നടന്‍ കലാഭവന്‍ ഹനീഫ്‌ അന്തരിച്ചു.. മരണകാരണം.. ഞെട്ടലോടെ താരങ്ങള്‍..

നടൻ കലാഭവന്‍ ഹനീഫ് അന്തരിച്ചു, ഈ പറക്കും തളികയിലെ മണിവാളന്‍ ഇനിയില്ല; എന്താണ് സംഭവിച്ചത്?
ഈ പറക്കും തളികയിലെ മണവാളന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. പറക്കും തളികയിലെ ഉള്‍പ്പടെ പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ അടക്കമുള്ള സിനിമകളിലെ വേഷം ശ്രദ്ധേയമായിരുന്നു.
kalabhavan haneef passed away.നടൻ കലാഭവന്‍ ഹനീഫ് അന്തരിച്ചു, ഈ പറക്കും തളികയിലെ മണിവാളന്‍ ഇനിയില്ല; എന്താണ് സംഭവിച്ചത്?.മിമിക്രി താരവും സിനിമാ നടനുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു. കൊച്ചിയിലെ സ്വാകാര്യാശുപത്രിയിലാണ് അന്ത്യം. നിരവധി ജനപ്രിയ സിനിമകളില്‍ എല്ലാം അഭിനയിച്ചിട്ടുള്ള ഹനീഫിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം ഈ പറക്കും തളികയില മണവാളനാണ്. സിനിമയില്‍ ഹരിശ്രീ അശോകനും ദിലീപും അണിയിച്ചൊരുക്കുന്ന മണവാളന്‍ വേഷം വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ്. നടന് എന്താണ് സംഭവിച്ചത്, എങ്ങനെയാണ് മരിച്ചത് എന്ന ഞെട്ടലിലാണ് സഹപ്രവർത്തകരും ആരാധകരും. ശ്വാസ തടസ്സത്തെ തുർന്ന് ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്
എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ ജനിച്ചത്. അനുകരണ കലയോട് സ്‌കൂള്‍ പഠന കാലം മുതലേ താത്പര്യമുള്ള ഹനീഫയ്ക്ക് പേരും പ്രശസ്തിയും ലഭിച്ചത് കലാഭവനില്‍ എത്തിയതിന് ശേഷമാണ്.നാടകങ്ങളിലൂടെയാണ് ഹനീഫയുടെ കരിയര്‍ ആരംഭിയ്ക്കുന്നത്. ആ അഭിനയം അദ്ദേഹത്തെ മിമിക്രി വേദികളിലേക്കും അവിടെ നിന്ന് കലാഭവനിലേക്കും എത്തിക്കുകയാണ്. കലാഭവനിലൂടെ സിനിമ എന്ന വലിയ ലോകത്തേക്കും കടന്നു.

1990 ല്‍ പുറത്തിറങ്ങിയ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ പറക്കും തളികയ്ക്ക് പുറമെ, പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഉസ്താദ് ഹോട്ടല്‍, ദൃശ്യം തുടങ്ങിയ സിനിമകളിലെ വേഷം ശ്രദ്ധേയമാണ്.സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും ഹനീഫ് സജീവമായിരുന്നു. കോമഡിയും മിമിക്‌സും പിന്നെ ഞാനും അടക്കം അറുപതോളം ടെലിവിഷന്‍ ,ാേകളും പരമ്പരകളും ചെയ്തിട്ടുണ്ട്. വിദേശ ടെലിവിഷന്‍ ഷോകളില്‍ എല്ലാം കലാഭവന്‍ ഹനീഫ് സജീവമായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *