും ശബരിമലയിലും ഏർപ്പെടുത്തിയിട്ടില്ലെന്ന് ഭക്തർ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കെഎസ്ആർടിസി ഡിപ്പോകളിൽനിന്നു പമ്പയിലേക്ക് സർവീസ് നടത്തും എന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഫലം കണ്ടില്ല.പമ്പയിലേക്ക് അയച്ച ബസുകൾ പലതും വഴിയിൽ കിടന്നത് തീർഥാടകരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.

അന്യ സംസ്ഥാനങ്ങളിൽനിന്നു റെയിൽവേ മാർഗം ചെങ്ങന്നൂർ എത്തി ബസിൽ പമ്പയിലേക്ക് പോയവർ ശരിക്കും ഇതിന്റെ ദുരിതം അനുഭവിച്ചു. പമ്പയിൽനിന്ന് 85 യാത്രക്കാരുമായി ഇടക്ക് തകരാറിൽ ആയ ബസുകളിൽനിന്ന് 11 ഉം ഏഴും യാത്രക്കാരെ കൂടി കയറ്റേണ്ടി വന്നു. ഈ ബസിൽ കയറ്റി ഇല്ലെങ്കിൽ ഇവർക്ക് ചെങ്ങന്നൂർനിന്നു ട്രെയിൻ ലഭിക്കാതെ വന്നേനെ. 105 യാത്രക്കാരുമായാണ് അപകടം നിറഞ്ഞ ശബരിമല പാതയിലൂടെ വാഹനം പിന്നീട് ഓടിയത്.അതിനിടെ, തീർഥാടകർ ധാരാളമായി എത്തിയെങ്കിലും മൊബൈൽ കമ്പനികൾ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സേവനം നടത്തിയില്ല. സീസൺ സമയത്തു കൊണ്ടുവന്ന ഉപകരണങ്ങൾ എല്ലാം അഴിച്ചുകൊണ്ട് പോയിരുന്നു. സാധാരണ ഇത് മാറ്റുക ആണെങ്കിൽ വിഷുവിന് ശേഷമേ ചെയ്യാറുണ്ടായിരുന്നുള്ളു. ഇക്കുറി ഇത് നേരത്തെ ആക്കിയതോടെ ബിഎസ്എൻഎൽ മാത്രമാണ് ഉണ്ടായിരുന്നത്. കോളുകൾ കൂടിയതോടെ ആർക്കും പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത നിലയിലേക്ക് എത്തി. കൂട്ടം തെറ്റിയവരെയും മറ്റുമാണ് ഇത് കൂടുതലായി ബാധിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *