കമ്പം ടൗണിലൂടെ അരിക്കൊമ്പന്‍; ജനം പരിഭ്രാന്തരായി; ഓട്ടോറിക്ഷ തകര്‍ത്തു

കമ്പം ടൗണിലൂടെ അരിക്കൊമ്പന്‍; ജനം പരിഭ്രാന്തരായി; ഓട്ടോറിക്ഷ തകര്‍ത്തു.ചിന്നക്കനാലില്‍ നിന്ന് ഏപ്രില്‍ 29 നാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം ആനയെ കൊണ്ടുവിട്ടത്.കുമളി: അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തി. ലോവര്‍ ക്യാംപ് ഭാഗത്തുനിന്ന് കുമളിക്കു സമീപം അതിര്‍ത്തി കടന്നാണ് കമ്പം ടൗണിലെത്തിയത്. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയില്‍ എത്തിയത്. ജനം പരിഭ്രാന്തിയിലായി. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കമ്പം ടൗണില്‍ എത്തിയ അരിക്കൊമ്പന്‍ നാട്ടുകാരെ ഓടിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു. അരിക്കൊമ്പനെ കണ്ട് രക്ഷപ്പെട്ട് ഓടുന്നതിനിടെ മൂന്ന് പേര്‍ക്ക് വീണു പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നടരാജ കല്യാണമണ്ഡപത്തിന് പിറകില്‍ വരെ അരിക്കൊമ്പന്‍ എത്തിയെന്നാണ് വിവരം. ആന കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാര്‍ ബഹളം വയ്ക്കുമ്പോള്‍ അരിക്കൊമ്പന്‍ റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. അരിക്കൊമ്പന്‍ ഇപ്പോഴും കമ്പം ടൗണിനോടു ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ തുടരുകയാണ്.

വെള്ളിയാഴ്ച രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആന ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്നല്‍ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്തി ജനവാസ മേഖലയില്‍ എത്തിയത്. ഇന്നലെ വരെ ചിന്നക്കനാല്‍ മേഖലയിലേക്ക് അരിക്കൊമ്പന്‍ സഞ്ചരിക്കുന്നതായാണ് വ്യക്തമാക്കിയിരുന്നത്.കൃഷി സ്ഥലങ്ങള്‍ ഏറെയുള്ള ഭാഗമാണ് കമ്പം. തമിഴ്‌നാട്, കേരള വനംവകുപ്പ് അധികൃതര്‍ ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട് വനമേഖലയിലേക്ക് അരിക്കൊമ്പന്‍ കടന്നിരുന്നു. ചിന്നക്കനാലില്‍ നിന്ന് ഏപ്രില്‍ 29 നാണ് മയക്കുവെടി വെച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം ആനയെ കൊണ്ടുവിട്ടത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *