സുരേഷ് ഗോപിയുടെ ‘സാമജവരഗമന’യെ ട്രോളി ജയറാം! മറുപടിയുമായി സുരേഷ് ഗോപിയും – വീഡിയോ

മലയാളത്തിന്റെ പ്രിയ താരങ്ങളാണ് ജയറാമും സുരേഷ് ഗോപിയും. കരിയറിന് അപ്പുറത്തേക്കും വ്യക്തിപരമായി അടുപ്പം സൂക്ഷിക്കുന്നവരാണ് താരങ്ങള്‍. കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പമാണ്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരമാണ് ജയറാം. ഇപ്പോഴും പല വേദികളിലും ജയറാം തന്റെ മാസ്റ്റര്‍ പീസുകളായ പ്രേംനസീറിനെയും കമല്‍ഹാസനെയും അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ജയറാമിന്റെ പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. സുരേഷ് ഗോപിയെ ട്രോളി കൊണ്ടുള്ള വീഡിയോയാണ് ജയറാം പങ്കുവച്ചത്.

അടുത്തിടെ ഒരു പരിപാടിയ്ക്കിടയില്‍ ‘അലവൈകുണ്ഠപുരം’ എന്ന തെലുങ്ക് ചിത്രത്തിലെ ‘സാമജവരഗമന’ എന്ന ഗാനം പാടുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു. വരികളില്‍ തെറ്റുണ്ടെങ്കിലും ആത്മവിശ്വാസത്തോടെ ‘സാമജവരഗമന’ ആലപിക്കുന്ന സുരേഷ് ഗോപിയായിരുന്നു വീഡിയോയില്‍.ആ വൈറല്‍ വീഡിയോ അനുകരിച്ചിരിക്കുകയാണ് ജയറാം. സുരേഷ് ഗോപിയുടെ ചിത്രങ്ങളിലെ ഐക്കോണിക് മാനറിസങ്ങളും ആക്ഷനുകളുമെല്ലാം ഗാനത്തിനിടയില്‍ ജയറാം അനുകരിക്കുന്നുണ്ട്.സെലിബ്രിറ്റികളക്കം വീഡിയോയ്ക്ക് താഴെ സ്‌മൈലികളും കമന്റുകളുമായി ജയറാമിനെ അഭിനന്ദിക്കുന്നുണ്ട്. സുരേഷ് ഗോപി തന്നെ പൊട്ടിചിരിക്കുന്ന ഇമോജി കമന്റ് ചെയ്ത് അഭിനന്ദിച്ചു. അല്ലു അര്‍ജുനും ജയറാമും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് അല വൈകുണ്ഠപുരമലോ എന്ന ചിത്രം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *