മണിചേട്ടന്റെ സ്വന്തം പെങ്ങൾ ആയിരുന്നു സുബി – ഒടുവിൽ ഈ ചേട്ടന്റെ അരികിലേക്ക് പെങ്ങളും

സാന്ത്വനങ്ങൾക്ക് ശമിപ്പിക്കാനാകാത്ത വേദനകളുണ്ട്. പ്രിയ കലാകാരി സുബി സുരേഷിൻ്റെ വിയോഗവും അക്കൂട്ടത്തിൽ ഒന്നാണ്. ചിരിയുടെ വേദികളിൽ ഇനി സുബി ഉണ്ടാകില്ല എന്ന് ഉൾക്കൊള്ളാൻ ഇനിയും സഹൃദയർക്ക് ആവുന്നില്ല. അവരുടെ മരണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എല്ലാം ചിരിയിൽ പൊതിഞ്ഞ ആ മുഖമാണ് മനസ്സിൽ തെളിയുന്നത്. നല്ലൊരു ജീവിതം സ്വപ്നം കണ്ട സുബി ഒരിക്കൽ കലാഭവൻ മണിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഹൃദയം കുത്തി മുറിക്കുന്ന നോവ് ആവുകയാണ്. കലാഭവൻ മണിയുടെ മരണവും ഇതുപോലെതന്നെ മലയാളികൾക്ക് അപ്രതീക്ഷിതമായിരുന്നു.പെട്ടെന്ന് ഒരു ദിവസം ടി വി ഓണാക്കിയപ്പോൾ കണ്ടത് കലാഭവൻ മണിയുടെ മരണവാർത്ത. പല മലയാളികളും ഇന്നും ഞെട്ടലോടെയാണ് ആ ദിവസം ഓർക്കുന്നത്. ഇപ്പോൾ അതെ അവസ്ഥ തന്നെയാണ് സുബിസുരേഷിൻ്റെ മരണവാർത്ത കേട്ടപ്പോൾ മലയാളികൾക്ക് തോന്നിയത്. തൻ്റെ വിവാഹത്തെക്കുറിച്ചും ഭാവി സ്വപ്നങ്ങളെ കുറിച്ചും പറയുമ്പോൾ മണിയെ കുറിച്ചുള്ള മരിക്കാത്ത ഓർമ്മകളെ കുറിച്ചും സുബി തുറന്നുപറഞ്ഞിരുന്നു. ഒരിക്കൽ ഒരു സ്വകാര്യ ചാനൽ ഷോയിൽ പങ്കെടുക്കുന്നതിനിടയിലാണ് താരം തൻ്റെ ജീവിതത്തെ കുറിച്ച് മനസ്സുതുറന്നത്. ഒപ്പം കലാഭവൻ മണിയെ കുറിച്ചും.ഒരു സത്യം തുറന്നു പറയട്ടെ. പുതിയൊരു ജീവിതത്തിലേക്ക് ഞാൻ കാലെടുത്തു വയ്ക്കുകയാണ്. ഇനി എൻ്റെ ജീവിതം മാറാൻ പോകുന്നു. ഇതോടെ പലരുടെയും ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെ കൂടിയിട്ടുണ്ട്. 7 പവൻ്റെ താലിമാലയ്ക്ക് ഓർഡർ കൊടുത്തിട്ട് കക്ഷി നടക്കുകയാണ്. വാക്കുകളിൽ ചിരി ഒളിപ്പിച്ച് സുബിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഫ്ലവേഴ്സ് ഒരു കോടിയിൽ വന്നപ്പോഴാണ് സുബി സുരേഷ് ഈ കാര്യങ്ങൾ പറഞ്ഞത്. കലാഭവൻമണി തൻ്റെ വിവാഹം നടത്താൻ മുൻകൈ എടുത്ത കാര്യം പറയുമ്പോഴേക്കും സുബി വികാരാധീനയായി. നീ എത്രയും പെട്ടെന്ന് വിവാഹം കഴിഞ്ഞ് സെറ്റിൽ ആകണം എന്ന് മണി ചേട്ടൻ പറയുമായിരുന്നു.

നീ ഇപ്പോൾ നന്നായി തിളങ്ങി നിൽക്കുന്ന സമയമല്ലേ. ഒരു വിവാഹം കഴിച്ചാൽ അമ്മയ്ക്കും സഹോദരനും ഒരു അത്താണിയാവില്ലേ. നല്ലൊരാളെ നീ വിവാഹം കഴിക്കണം. നിൻ്റെ കല്യാണം നടക്കുകയാണെങ്കിൽ 10 പവൻ ഞാൻ തരും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരിക്കൽ അമ്മയും അച്ഛനും എന്നെ എയർപോർട്ടിൽ സ്വീകരിക്കാൻ വന്നു. അന്ന് എൻ്റെ അമ്മയെ കെട്ടി പിടിച്ചിട്ട് മണിയേട്ടൻ പറഞ്ഞു. അമ്മേ, എൻ്റെ അമ്മയെ പോലെയാണ് നിങ്ങൾ. എന്നിട്ടു പറഞ്ഞു.നേരത്തെ ഇവളെ എനിക്ക് ഇഷ്ടമല്ലായിരുന്നു. ഭയങ്കര അഹങ്കാരിയാണെന്നാണ് കരുതിയത്. എന്നു പറഞ്ഞു. നല്ലൊരാൾക്ക് ഇവളെ കൈ പിടിച്ച് കൊടുക്കണം.
ഇത് വെറുതെ പറയുന്നതല്ല. ഇവളുടെ വിവാഹം നടക്കുമ്പോൾ ഞാൻ വരും.10 പവൻ തരുമെന്ന് പറഞ്ഞു. ഈ പറഞ്ഞതിന് ഷാജോണും, ധർമ്മജനും സാക്ഷിയാണെന്നും പറയുന്നു. എൻ്റെ വിവാഹം നടന്നില്ലെങ്കിലും മണി ചേട്ടൻ അങ്ങു പോയില്ലേ എന്ന് സുബിസുരേഷ് അന്ന് കരഞ്ഞു കൊണ്ട് ശ്രീകണ്ംൻ നായരോട് പറഞ്ഞിരുന്നു. ഇപ്പോൾ മണിച്ചേട്ടന് പുറകെ മണിച്ചേട്ടൻ്റെ സ്വന്തം സുബി സുരേഷും യാത്രയായിരിക്കുകയാണ്. ഇരുവരുടെയും മരണം എന്നും മലയാളികൾക്ക് ഒരു നോവായി തന്നെ നിലനിൽക്കും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *